മു​ഖ്യ​മ​ന്ത്രി ബ​സ​വ​രാ​ജ്​ ബൊ​മ്മൈ ബ​ജ​റ്റ്​ അ​വ​ത​രി​പ്പി​ക്കാ​ൻ നി​യ​മ​സ​ഭ​യി​ൽ എ​ത്തു​ന്നു

ബംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കുന്ന കർണാടകയിൽ ബി.ജെ.പി സർക്കാറിന്‍റെ അവസാന ബജറ്റ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അവതരിപ്പിച്ചു. ഏപ്രിൽ-മേയ് മാസങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വോട്ടുലക്ഷ്യമിട്ട് മതവിശ്വാസികളെ പാട്ടിലാക്കാനുള്ള നിരവധി പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. രാമനഗര ജില്ലയിലെ രാമദേവര ബെട്ടയിൽ രാമക്ഷേത്രം നിർമിക്കും. സംസ്ഥാനത്തെ ക്ഷേത്രങ്ങൾക്കും മഠങ്ങൾക്കുമായി 1,000 കോടി അനുവദിക്കുമെന്നും ബജറ്റിൽ പറയുന്നു.

കുറഞ്ഞ വരുമാനക്കാർക്ക് ആശ്വാസം നൽകാനായി വരുമാനനികുതി ഒഴിവാകൽ പരിധി 15000ത്തിൽ നിന്ന് 25000 ആക്കി. കർഷകർക്കുള്ള ആശ്വാസപ്രഖ്യാപനവും ഉണ്ട്. പലിശരഹിത ഹ്രസ്വകാല വായ്പയുടെ തുക മൂന്നുലക്ഷത്തിൽനിന്ന് അഞ്ചുലക്ഷം രൂപയാക്കി. സങ്കീർണ നടപടികളില്ലാതെ കാർഷികാവശ്യങ്ങൾക്ക് ഇതിലൂടെ വായ്പ ലഭിക്കും. 30 ലക്ഷം കർഷകർക്ക് 25,000 കോടിയുടെ വായ്പയാണ് ഇതിലൂടെ അനുവദിക്കുകയെന്നും മുഖ്യമന്ത്രി ബജറ്റ് അവതരണത്തിൽ പറഞ്ഞു.

കിസാൻ കാർഡ് ഉടമകൾക്ക് 2023-24ൽ 10,000 രൂപ അധിക സബ്സിഡി നൽകും. ‘ഭൂ സിരി’ എന്ന പുതിയ സ്കീം പ്രകാരമാണിത്. ഇതുപ്രകാരം പ്രതിസന്ധിഘട്ടത്തിൽ കർഷകർക്ക് വിത്തുകൾ, വളം, കീടനാശിനികൾ തുടങ്ങിയവ വാങ്ങാം. ഇതിനായി സംസ്ഥാന സർക്കാർ 2,500 രൂപയും നബാർഡ് 7,500 രൂപയുമാണ് നൽകുക. 50 ലക്ഷം ആളുകൾക്ക് പ്രയോജനം ലഭിക്കും.

വനിതകളെ കൈയിലെടുക്കാനുള്ള പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. ഭൂമിയില്ലാത്ത കർഷക സ്ത്രീകൾക്ക് എല്ലാ മാസവും 500 രൂപ വീതം നേരിട്ട് ബാങ്ക് അക്കൗണ്ടിൽ ലഭിക്കുന്ന ‘ശർമ ശക്തി’ സ്കീമും ബജറ്റിൽ ഉണ്ട്.ഉപരിപഠനം ആഗ്രഹിക്കുന്ന ഹൈസ്കൂൾ വിദ്യാർഥികൾക്ക് ഗവ. പ്രീയൂനിവേഴ്സിറ്റി കോളജുകളിലും ഗവൺമെന്‍റ് ഡിഗ്രി കോളജുകളിലും സൗജന്യ വിദ്യാഭ്യാസം നൽകുന്നതിന് ‘സി.എം. വിദ്യ ശക്തി’ പദ്ധതി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ എട്ട് ലക്ഷം വിദ്യാർഥികൾക്ക് പ്രയോജനം ലഭിക്കും.കോവിഡിനുശേഷം റവന്യൂ വരുമാനം റവന്യൂ ചെലവിനേക്കാൾ 402 കോടി അധികമാണെന്നും അതിനാൽ മിച്ചബജറ്റാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചെ​വി​യി​ൽ പൂ ​വെ​ച്ച്​ കോ​ൺ​ഗ്ര​സ്​ പ്ര​തി​ഷേ​ധം

ബം​ഗ​ളൂ​രു: ബ​ജ​റ്റ് അ​വ​ത​ര​ണ ദി​വ​സം ക​ർ​ണാ​ട​ക നി​യ​മ​സ​ഭ​യി​ൽ കോ​ൺ​ഗ്ര​സ്​ എം.​എ​ൽ.​എ​മാ​ർ എ​ത്തി​യ​ത്​ ചെ​വി​യി​ൽ പൂ ​വെ​ച്ച്. പ്ര​തി​പ​ക്ഷ​നേ​താ​വ് സി​ദ്ധ​രാ​മ​യ്യ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യിരുന്നു പ്രതിഷേധം. മു​ഖ്യ​മ​ന്ത്രി ബ​സ​വ​രാ​ജ് ബൊ​മ്മൈ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നു മു​മ്പ് ത​ന്നെ പ്ര​തി​ഷേ​ധം തു​ട​ങ്ങി. ക​ഴി​ഞ്ഞ ബ​ജ​റ്റി​ലെ നി​ർ​ദേ​ശ​ങ്ങ​ൾ ന​ട​പ്പാ​ക്കാ​തെ ജ​ന​ങ്ങ​ളെ വി​ഡ്ഢി​ക​ളാ​ക്കു​ക​യാ​ണ്​ മു​ഖ്യ​മ​ന്ത്രി​യെ​ന്ന്​ സി​ദ്ധ​രാ​മ​യ്യ ആ​രോ​പി​ച്ചു. പു​തി​യ ബ​ജ​റ്റി​ലെ ഒ​രു പ്ര​ഖ്യാ​പ​ന​വും ന​ട​പ്പാ​ക്കാ​ൻ പോ​കു​ന്നി​ല്ല.


മു​ന്‍ ബ​ജ​റ്റു​ക​ള്‍ക്കു പു​റ​മെ 2018ല്‍ ​തെ​ര​ഞ്ഞെ​ടു​പ്പി​നു മു​മ്പ് പു​റ​ത്തി​റ​ക്കി​യ പ്ര​ക​ട​ന​പ​ത്രി​ക​യി​ലെ വാ​ഗ്ദാ​ന​ങ്ങ​ളും ബി.​ജെ.​പി ന​ട​പ്പാ​ക്കി​യി​ല്ലെ​ന്നും ആ​രോ​പി​ച്ചു. ബ​ജ​റ്റ് അ​വ​ത​ര​ണ​ത്തി​നു​മു​മ്പ് പ്ര​തി​ഷേ​ധ​മ​റി​യി​ച്ച കോ​ണ്‍ഗ്ര​സ് അം​ഗ​ങ്ങ​ളോ​ട് സ​ഹ​ക​രി​ക്കാ​ന്‍ സ്പീ​ക്ക​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ചെ​വി​യി​ൽ പൂ ​വെ​ച്ച്​ ഇ​രി​ക്കു​ന്ന മു​ൻ​മു​ഖ്യ​മ​ന്ത്രി​യും പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ സി​ദ്ദ​രാ​മ​യ്യ

പ്ര​തി​ഷേ​ധം തു​ട​ര്‍ന്ന കോ​ണ്‍ഗ്ര​സ് അം​ഗ​ങ്ങ​ള്‍ പി​ന്നീ​ട് ബ​ജ​റ്റ് അ​വ​ത​ര​ണ​വു​മാ​യി സ​ഹ​ക​രി​ച്ചു.

Tags:    
News Summary - Here is the election budget

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.