തൃശൂർ: കൊലപാതകങ്ങളെ ന്യായീകരിക്കുകയോ മൗനം പാലിക്കുകയോ ചെയ്യുന്ന എഴുത്തുകാരുണ്ടെങ്കിൽ അവർ യഥാർഥ എഴുത്തുകാരല്ലെന്നും അവരെ റദ്ദാക്കണമെന്നും കേരള സാഹിത്യ അക്കാദമി പ്രസിഡൻറ് വൈശാഖൻ. മടിശ്ശീല കനപ്പിക്കാനും പദവികൾക്കും പിന്നാലെ പോകുന്നവരാണ് എഴുത്തുകാരെന്ന ചില കോണുകളിൽനിന്നുള്ള വിമർശനം അങ്ങേയറ്റം ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ ഷുഹൈബിെൻറ കൊലപാതകത്തിൽ സാംസ്കാരിക പ്രവർത്തകരും എഴുത്തുകാരും മൗനം പാലിക്കുകയാണെന്ന വിമർശനത്തെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കൊലപാതക മുക്തകേരളമാണ് വേണ്ടത്. ഇത് ഉറക്കെ പറയുന്നവരെ കേൾക്കാതിരുന്നിട്ട് പറഞ്ഞില്ലെന്ന് വിമർശിക്കരുത്. ഒരു കൊലപാതകത്തിനും ന്യായീകരണമില്ല. അത് നിഷ്ഠൂരവും മാനവികതയോടുള്ള വെല്ലുവിളിയുമാണ്. അത്തരം രാഷ്ട്രീയം നിർമാർജനം ചെയ്യപ്പെടണം. എഴുത്തുകാർക്ക് എന്നും മനുഷ്യപക്ഷത്ത് നിൽക്കാനേ കഴിയൂ. കോടികളുടെ രത്നം ൈകപ്പറ്റി ആഘോഷമായി ജീവിക്കുന്ന സിനിമ താരങ്ങളെക്കുറിച്ച് മിണ്ടാതെ എന്തിനുമേതിനും പാവം എഴുത്തുകാരുടെ മേലെ കയറുന്നത് നല്ലതല്ലെന്നും വൈശാഖൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.