നോട്ട് നിരോധനത്തിൽ വ്യത്യസ്തമായ സമരവുമായി ലോ കോളേജ് വിദ്യാർത്ഥികൾ

വെള്ളിമാടുകുന്ന്: നോട്ട് നിരോധനത്തിന്റെ ഒന്നാം വാർഷികം കോഴിക്കോട് ഗവൺമ​െൻറ്​ ലോ കോളേജ് വിദ്യാർത്ഥികൾ കെ.എസ്.യുവി​​െൻറ നേതൃത്വത്തിൽ വിഡ്ഢി ദിനമായി ആചരിച്ചു. രാജ്യത്തി​​െൻറ  സാമ്പത്തിക രംഗത്തെ താറുമാറാക്കിയ, അവകാശപ്പെട്ട ഒരൊറ്റ ലക്ഷ്യം പോലും നിറവേറ്റാത്ത തീരുമാനത്തെ മോഡിയുടെ മുഖം മൂടിയണിഞ്ഞ് ഓട്ട പാത്രത്തിൽ വെള്ളം കോരിയാണ് വിദ്യാർത്ഥികൾ പരിഹസിച്ചത്. 

ജനങ്ങൾ അനുഭവിച്ച ദുരിതവും സാമ്പത്തിക രംഗത്തെ തകർച്ചയും പരിപാടിയുടെ അദ്ധ്യക്ഷൻ ജിഷിൽ രാമചന്ദ്രൻ തന്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ എടുത്തു പറഞ്ഞു. കെ.എസ്.യു. കോഴിക്കോട് ജില്ലാ സെക്രട്ടറി മനു അർജുൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി വിശ്വനാഥ്, എ.പി.അബ്ദു റഹ്മാൻ, ഗൗതം രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ഫൈസ നന്ദി പറഞ്ഞു. 
 

Tags:    
News Summary - Demonitisation protest in law college calicut-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.