ഹാദിയ കേസില്‍ കോടതിയുടെ ഭാഗത്ത് തെറ്റുകളുണ്ടായി (വിഡിയോ)

പ്രായപൂര്‍ത്തിയായ പെണ്‍കുട്ടി സ്വന്തം ഇഷ്ടപ്രകാരം നടത്തിയ വിവാഹത്തെ കോടതി അസാധുവാക്കിയത് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണെന്ന് സച്ചിദാനന്ദന്‍ ചോദിച്ചു. സ്ത്രീവിരോധവും ഇസ്ലാം വിരോധവും കലര്‍ന്ന മുന്‍വിധിയാണ് ഈ കേസില്‍ കോടതിക്കുണ്ടായിരുന്നത്. അ​നാ​വ​ശ്യ സ്വ​ത്വ​ബോ​ധം സൃ​ഷ്​​ടി​ച്ച്​ ഇ​സ്​​ലാം മ​ത​ത്തെ അ​പ​ര​വ​ത്​​ക​രി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ്​ സ​മൂ​ഹ​ത്തി​ൽ ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കുടുംബങ്ങള്‍ക്കുള്ളിലെ ഹിംസയും ഹാദിയയുടെ വിഷയത്തില്‍ പ്രതിസ്ഥാനത്താണെന്നും സച്ചിദാന്ദന്‍ കൂട്ടിചേര്‍ത്തു.

തി​രു​വ​ന​ന്ത​പു​രം പ്ര​സ്​​ക്ല​ബ്​ ഹാ​ളി​ൽ ന​ട​ന്ന സം​ഗ​മം ഇ.​ടി. മു​ഹ​മ്മ​ദ്​ ബ​ഷീ​ർ എം.​പി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ഹാ​ദി​യ​ക്ക്​ എ​ന്തു പ​റ​യാ​നു​ണ്ടെ​ന്ന്​ കേ​ൾ​ക്കാ​ൻ ഒ​ര​വ​സ​രം ന​ൽ​കാ​ത്ത സാ​ഹ​ച​ര്യം ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​രു​ടെ​യും നി​ർ​ബ​ന്ധ​ത്തി​ന്​ വ​ഴ​ങ്ങി​യ​ല്ല മ​തം മാ​റി​യ​തെ​ന്ന്​ ഇ​തി​ന​കം തു​റ​ന്നു​പ​റ​ഞ്ഞു. സ്വ​ന്തം ഇ​ഷ്​​ട​ത്തി​ന്​ മ​തം​മാ​റു​ന്ന​ത്​ രാ​ജ്യ​ത്ത്​ ആ​ദ്യ സം​ഭ​വ​മ​ല്ല.  മ​തം​മാ​റ്റം അ​നാ​വ​ശ്യ ച​ർ​ച്ച​യി​ലേ​ക്ക്​ വ​ഴി​മാ​റി മ​ത​സ്​​പ​ർ​ധ​യു​ണ്ടാ​ക്കു​ന്ന​ത്​ ശ​രി​യ​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

സ​മാ​ന​ത​ക​ളി​ല്ലാ​ത്ത നീ​തി​നി​ഷേ​ധ​മാ​ണ്​ മ​തം​മാ​റ്റ​ത്തി​​​​െൻറ പേ​രി​ൽ ഹാ​ദി​യ നേ​രി​ടു​ന്ന​തെ​ന്നും ഇൗ ​വി​ഷ​യ​ത്തി​ൽ സൂ​ക്ഷ്​​മ​ത​യോ​ടെ​യു​ള്ള ഇ​ട​പെ​ട​ലാ​ണ്​ വേ​ണ്ട​തെ​ന്നും സോ​ളി​ഡാ​രി​റ്റി സം​ഘ​ടി​പ്പി​ച്ച ബ​ഹു​ജ​ന​സം​ഗ​മം അ​ഭി​പ്രാ​യ​പ്പെ​ട്ടു. യു​വ​തി​യു​ടെ വി​വാ​ഹം അ​സാ​ധു​വാ​ക്കി കോ​ട​തി ന​ട​ത്തി​യ നി​രീ​ക്ഷ​ണ​ങ്ങ​ളും വി​ഷ​യം ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക്ക്​ വി​ട്ട സാ​ഹ​ച​ര്യ​വും ഒ​േ​ട്ട​റെ ചോ​ദ്യ​ങ്ങ​ൾ ഉ​യ​ർ​ത്തു​ന്നു.

ച​ട​ങ്ങി​ൽ സി.​പി. ജോ​ൺ, ബി. ​രാ​ജീ​വ​ൻ, ഭാ​സു​രേ​ന്ദ്ര​ബാ​ബു, മൗ​ല​വി വി.​പി. സു​ൈ​ഹ​ബ്, കെ.​എ. ഷ​ഫീ​ഖ്, കെ.​കെ. ബാ​ബു​രാ​ജ്, യൂ​സു​ഫ്​ ഉ​മ​രി, ജു​സൈ​ന എ​ന്നി​വ​രും സം​സാ​രി​ച്ചു. സോ​ളി​ഡാ​രി​റ്റി വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ സ​മ​ദ്​ കു​ന്ന​ക്കാ​വ്​ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സം​സ്​​ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​മ​ർ ആ​ല​ത്തൂ​ർ സ്വാ​ഗ​ത​വും ജി​ല്ല സെ​ക്ര​ട്ട​റി ജാ​സി​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - sachidanandan on Hadiya case- literature

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.