തിരുവനന്തപുരം: ഉപഭോക്തൃ ദിനാഘോഷങ്ങളുടെ ഭാഗമായി സ്കൂള്‍/കോളജ് വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തിന്‍െറ ആഭിമുഖ്യത്തില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ഉപഭോക്തൃ ബോധവത്കരണ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച വിഷയങ്ങളെ ആധാരമാക്കി മൂന്ന് മുതല്‍ അഞ്ചു മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള ലഘുചിത്രങ്ങളുടെ നിര്‍മാണം കോളജ് തലത്തില്‍ സംഘടിപ്പിക്കും. ഇത്തരം ലഘുചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ തയാറാക്കി സീഡിയില്‍ പകര്‍ത്തി മത്സരത്തിനായി ഹാജരാക്കണം. വിഷയങ്ങള്‍: ഉപഭോക്താവിന്‍െറ വിഷയങ്ങള്‍, വഞ്ചിക്കപ്പെടുന്ന ഉപഭോക്താവിന്‍െറ ആശ്രയ കേന്ദ്രങ്ങള്‍, പുത്തന്‍ വിപണനതന്ത്രങ്ങളും വഞ്ചിക്കപ്പെടുന്ന ഉപഭോക്താകളും, ഉപഭോക്താകളുടെ അവകാശ സംരക്ഷണവും സര്‍ക്കാര്‍ സംവിധാനങ്ങളും. ഉപന്യാസ രചന: ഉപഭോക്തൃ ബോധവത്കരണ വിഷയങ്ങലെ ആസ്പദമാക്കി ഹൈസ്കൂള്‍ തലത്തിലും ഹയര്‍ സെക്കന്‍ഡറി തലത്തിലും വിദ്യാര്‍ഥികള്‍ക്കായി പ്രത്യേകം മത്സരങ്ങള്‍ നടത്തും. ചിത്രരചന: ഉപഭോക്തൃ ബോധവത്കരണ വിഷയങ്ങളെ ആസ്പദമാക്കി ഹയര്‍സെക്കന്‍ഡറി, ഹൈസ്കൂള്‍, യു.പി, എല്‍.പി വിഭാഗങ്ങളിലായി പ്രത്യേകം മത്സരങ്ങള്‍ നടത്തും. മത്സരങ്ങള്‍ ഡിസംബര്‍ 14ന് വഴുതക്കാട് ചിന്മയ സ്കൂളിന് സമീപത്തെ ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തിന്‍െറ (ഉപഭോക്തൃ കോടതി) ഓഫിസില്‍ രാവിലെ 10 മുതല്‍ നടത്തും. സംസ്ഥാനതലത്തില്‍ സമ്മാനം നേടുന്നവര്‍ക്ക് ഡിസംബര്‍ 24ന് നടക്കുന്ന ദേശീയ ഉപഭോക്തൃ ദിനാഘോഷ ചടങ്ങില്‍ സമ്മാനം നല്‍കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ സ്കൂള്‍/കോളജ് മേലധികാരിയുടെ സാക്ഷ്യപത്രം സഹിതം ഡിസംബര്‍ 14ന് രാവിലെ 9.30ന് ഉപഭോക്തൃ കോടതി ഓഫിസില്‍ ഹാജരാകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.