ചെങ്ങന്നൂര്‍: നഗരസഭ പ്രദേശത്ത് ആദ്യമായി കോവിഡ് രോഗം ബാധിച്ച് സുഖംപ്രാപിച്ച തിട്ടമേല്‍ വാഹയില്‍ രതീഷ് ചന്ദ്രന്‍ (37)ന് യാത്രയയപ്പു നൽകി. ജില്ലാ ആശുപത്രി പരിസരത്ത് നഗരസഭ ചെയര്‍മാന്‍ കെ.ഷിബുരാജെൻറ നേതൃത്വത്തില്‍ വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
മുംബൈയില്‍ നിന്ന് കഴിഞ്ഞ 19 നാണ് രതീഷ് ചെങ്ങന്നൂരിലെത്തിയത്. നഗരസഭ കോവിഡ് കെയര്‍ സെൻററില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ രോഗം സ്ഥിരീകരിച്ചു. തുടര്‍ന്ന് 23ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ 30 നും ഒന്നിനും നടത്തിയ പരിശോധന ഫലം നെഗറ്റീവായതിനെ തുടര്‍ന്ന് ഇയാളെ മെഡിക്കല്‍ കോളജില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്യു. പിന്നീട് 14 ദിവസം നഗരസഭ കോവിഡ് കെയര്‍ സെൻററില്‍ നിരീക്ഷണത്തിലായിരുന്നു. നിരീക്ഷണ കാലാവധി ഇന്നലെ അവസാനിച്ചതിനെ തുടര്‍ന്നാണ് നഗരസഭയുടെ നേതൃത്വത്തിൽ യാത്രയാക്കിയത്.
തഹസില്‍ദാര്‍ എം.ബിജുകുമാര്‍, കൗണ്‍സിലര്‍ ഭാര്‍ഗവി ടീച്ചര്‍, ജില്ല ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.എം.കെ.രാജീവ്, കോവിഡ് കെയര്‍ ക്ലിനിക്കിെൻറ ചുമതലയുള്ള ഡോ. കെ. ജിതേഷ്, സിഐ എം.സുധിലാല്‍, അഗ്നിശമനസേന സ്റ്റേഷന്‍ ഓഫിസര്‍ എം.കെ. ശംഭു നമ്പൂതിരി, നഗരസഭാ സെക്രട്ടറി ജി. ഷെറി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി. രാജന്‍, എല്‍.എച്ച്.എന്‍ വി.ആര്‍. വത്സല, ഹെല്‍ത് ഇന്‍സ്‌പെക്ടര്‍ എസ്.ആര്‍. രാജു എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
നഗരസഭ മൂന്നാം വാര്‍ഡില്‍ താമസക്കാരനായ രതീഷിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നഗരസഭ പൂര്‍ണ്ണമായും ഹോട്ട്‌സ്‌പോട്ടാക്കുകയും പിന്നീട് വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണാക്കുകയും ചെയ്തത് വിവാദമായിരുന്നു. മുംബൈയില്‍നിന്ന് ട്രെയിനില്‍ എറണാകുളത്തെത്തിയ ഇദ്ദേഹം സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ബസ്സില്‍ പത്തനംതിട്ടയില്‍ വന്ന്, നേരിട്ട് ആംബുലന്‍സില്‍ നഗരസഭ കോവിഡ് കെയര്‍ സെൻററിലേക്കാണ് പോയിരുന്നത്. ഒരു തവണപോലും വാര്‍ഡില്‍ പ്രവേശിക്കുകയോ വീട്ടുകാര്‍ രതീഷിനെ കാണുകയോ ചെയ്തിരുന്നില്ല. എന്നിട്ടും വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണാക്കിയതിനെതിരെ ജനപ്രതിനിധികളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതു സംബന്ധിച്ച് ജില്ലാകലക്ടര്‍ക്കും ഡിഎംഒയ്ക്കും പരാതിയും നല്‍കിയതോടെ, 10 ദിവസത്തിനു ശേഷമാണ് കണ്ടെയ്ന്‍മെന്റ് സോണില്‍നിന്ന് ഒഴിവാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.