കോട്ടയം: ജില്ല പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം മുൻധാരണപ്രകാരം ഉടൻ രാജിവെക്കണമെന്ന ആവശ്യം ശക്തമാക്കി കോൺഗ്രസ്. മുന്നണി തീരുമാനം ഇനിയും നീട്ടിക്കൊണ്ടുപോകരുതെന്നും കേരള കോൺഗ്രസ് ജോസ് വിഭാഗത്തോട് കോൺഗ്രസ് ആവശ്യപ്പെട്ടു. എന്നാൽ, ഇക്കാര്യത്തിൽ പാർട്ടി നേരേത്ത എടുത്ത നിലപാടിൽ മാറ്റമില്ലെന്ന് ജോസ് കെ. മാണിയും സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജും വ്യക്തമാക്കി. പ്രസിഡൻറ് സ്ഥാനം രാജിവെക്കുന്നത് സംബന്ധിച്ച് പാർട്ടി തീരുമാനമെടുത്തിട്ടില്ലെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് സെബാസ്റ്റ്യൻ കുളത്തുങ്കലും അറിയിച്ചു.
അതിനിടെ ചങ്ങനാശ്ശേരിയിൽ ചേർന്ന ജോസഫ് വിഭാഗത്തിെൻറ അടിയന്തര നേതൃയോഗം രാജിവെക്കില്ലെന്ന ജോസ് വിഭാഗത്തിെൻറ നിലപാടിനെ രൂക്ഷമായി വിമർശിച്ചു. പ്രസിഡൻറ് സ്ഥാനം രാജിവെപ്പിക്കാനായി കോൺഗ്രസ് നേതൃത്വം ശക്തമായ നിലപാട് എടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. രാജി നീട്ടിക്കൊണ്ടുപോയാൽ തങ്ങൾ കടുത്ത തീരുമാനങ്ങളിേലക്ക് നീങ്ങുമെന്നും മുന്നറിയിപ്പ് നൽകി. ജോസഫ് പക്ഷം നേതൃയോഗം ചേരുന്ന വിവരം പുറത്തുവന്നതോടെയാണ് ജോസ് വിഭാഗത്തിനെതിരെ നിലപാട് കടുപ്പിച്ച് കോൺഗ്രസ് രംഗത്തുവന്നത്.
ഇനിയും മുന്നണി തീരുമാനം നടപ്പാക്കുന്നില്ലെങ്കിൽ ജോസ് പക്ഷത്തിനെതിരെ നിലപാട് കടുപ്പിക്കാനാണ് കോൺഗ്രസ് തീരുമാനം. ഇക്കാര്യം ജോസ് കെ. മാണിയെ യു.ഡി.എഫ് നേതൃത്വം അറിയിച്ചുകഴിഞ്ഞു. ഈസാഹചര്യത്തിൽ രാജി വൈകിെല്ലന്ന പ്രതീക്ഷയിലാണ് കോൺഗ്രസും യു.ഡി.എഫും. മുന്നണിയിലെ ഘടകകക്ഷികളും ജോസ് വിഭാഗത്തിനെതിരെ രംഗത്തുണ്ട്. മുന്നണി മര്യാദപാലിക്കാൻ ജോസ് കെ. മാണി തയാറാകണമെന്നും അവർ ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.