???????? ????????? ????????? ???????????????? ???????????? ????? ????? ?????

കൊ​ണ്ടോ​ട്ടി: ശ​ബ്​​ദ​ത്തി​​െൻറ ലോ​കം അ​ന്യ​മാ​യ​വ​ർ​ക്ക്​ ആം​ഗ്യ​ഭാ​ഷ​യി​ൽ ജു​മു​അ  ഖു​തു​ബ​യു​മാ​യി പു​ളി​ക്ക​ൽ എ​ബി​ലി​റ്റി കാ​മ്പ​സി​ലെ മ​സ്​​ജി​ദു​റ​ഹ്​​മ. കാ​മ്പ​സി​ലെ താ​ൽ​ക്കാ​ലി​ക ഷെ​ഡി​ൽ ഒ​ന്ന​ര വ​ർ​ഷ​ങ്ങ​ൾ​ക്ക്​ മു​മ്പ്​ ആം​ഗ്യ​ഭാ​ഷ​യി​ലു​ള്ള ഖു​തു​ബ​ക്ക്​  തു​ട​ക്ക​മാ​യി​രു​ന്നെ​ങ്കി​ലും പു​തു​താ​യി നി​ർ​മി​ച്ച പ​ള്ളി​യി​ൽ വെ​ള്ളി​യാ​ഴ്​​ച മു​ത​ലാ​ണ്​  ആ​രം​ഭി​ച്ച​ത്.

ഇ​ന്ത്യ​യി​ൽ ത​ന്നെ ആ​ദ്യ​മാ​യാ​ണ്​ ബ​ധി​ര​രും മൂ​ക​രു​മാ​യ ആ​ളു​ക​ള്‍ക്ക്  ആം​ഗ്യ​ഭാ​ഷ​യി​ൽ ഖു​തു​ബ ന​ട​ക്കു​ന്ന​ത്. എ​ബി​ലി​റ്റി ഫൗ​ണ്ടേ​ഷ​ൻ ​ഫോ​ർ ദ  ​ഡി​സേ​ബി​ൾ​ഡ്​ എ​ന്ന ട്ര​സ്​​റ്റാ​ണ്​ സം​ഘാ​ട​ക​ർ. വി​വി​ധ വൈ​ക​ല്യ​ങ്ങ​ളു​ള്ള നി​ര​വ​ധി പേ​രാ​ണ്​ അ​ഞ്ച​ര ഏ​ക്ക​ർ വി​സ്​​തൃ​തി​യി​ലു​ള്ള പു​ളി​ക്ക​ൽ എ​ബി​ലി​റ്റി കാ​മ്പ​സി​ൽ താ​മ​സി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്തി​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ 200ഒാ​ളം ​േപ​രാ​ണ്​ നി​ല​വി​ൽ ഇ​വി​ടെ താ​മ​സി​ച്ച്​ പ​ഠി​ക്കു​ന്ന​ത്.

കേ​ൾ​വി ശ​ക്​​തി​യി​ല്ലാ​ത്ത​വ​ർ സാ​ധാ​ര​ണ​യാ​യി പ​ള്ളി​ക​ളി​ല്‍ പ്രാ​ര്‍ഥ​ന​ക്കെ​ത്തു​േ​മ്പാ​ൾ പ്ര​സം​ഗ​മോ ഉ​ദ്‌​ബോ​ധ​ന​മോ മ​റ്റു വി​ഷ​യ​ങ്ങ​ളോ മ​ന​സ്സി​ലാ​ക്കാ​തെ ന​മ​സ്‌​കാ​രം മാ​ത്രം  നി​ര്‍വ​ഹി​ക്കു​ക​യാ​യി​രു​ന്നു പ​തി​വ്. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ൽ നി​ന്നാ​ണ്​ ഇ​വ​ർ​ക്ക്​ കൂ​ടി  മ​ന​സ്സി​ലാ​കു​ന്ന രീ​തി​യി​ൽ ഖു​തു​ബ​ക്ക്​ തു​ട​ക്ക​മി​ട്ട​ത്. ഒ​ന്ന​ര വ​ർ​ഷം മു​മ്പ്​ ഡോ. ഹു​സൈ​ൻ മ​ട​വൂ​രാ​ണ്​ ആ​ദ്യ ഖു​തു​ബ​ക്ക്​ നേ​തൃ​ത്വം ന​ൽ​കി​യി​രു​ന്ന​ത്.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ കാ​മ്പ​സി​ലെ താ​ൽ​ക്കാ​ലി​ക​മാ​യ ഷെ​ഡി​ലാ​യി​രു​ന്നു ന​മ​സ്​​കാ​രം. സ​മൂ​ഹ​ത്തി​​െൻറ വ്യ​ത്യ​സ്​​ത മേ​ഖ​ല​ക​ളി​ലു​ള്ള​വ​രി​ൽ നി​ന്ന്​ ല​ഭി​ച്ച​വ​രു​ടെ സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തി​ലാ​ണ് കാ​മ്പ​സി​ൽ പു​തി​യ പ​ള്ളി​ക്ക്​ ​എ​ബി​ലി​റ്റി ​ട്ര​സ്​​റ്റ്​ പ​ണി ക​ഴി​പ്പി​ച്ച​ത്. 

Tags:    
News Summary - muslims mosque friday khutba in sign language

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.