എന്നും മലയാളികളെ ആകർഷിച്ച നടനാണ് സത്യൻ. കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിലെ ചെല്ലപ്പൻ എന്ന കഥാപാത്രം മറക്കാനാവില്ല. മനുഷ്യന്റെ എല്ലാ ദുർബലതകളുള്ള കഥാപാത്രമാണത്. ചിത്രത്തിലെ അവസാന രംഗത്തിൽ ചെല്ലപ്പൻ പോകുമ്പോൾ മക്കളെ തിരിഞ്ഞ് നോക്കുന്നുണ്ട്. ആ ഭാഗം കാണുമ്പോൾ ഇന്നും കണ്ണ് നിറയും.
കഥാപാത്രം: ചെല്ലപ്പൻ
അഭിനേതാവ്: സത്യൻ
സിനിമ: അനുഭവങ്ങൾ പാളിച്ചകൾ (1971)
സംവിധാനം: കെ.എസ്. സേതുമാധവൻ
സമീപകാലത്ത് സിനിമയിലുണ്ടായിരുന്നുവെങ്കിൽ ഒരുപാട് അഭിനയസാധ്യതകളുള്ള വേഷങ്ങൾ തേടിയെത്തുമായിരുന്ന നടനാണ് പ്രേം നസീർ. വാണിജ്യ സിനിമകൾക്കായി പ്രേം നസീർ ടൈപ് ചെയ്യപ്പെടുകയായിരുന്നു. പ്രേം നസീറിന്റെ സ്വാധീനിച്ച സിനിമ ഇരുട്ടിന്റെ ആത്മാവ് ആണ്. മികച്ച പ്രകടനം തന്നെയാണ് അദ്ദേഹം ആ സിനിമയിൽ കാഴ്ചവെച്ചത്. വേലായുധനാണ് തനിക്കിഷ്ടപ്പെട്ട കഥാപാത്രമെന്ന് പ്രേം നസീറും പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു.
കഥാപാത്രം: വേലായുധൻ
അഭിനേതാവ്: പ്രേംനസീർ
സിനിമ: ഇരുട്ടിന്റെ ആത്മാവ് (1966)
സംവിധാനം: പി. ഭാസ്കരൻ
സത്യനും പ്രേംനസീറും കഴിഞ്ഞാൽ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ അമ്പരപ്പിച്ച നടനാണ് കൊട്ടാരക്കര ശ്രീധരൻ നായർ. ചെമ്മീനിലെ ചെമ്പൻകുഞ്ഞ് ആണ് അദ്ദേഹത്തിന്റെ ഇഷ്ടകഥാപാത്രം. ചിത്രത്തിലെ അവസാന രംഗത്ത് അദ്ദേഹം ഭ്രാന്ത്പിടിച്ച് കറങ്ങി നടക്കുന്ന രംഗം മനസിൽ നിന്ന് മായില്ല.
കഥാപാത്രം: ചെമ്പൻകുഞ്ഞ്
അഭിനേതാവ്: കൊട്ടാരക്കര ശ്രീധരൻ നായർ
സിനിമ: ചെമ്മീൻ (1965)
സംവിധാനം: രാമു കാര്യാട്ട്
മനസിൽ നീറ്റലുണ്ടാക്കിയ സിനിമയാണ് തനിയാവർത്തനം. ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച ബാലൻ മാഷ് തന്നെയാണ് മമ്മൂട്ടി കഥാപാത്രങ്ങളിൽ പ്രിയപ്പെട്ടത്. സ്നേഹത്തിന്റെ കൂട്ടിൽ അകപ്പെട്ടതിനാൽ മാത്രം ഭ്രാന്തനാകേണ്ടി വന്ന ബാലൻ മാഷ്. ദയനീയതയുടേയും നിസഹായതയുടേയും എല്ലാം ഉൾപെട്ട ആ മമ്മൂട്ടി ഭാവത്തെ എന്ത് വിളിക്കണമന്ന് പോലും ഇപ്പോഴും എനിക്ക് അറിയില്ല
കഥാപാത്രം: ബാലൻ
അഭിനേതാവ്: മമ്മൂട്ടി
സിനിമ: തനിയാവർത്തനം (1987)
സംവിധാനം: സിബി മലയിൽ
തിലകൻ അവതരിപ്പിച്ച കഥാപാത്രങ്ങളിൽ മികച്ചതായി തോന്നിയത് കിരീടത്തിലെയും ചെങ്കോലിലേയും അച്ചുതൻ നായർ എന്ന കഥാപാത്രമാണ്. വളരെ ലാഘവത്തോടെയാണ് ചിത്രങ്ങളിൽ തിലകൻ അഭിനയിച്ചത്. കിരീടത്തിൽ ശക്തനായ കഥാപാത്രമാകുമ്പോൾ ചെങ്കോലിലത്തുമ്പോൾ ദയനീയ അവസ്ഥയിലത്തുന്നു. ഈ കഥാപാത്രങ്ങളുടെ ഏറ്റക്കുറച്ചിലുകളെ തിലകൻ മികച്ച രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു.
കഥാപാത്രം: അച്ചുതൻ നായർനെടുമുടി വേണുവിനെ കാണാനാകാത്ത ചെല്ലപ്പനാശാരി
അഭിനേതാവ്: തിലകൻ
സിനിമ: കിരീടം/ ചെങ്കോൽ (1989/1993)
സംവിധാനം: സിബി മലയിൽ
തകരയിലെ ചെല്ലപ്പനാശാരിയാണ് നെടുമുടിവണുവിന്റെ മികച്ച കഥാപാത്രം. നടത്തത്തിലും മാനറിസങ്ങളിലുമെല്ലാം ഒരു ആശാരി തന്നെയായിരുന്നു ആ കഥാപാത്രം. അതൊരിക്കലും നെടുമുടി വേണുവാണെന്ന് തോന്നില്ല.
കഥാപാത്രം: ചെല്ലപ്പനാശാരി
അഭിനേതാവ്: നെടുമുടി വേണു
സിനിമ: തകര (1979)
സംവിധാനം: ഭരതൻ
ചെങ്കോലിലെ സേതുമാധവനാണ് മോഹൻലാലിന്റെ പ്രിയപ്പെട്ട കഥാപാത്രം.കിരീടത്തിലെ കഥാപാാത്രങ്ങളേക്കാൾ സങ്കീർണത നിറഞ്ഞ കഥാപാത്രമാണ് ചെങ്കോലിലെ കഥാപാത്രം. സേതുമാധവൻ ഒരിക്കലും നന്നാകില്ലെന്ന് പറഞ്ഞ് അദ്ദേഹം ഒരു ചിരിക്കുന്നുണ്ട്. മനസിൽ തറക്കുന്നതാണ് ആ ചിരി.
കഥാപാത്രം: സേതുമാധവൻ
അഭിനേതാവ്: മോഹൻലാൽ
സിനിമ: ചെങ്കോൽ (1993)
സംവിധാനം: സിബി മലയിൽ
ഭരത് ഗോപിയുടെ മികച്ച പ്രകടനമായി വിലയിരുത്തുന്നത് യവനിക എന്ന ചിത്രത്തിലെ തബലിസ്റ്റ് അയ്യപ്പനാണ്. ഭരത് ഗോപിക്ക് മാത്രം ചെയ്യാനാവുന്ന കഥാപാത്രമാണ് തബലിസ്റ്റ് അയ്യപ്പൻ. നടത്തം, മുടിയുടെ സ്റ്റൈൽ, തലയുടെ ഇളക്കവുമല്ലാം പ്രേക്ഷകരിൽ ഭീതിയുണർത്തുന്നതായിരുന്നു.
കഥാപാത്രം: തബലിസ്റ്റ് അയ്യപ്പൻ
അഭിനേതാവ്: ഭരത് ഗോപി
സിനിമ: യവനിക (1982)
സംവിധാനം: കെ.ജി ജോർജ്
ഞാൻ സംവിധാനം ചെയ്ത സല്ലാപത്തിലെ നായിക കഥാപാത്രമായ രാധയാണ് മഞ്ജു വാര്യറുടെ മികച്ച കഥാപാത്രം. മൂന്ന് പുരുഷൻമാരുടെ ദിശയിലൂടെയാണ് കഥാപാത്രം കടന്നുപോകുന്നത്. കുട്ടിത്തം വിടാത്ത, ബാലിഷമായി ചിന്തിക്കുന്ന വേദനിക്കുന്ന രാധയെ ചിത്രത്തിൽ കാണാം.
കഥാപാത്രം: രാധ
അഭിനേതാവ്: മഞ്ജു വാര്യർ
സിനിമ: സല്ലാപം (1996)
സംവിധാനം: സുന്ദർദാസ്
ചാന്ത്പൊട്ടിലെ രാധാകൃഷ്ണനാണ് ദിലീപിന്റെ മികച്ച കഥാപാത്രമായി ഞാൻ കണക്കാക്കുന്നത്. തുടക്കം മുതൽ അവസാനം വരെ ദിലീപ് ആ കഥാപാത്രത്തിന്റെ മാനറിസം പിന്തുടരുന്നുണ്ട്. കഥാപാത്രത്തിന്റെ പൂർണതക്കായി ദിലീപ് കുറേസമയം ചിലവഴിച്ചിട്ടുണ്ട്.
കഥാപാത്രം: രാധാകൃഷ്ണൻ
അഭിനേതാവ്: ദിലീപ്
സിനിമ: ചാന്ത്പൊട്ട് (2005)
സംവിധാനം: ലാൽ ജോസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.