ബംഗളൂരു: ഹെഗ്ഡേ നഗറിലെ തിരുമേനഹള്ളിക്കടുത്തുള്ള സംസ്ഥാന ഹജ്ജ് ഭവനിൽ തീപിടിത്തം. ഇലക്ട്രിക് ഷോർട്ട് സർക്ക്യൂട്ടാണ് കാരണം. ഹജ്ജ് ഭവനിലെ മുകൾനിലയിലുള്ള ഓഡിറ്റോറിയത്തിലാണ് തീപടർന്നത്. ശനിയാഴ്ച വൈകീട്ടോടെയാണ് സംഭവം. വൻതോതിൽ പുക ഉയർന്നതോടെ ജീവനക്കാർ തീയണക്കാൻ ശ്രമം തുടങ്ങി. ആളപായമില്ല. ജീവനക്കാർ അവസരോചിതമായി ഇടപെട്ടതോടെയാണ് കൂടുതൽ അപകടം ഉണ്ടാകാതിരുന്നത്. അഗ്നിരക്ഷാസേന ഉടൻ സ്ഥലത്തെത്തി തീയണച്ചു. നാശനഷ്ടം എത്രയുണ്ടെന്ന വിവരം പുറത്തുവന്നിട്ടില്ല.
ഇലക്ട്രിക് ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് മുനിസിപ്പൽ അഡ്മിനിസ്ട്രേഷൻ-ഹജ്ജ് വകുപ്പ് മന്ത്രി റഹ്മാൻഖാൻ പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.