ബംഗളൂരു: ദക്ഷിണ പശ്ചിമ റെയിൽവേക്ക് കീഴിലുള്ള ചില ട്രെയിനുകളുടെ സമയത്തിൽ മാറ്റം. ജനുവരി ഒന്ന് മുതൽ പുതുക്കിയ സമയക്രമം നിലവിൽവരും. കേരളത്തിലേക്കുള്ള ട്രെയിനുകളിലെ പുതുക്കിയ സമയക്രമം (ബ്രാക്കറ്റിൽ പഴയ സമയം): മൈസൂരു - കൊച്ചുവേളി എക്സ്പ്രസ് (16315): കെ.എസ്.ആർ ബംഗളൂരു - 4.50 (4.50), കന്റോൺമെന്റ് - 4.52 (5.02), കെ.ആർ പുരം - 5.05 (5.15), വൈറ്റ്ഫീൽഡ് - 5.15 (5.25), ബംഗാരപ്പേട്ട് - 5.52 (6.05), കുപ്പം - 6.22 (6.36). കൊച്ചുവേളി - മൈസൂരു എക്സ്പ്രസ് (16316) : ബംഗാരപ്പേട്ട് - 6.20 (6.23), വൈറ്റ്ഫീൽഡ് - 6.58 (7.04), കെ.ആർ പുരം - 7.10 (7.15), കന്റോൺമെന്റ് - 7.28 (7.44), കെ.എസ്.ആർ ബംഗളൂരു - 8.20 (8.15). കൊച്ചുവേളി - ഹുബ്ബള്ളി വീക്ക്ലി എക്സ്പ്രസ് (12778) 10 മിനിറ്റ് നേരത്തേ ബയ്യപ്പനഹള്ളിയിലെത്തും. എറണാകുളം - കെ.എസ്.ആർ ബംഗളൂരു ഇന്റർസിറ്റി ഇനി മുതൽ രാത്രി 9 നാണ് കെ.എസ്.ആർ സ്റ്റേഷനിലെത്തുക. കൊച്ചുവേളി - യശ്വന്ത്പൂർ എക്സ്പ്രസ് (22678) 15 മിനിറ്റ് വൈകി 4.45 നായിരിക്കും യശ്വന്ത്പൂരിലെത്തുക. ഇതേ ട്രെയിനിന്റെ നമ്പർ 22678 എന്നതിൽനിന്ന് 16562 എന്നതിലേക്ക് മാറും.
കൂടാതെ വിവിധയിടങ്ങളിലേക്കുള്ള മറ്റു പല ട്രെയിനുകളുടെ സമയത്തിലും മാറ്റം വന്നിട്ടുണ്ട്. അതോടൊപ്പം വിവിധ മെമു ട്രെയിനുകളുടെ സമയക്രമത്തിലും ട്രെയിൻ നമ്പറിലും മാറ്റം വരുമെന്നും യാത്രക്കാർ യാത്രക്ക് മുമ്പായി പരിശോധിക്കണമെന്നും റെയിൽവേ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.