ഗൂഡല്ലൂർ: തമിഴ്നാട്ടിൽ ഹയർ സെക്കൻഡറി വിഭാഗത്തിലെ രണ്ടാം വർഷ പൊതുപരീക്ഷ (പ്ലസ് ടു) തുടങ്ങി. 22ന് സമാപിക്കും. വെള്ളിയാഴ്ച പരീക്ഷ നടന്ന ഊട്ടി ബ്രിക്സ് ഹയർ സെക്കൻഡറി സ്കൂളിൽ ജില്ല കലക്ടർ അരുണ മിന്നൽ സന്ദർശനം നടത്തി. സി.ഇ.ഒ ഗീത ഒപ്പമുണ്ടായിരുന്നു.
2820 ആൺകുട്ടികളും 3338 പെൺകുട്ടികളും ഉൾപ്പെടെ 6158 വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്. മാർച്ച് നാലു മുതൽ 25 വരെ പ്ലസ് വൺ പരീക്ഷയും നടക്കും. പരീക്ഷകൾക്കായി നീലഗിരി ജില്ലയിൽ 41 സെന്ററുകളാണ് ഒരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.