ഹൈദരാബാദ്: തെലങ്കാനയിൽ ദലിത് എഴുത്തുകാരൻ കാഞ്ച െഎലയ്യക്ക് നേരെ ഹിന്ദുത്വവാദികളുടെ കൈയേറ്റശ്രമം. തെലങ്കാനയിലെ ജഗിതൽ ജില്ലയിലെ കോറുത്ല ടൗണിൽ വെച്ചാണ് െഎലയ്യക്ക് നേരെ കൈയേറ്റ ശ്രമമുണ്ടായത്. കാറ് വളഞ്ഞ ഹിന്ദുസംഘടനാ പ്രവർത്തകർ അദ്ദേഹത്തോട് വന്ദേമാതരം വിളിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇവിടെ തുടരണമെങ്കിൽ വന്ദേമാതരം ചൊല്ലണം അല്ലെങ്കിൽ ഇന്ത്യ വിടണമെന്നായിരുന്നു പ്രവർത്തകരുടെ ഭീഷണി. പ്ലകാർഡുകളും കാവികൊടിയുമായി കാറ് വളഞ്ഞ പ്രവർത്തകർ െഎലയ്യക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ചെരുപ്പൂരി അടിക്കാൻ ശ്രമിക്കുകയും മുട്ടയേറ് നടത്തുകയും ചെയ്തു. സംഭവസ്ഥലത്ത് പൊലീസ് എത്തി അദ്ദേഹത്തിെൻറ വാഹനത്തെ സുരക്ഷിതമായി എത്തിക്കുകയായിരുന്നു.
ചൊവ്വാഴ്ച ജഗിതലിൽ കർഷകരുടെ പരിപാടിയിൽ പെങ്കടുക്കുന്നതിനിടയിലും ഹിന്ദുത്വവാദികൾ അതിക്രമിചു കയറി പ്രശ്നമുണ്ടാക്കിയിരുന്നു. അന്നും പൊലീസ് ഇടപെട്ട് അദ്ദേഹത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു.
ആര്യ വൈശ്യർ എന്ന സമുദായത്തെ താറടിക്കുന്നതാണ് കാഞ്ച െഎലയ്യയുടെ ‘വൈശ്യർ സാമൂഹിക കൊള്ളക്കാർ’ എന്ന പുസ്തകം എന്നാരോപിച്ചാണ് അദ്ദേഹത്തിനെതിരെ ഹിന്ദുത്വവാദികൾ രംഗത്തെത്തിയത്. നേരത്തെ കാഞ്ച െഎലയ്യക്കെതിരെ വധഭീഷണിയും മുഴക്കിയിരുന്നു. പുസ്തകം നിരോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹരജി നൽകിയെങ്കിലും സ്വതന്ത്രചിന്തയെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും തടയാനാവില്ലെന്ന് വ്യക്തമാക്കി കോടതി അത് തള്ളുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.