????????? ???????????? ??????????? ??? ???????????????-??????????????? ??????????????????? ????? ???????? ???????? ??????????? ??????? ???????????? ????????????????? ????????????? ????????????

പ്രളയശേഷം വിഭാഗീയത വർധിക്കുന്നതില്‍ ഉത്​കണ്ഠ –മെത്രാപ്പോലീത്ത

ചെ​ങ്ങ​ന്നൂ​ര്‍: പ്ര​ള​യ​ദു​ര​ന്തം സാ​ഹോ​ദ​ര്യ​ത്തോ​ടെ അ​തി​ജീ​വി​ച്ച ജ​ന​ത ഇ​ന്ന് വി​ഭാ​ഗീ​യ​ത​ക​ള്‍ക് ക് അ​ടി​മ​പ്പെ​ട്ടു​വെ​ന്ന് ജോ​സ​ഫ് മാ​ര്‍ത്തോ​മ മെ​ത്രാ​പ്പോ​ലീ​ത്ത.
മ​ല​ങ്ക​ര മാ​ര്‍ത്തോ​മ സു​റി​യാ ​നി സ​ഭ​യു​ടെ ചെ​ങ്ങ​ന്നൂ​ര്‍-​മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​ന​ത്തി​​െൻറ ര​ജ​ത​ജൂ​ബി​ലി സ​മാ​പ​നം സ​മ്മേ​ള​നം ആ​റാ​ട്ടു​പു​ഴ ഡോ. ​സ​ഖ​റി​യാ​സ് മാ​ര്‍ തെ​യോ​ഫി​ല​സ് സ​ഫ്ര​ഗ​ന്‍ മെ​ത്രാ​പ്പോ​ലീ​ത്ത സ്മാ​ര​ക ത​രം​ഗം മി​ഷ​ന്‍ ആ​ക്​​ഷ​ന്‍ സ​െൻറ​റി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വി​വേ​കം പ്രാ​പി​ച്ച് മ​നു​ഷ്യ​ത്വ​ത്തോ​ടെ പ്ര​വ​ര്‍ത്തി​ച്ച് മാ​ന​വി​ക​ത​യു​ടെ പൂ​ര്‍ണ​ത​യി​ല്‍ എ​ത്താ​ന്‍ മെ​ത്രാ​പ്പോ​ലീ​ത്ത ആ​ഹ്വാ​നം ചെ​യ്​​തു.

ഭ​ദ്രാ​സ​ന അ​ധ്യ​ക്ഷ​ന്‍ തോ​മ​സ് മാ​ര്‍ തി​മോ​ത്തി​യോ​സ് എ​പ്പി​സ്‌​കോ​പ്പ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്പീ​ക്ക​ര്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​ഭ​യി​ലെ മേ​ല്‍പ​ട്ട​ത്വ ശു​ശ്രൂ​ഷ​യി​ല്‍ 25 വ​ര്‍ഷം പൂ​ര്‍ത്തി​യാ​ക്കി​യ ജോ​സ​ഫ് മാ​ര്‍ ബ​ർ​ണ​ബാ​സ്, തോ​മ​സ് മാ​ര്‍ തി​മോ​ത്തി​യോ​സ്, ഡോ. ​ഐ​സ​ക് മാ​ര്‍ ഫീ​ല​ക്‌​സി​നോ​സ് എ​ന്നീ എ​പ്പി​സ്‌​കോ​പ്പ​മാ​രെ മെ​ത്ര​പ്പോ​ലീ​ത്ത ആ​ദ​രി​ച്ചു. ജൂ​ബി​ലി സ്മാ​ര​ക​മാ​യി ത​പാ​ല്‍ വ​കു​പ്പ് പു​റ​ത്തി​റ​ക്കി​യ ആ​ദ്യ​ത്തെ കോ​ര്‍പ​റേ​റ്റ്് ‘മൈ’ ​സ്​​റ്റാ​മ്പ് സ്പീ​ക്ക​ര്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍ പ്ര​കാ​ശ​നം ചെ​യ്തു. പോ​സ്​​റ്റ​ല്‍ സ​ര്‍വി​സ് ഡ​യ​റ​ക്ട​ര്‍ സ​യ്യി​ദ് റ​ഷീ​ദ് ‘മൈ’ ​സ്​​റ്റാ​മ്പി​നെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു. ജൂ​ബി​ലി സു​വ​നീ​റും പ്ര​കാ​ശ​നം ചെ​യ്തു. മാ​ത്യൂ​സ് മാ​ര്‍ തി​മോ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, ഡോ. ​സാ​മു​വ​ല്‍ മാ​ര്‍ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, യു​യാ​ക്കിം മാ​ര്‍ കൂ​റി​ലോ​സ് എ​പ്പി​സ്‌​കോ​പ്പ, എ​ബ്ര​ഹാം മാ​ര്‍ പൗ​ലോ​സ് എ​പ്പി​സ്‌​കോ​പ്പ, കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം.​പി, സ​ജി ചെ​റി​യാ​ന്‍ എം.​എ​ല്‍.​എ, സ​ഭ സെ​ക്ര​ട്ട​റി കെ.​ജി. ജോ​സ​ഫ്, ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി തോ​മ​സ് ജോ​ര്‍ജ് മാ​ര​മ​ൺ, ഭ​ദ്രാ​സ​ന ട്ര​ഷ​റ​ര്‍ ജി​ജി മാ​ത്യു സ്‌​ക​റി​യ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Tags:    
News Summary - chengannur-alappuzha-local news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.