തിരുവനന്തപുരം: 15 കൊല്ലം അട്ടപ്പാടിയിലെ ആദിവാസി മേഖലകളിലെ സാമ്പ്രദായികമായ, വൈവിധ്യങ്ങളെ ഉൾക്കൊള്ളാൻ സാധിക്കാത്ത വിദ്യാഭ്യാസ വ്യവസ്ഥിതിക്കെതിരെ ശബ്ദമുയർത്തുന്ന അധ്യാപികയും തിയറ്റർ ആക്ടിവിസ്റ്റുമായ സിന്ധു സാജൻ, ആ സമൂഹത്തിനിടയിലെ ഭാഷാപരവും സാംസ്കാരികവുമായ പ്രശ്നങ്ങൾ അഭിസംബോധന ചെയ്തു നിർമിച്ച ഡോക്യുഫിക്ഷൻ ചിത്രമാണ് 'അഗ്ഗെഡു നായഗ'(മാതൃമൊഴി). ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന കുട്ടികളുടെ രാജ്യാന്തര ചലച്ചിത്രമേളയിലെ 'മലയാളം ഷോർട്ട് ഫിലിംസ്'വിഭാഗത്തിൽ ചിത്രം പ്രദർശിപ്പിച്ചു. സിന്ധു പറയുന്നു: 2003ലാണ് ഞാൻ അട്ടപ്പാടിയിലെത്തുന്നത്. മൂവായിരത്തിലധികം കുട്ടികൾക്ക് ഭാഷ തന്നെയായിരുന്നു പ്രശ്നം. അവരുടെ പ്രാദേശിക ഭാഷ ഞാൻ പഠിച്ച് അവരുമായി സംവദിക്കാൻ ശ്രമിച്ചപ്പോൾ ഊർജമായ പ്രതികരണമാണ് ലഭിച്ചത്. അവരെ മുഖ്യധാരയിലേക്കെത്തിക്കുന്ന ശ്രമത്തിൽ അധ്യാപകരും വിദ്യാഭ്യാസ സമ്പ്രദായവും പരാജയപ്പെടുന്നു. ഈ പ്രതിസന്ധികളെ അഭിസംബോധന ചെയ്യാൻ ഏറ്റവും മികച്ചത് ദൃശ്യമാധ്യമം തന്നെയാണെന്ന് തോന്നി. അതാണ് ചിത്രത്തിലേക്കുള്ള തുടക്കം. വൈവിധ്യങ്ങളുടെ ഈ സമൂഹത്തിൽ വിദ്യാഭ്യാസത്തിെൻറ മാധ്യമം മലയാളം, തമിഴ് എന്നിവയിലേക്ക് ചുരുക്കപ്പെടുമ്പോൾ, അവരുടെ സ്വന്തം മാതൃഭാഷകൾക്ക് സ്ഥാനമില്ലാതെ വരുമ്പോൾ, അവർക്ക് അവരെ തന്നെ നഷ്ടപ്പെടുന്നു. ഉദാഹരണത്തിന്, അമ്മ എന്ന വാക്കിന് ഒരു പ്രാദേശിക ഭാഷയിൽ അർഥം അച്ഛൻ എന്നാണ്. ഈ കുട്ടിയോട് അമ്മയുടെ പേര് ചോദിച്ചാൽ കുട്ടി സ്വാഭാവികമായും പിതാവിെൻറ പേര് പറയും, അപ്പോൾ തന്നെ സ്വന്തം അച്ഛനെയും അമ്മയെയും തിരിച്ചറിയാൻ പോലും കുട്ടിക്ക് കഴിവില്ല എന്നവർ വിധിയെഴുതും. അവർക്ക് പരിഗണനയല്ല നൽകേണ്ടത്, മറിച്ചു നമ്മോടൊപ്പം ചേർത്തുനിർത്താനുള്ള മനോഭാവമാണ് നമുക്ക് വേണ്ടത്. Clip.jpg Poster.jpg
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.