ബംഗളൂരു: വേനൽമഴ ദുരന്തങ്ങളിൽ കർണാടകയിൽ 46 പേർ മരിച്ചതായി ഔദ്യോഗിക കണക്കുകൾ പറയുന്നു. ഇടിമിന്നലേറ്റാണ് കൂടുതൽ മരണങ്ങൾ-35. ബീദർ, കലബുറഗി, കൊപ്പാൾ, വിജയപുര, ദക്ഷിണ കന്നട എന്നീ ജില്ലകളിലാണ് മരണങ്ങൾ സംഭവിച്ചത്. വിജയപുര, തുമകുരു, ദാവങ്കരെ, കൊപ്പാൾ, ഗദഗ്, കോലാർ എന്നിവിടങ്ങളിലായി നാനൂറോളം വളർത്തുമൃഗങ്ങൾ ചത്തു. വേനൽമഴ ഇത്രയും ജീവനെടുത്ത സാഹചര്യത്തിൽ കാലവർഷം തുടങ്ങുമ്പോൾ എന്താകുമെന്ന ആശങ്കയിലാണ് അധികൃതരും ജനങ്ങളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.