ചെങ്ങന്നൂർ: ചെങ്ങന്നൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ എറണാകുളം റൂട്ടിലെ കണ്ടക്ടറായിരുന്ന കൊല്ലം സ്വദേശിക്ക് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചു. നേരത്തേ കൊട്ടാരക്കര പുലമൺ സ്വദേശിക്ക് കഴിഞ്ഞ 25ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹവും എറണാകുളം റൂട്ടിൽ സർവീസ് നടത്തിയ ബസിലെ കണ്ടക്ടറായിരുന്നു.
കഴിഞ്ഞ 16ന് ഇരുവരും വിശ്രമമുറിയിൽ ഒരുമിച്ചുണ്ടായിരുന്നു. പിറ്റേദിവസം ഇരുവരും ഒരുമിച്ചായിരുന്നു കൊട്ടാരക്കര ഡിപ്പോയിലേക്ക് ബൈക്കിൽ പോയതും. പുലമൺ സ്വദേശി വീട്ടിലെത്തി രണ്ട് ദിവസത്തിനു ശേഷം ഭാര്യയ്ക്കും മറ്റ് കുടുബാംഗങ്ങൾക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നീട് നടത്തിയ സ്രവ പരിശോധനയിലാണ് ഇയാൾക്കും കോവിഡ് പോസിറ്റീവായത്.
അതേസമയം പുലമൺ സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചതിന്‍റെ പിറ്റേദിവസം മുതൽ വീണ്ടും ജീവനക്കാരെ വിളിച്ചു വരുത്തി സർവ്വീസ് നടത്തിയത് നാട്ടുകാരിലും ജീവനക്കാരിലും ആശങ്കയുണ്ടാക്കിയിരുന്നു. പുലമൺ സ്വദേശിയുമായി ഇടപഴകിയ മുഴുവൻ ജീവനക്കാരുടെയും സ്രവ പരിശോധന നടത്തണമെന്നും വിശ്രമമുറി അണുവിമുക്തമാക്കണമെന്നും, താല്ക്കാലികമായി ഡിപ്പോ അടയ്ക്കണമെന്നും ആവശ്യപ്പെട്ട് വിവിധ സംഘടനകളും നാട്ടുകാരും രംഗത്ത് വന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.