തിരുവനന്തപുരം: രാജ്യം മുഴുവൻ ജയിലായി മാറുകയാണെന്ന് കവി സച്ചിദാനന്ദൻ. കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്ിൻെറ സുവർണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് സെമിനാറിൽ ' ഇന്ത്യൻ ജനാധിപത്യം വഴിത്തിരിവിൽ' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
അടിയന്തരവസ്ഥയെക്കാൾ എത്രയോ മടങ്ങ് ഭീഷണമായ വെല്ലുവിളിയാണ് ഇപ്പോൾ ജനത നേരിടുന്നത്. ജനാധിപത്യം നൽകിയ അധികാരമുപയോഗിച്ച് ഭരണഘടനയെ ഫാഷിസ്റ്റ് ശക്തികൾ നിശബ്ദമാകുന്നു. ഭൂരിപക്ഷത്തിന് ന്യൂനപക്ഷത്തെ അമർച്ച ചെയ്യാനുള്ള ഉള്ള അധികാരമല്ല ജനാധിപത്യം. ആധാർ കാർഡ് വരെ ഭരണകൂടത്തിന് നിരീക്ഷണ കണ്ണായി മാറുന്നു. തുറിച്ചു നോക്കുന്ന കണ്ണുകളെ തിരിച്ചും തുറിച്ചു നോക്കണെന്നത് ജനാധിപത്യ പൗരൻെറ പ്രാഥമിക കർത്തവ്യമാണ്.
ജനാധിപത്യത്തിന്റെ വിപരീതമാണ് ഫാസിസം . മതാധിപത്യവും ധനാധിപത്യവും എല്ലാം ചേർന്നതാണ് ഫാഷിസം. അന്ധമായ പാരമ്പര്യം ആരാധന, ആധുനികതയുടെ പൂർണ നിരാസവും ചിന്താശൂന്യമായ പ്രവർത്തികളും സംസ്കാരത്തോടുള്ള പുച്ഛവും അതിൻെറ മുഖമുദ്രയാണ് . അവർ നാനാത്വത്തെ നിരസിക്കുന്നു. വൈവിധ്യത്തെ ഭയപ്പെടുന്നു. ശത്രുവിൻെറ ശക്തിയെ വർദ്ധിപ്പിച്ച് കാണിക്കുന്നു. ന്യൂനപക്ഷങ്ങൾ അപകടകാരികളാണ് പെരുപ്പിച്ചു കാണിക്കുന്നു. മത, വംശ, ഭാഷ വിദ്വേഷം അവരുടെ സൃഷ്ടിയാണ്. മതാധിപത്യം പുലരുന്ന വൻകിട വ്യവസായികൾക്ക് അനുകൂലമായി ഫാസിസത്തിലേക്കാണ് രാജ്യം നീങ്ങിക്കൊണ്ടിരിക്കുന്നതെന്നും സച്ചിദാനന്ദൻ പറഞ്ഞു.
മതഗ്രന്ഥങ്ങളിൽ ഉപയോഗിച്ച് ജനാധിപത്യത്തിന്‍റെ ഇടം തകർക്കുന്നു. അതിനാലാണ് ഫാഷിസത്തെ എതിർത്ത നിർഭയ എഴുത്തുകാരി ഗൗരി ലങ്കേഷ് കൊലപ്പെട്ടത്. വെടിയേറ്റ വീണാലും ജനാധിപത്യം ഉയർത്തിപ്പിടിക്കണം. എന്നാൽ, ഒരു യുദ്ധത്തിലും ഫാസിസ്റ്റുകൾ ജയിച്ചിട്ടില്ല. ഫാസിസത്തിനെതിരെ സോഷ്യലിസ്റ്റ് ആഭിമുഖ്യമുള്ള കീഴാള രാഷ്ട്രീയം ഉയർന്നുവരണമെന്നും സച്ചിദാനന്ദൻ പറഞ്ഞു. ജെ. രഘു എഴുതിയ 'ഹിന്ദുഫാസിസം ചരിത്രവും സിദ്ധാന്തവും' സച്ചിദാനന്ദനിൽനിന്ന് പ്രഫ.ബി.രാജീവൻ ഏറ്റുവാങ്ങി. ഡയറക്ടർ വി.കാർത്തികേയൻ നായരും ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.