കോഴിക്കോട്: സവർണ ബോധം കേരളത്തിൽ തിരിച്ചുവരുകയാണോ എന്ന് തോന്നിപ്പിക്കുന്ന സംഭവങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് കവി സച്ചിദാനന്ദൻ. അശാന്തെൻറ മൃതദേഹത്തോടുള്ള അനാദരവും വടയമ്പാടിയിലെ ജാതി മതിലും കുരീപ്പുഴെക്കതിരെയുള്ള ആക്രമണവും അതാണ് സൂചിപ്പിക്കുന്നത്. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിനോടനുബന്ധിച്ചു നടത്തിയ വാർത്തസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കുരീപ്പുഴക്കെതിരെ നടന്നത് യഥാർഥത്തിൽ കവിക്കെതിരെ അല്ല, െമാത്തം കേരള സമൂഹത്തിനു നേരെയുള്ള വെല്ലുവിളിയാണ്. വടയമ്പാടിയെക്കുറിച്ചു സംസാരിച്ചെന്ന കുറ്റമാണ് അദ്ദേഹം ചെയ്തത്. സമൂഹ മാധ്യമങ്ങളിലും മറ്റും വന്നുകൊണ്ടിരിക്കുന്ന പ്രതികരണം സൂചിപ്പിക്കുന്നത് സ്വതന്ത്ര സ്വരങ്ങൾ ഉയർന്നുവരുന്നുവെന്നതാണ്. എം.എൽ.എയുടെ മകനെതിരെയുള്ള വാർത്തസമ്മേളനം നിരോധിച്ച കോടതി നടപടി ജനാധിപത്യ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. കോടതിയല്ല ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത്. ആവിഷ്കാര സ്വാതന്ത്യത്തിെൻറ അതിർത്തി നിർണയിക്കുക ഏറെ ശ്രമകരമാണെന്ന് എ.കെ.ജി. വിഷയത്തിൽ വി.ടി. ബൽറാം നടത്തിയ പരാമർശത്തെ സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.