കോട്ടയം: തോമസ് ചാണ്ടി വിഷയത്തിൽ മുഖ്യമന്ത്രിയെ വിമർശിച്ച് എഴുത്തുകാരി ശാരദക്കുട്ടിയുടെ ഫേസ്ബുക് പോസ്റ്റ്. പിണറായി വിജയൻ എത്തി നിൽക്കുന്ന ഈ നിസ്സഹായാവസ്ഥഒരു യുക്തി കൊണ്ടും ന്യായീകരിക്കാനാകുന്നില്ല. ഈ നിസ്സഹായത പിണറായി വിജയന്റെ സർക്കാരിൽ അമിതവിശ്വാസമർപ്പിച്ച സാധാരണക്കാർക്ക് വലിയ ശിക്ഷയായി അനുഭവപ്പെടുകയാണെന്നും ശാരദക്കുട്ടി കുറിപ്പിൽ പറയുന്നു.
ഫേസ്ബുക് പോസ്റ്റിന്‍റെ പൂർണരൂപം:
പിണറായി വിജയൻ എത്തി നിൽക്കുന്ന ഈ നിസ്സഹായാവസ്ഥ , ഈ ദുർഘടാവസ്ഥ എങ്ങനെ സംഭവിച്ചതായാലും ശരി, ഒരു യുക്തി കൊണ്ടും ന്യായീകരിക്കാനാകുന്നില്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കെ.എം മാണിയുടെ രാജി കാത്ത്, ഉമ്മൻ ചാണ്ടി അതാവശ്യപ്പെടുന്നതു കാത്ത് നിമിഷങ്ങളെണ്ണി ജനങ്ങളും മാധ്യമ പ്രവർത്തകരും രാത്രിയും പകലും കാത്തിരുന്നത് ഇന്നലെ എന്നതു പോലെ ഓർമ്മിക്കുന്നു. ഇന്ന് അതേ കാര്യങ്ങളുടെ കുറേക്കൂടി മോശമായ ആവർത്തനങ്ങൾ എന്തു യുക്തി കൊണ്ട്, ഏതു ഭാഷ കൊണ്ട് ന്യായീകരിക്കും? ഈ നിസ്സഹായത, ഈ അപമാനഭാരം, പിണറായി വിജയന്റെ സർക്കാരിൽ അമിതവിശ്വാസമർപ്പിച്ച എന്നെ പോലെയുള്ള ഒരു സാധാരണക്കാരിക്ക് വലിയ ശിക്ഷയായി അനുഭവപ്പെടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.