കോഴിക്കോട്: തുറന്നെഴുത്തുകളെക്കുറിച്ച് ആണെഴുത്തുകാരോട് ആരും ചോദിക്കുന്നില്ലെന്ന് എഴുത്തുകാരി ശോഭ ഡെ. എന്നാൽ സ്ത്രീ തുറന്നെഴുതുമ്പോൾ നീ എന്തിനാ ഇങ്ങനെ എഴുതുന്നത്, നിെൻറ വീട്ടിൽ ആർക്കും പ്രശ്നമിേല്ല എന്നുള്ള ചോദ്യങ്ങൾ അവൾ നേരിടേണ്ടിവരുന്നെന്നും ശോഭ പറഞ്ഞു.
ലിറ്ററേച്ചർ ഫെസ്റ്റിവലിൽ ശോഭ @70 എന്ന സെഷനിൽ നടി പത്മപ്രിയയുമായി സംവദിക്കുകയായിരുന്നു അവർ. തെൻറ ആദ്യത്തെ പുസ്തകമിറങ്ങിയപ്പോൾ രാജ്യത്തെ സ്വാധീനമുള്ള ഒരു പ്രസിദ്ധീകരണത്തിൽ നിരൂപണമായി എഴുതിയത് ‘ലുക്സ് സെൽ ഹെർ ബുക്’ എന്നാണ്. ഇതൊരിക്കലും പുസ്തകത്തിെൻറ ഉള്ളടക്കത്തെ പറ്റിയുള്ള വിലയിരുത്തലായിരുന്നില്ല, മറിച്ച് വ്യക്തിപരവും തെൻറ ബാഹ്യരൂപത്തെ സംബന്ധിച്ചുമുള്ളതായിരുന്നു. എന്നാൽ ഒരാളും ഖുശ്വന്ത് സിങ്ങിെൻറ ബാഹ്യരൂപത്തെെവച്ച് അദ്ദേഹത്തിെൻറ പുസ്തകത്തെ വിലയിരുത്തില്ല.
എല്ലായ്പ്പോഴും സ്ത്രീയുടെ ഭൗതികരൂപം അവരെ വിലയിരുത്താനുള്ള ഘടകമാവുകയാണ്. തെൻറ പുസ്തകത്തെ നിരൂപണം ചെയ്തയാളിെൻറ പുസ്തകം വിലയിരുത്താനുള്ള അവസരം കിട്ടിയപ്പോൾ താനെഴുതിയത് ‘ലുക്സ് ഡോണ്ട് സെൽ ഹിസ് ബുക്സ്’ എന്നാണെന്നും ശോഭ ഡെ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.