കാ​വേ​രി ജ​ലം ത​മി​ഴ്നാ​ടി​ന് ന​ൽ​കാ​നു​ള്ള ഉ​ത്ത​ര​വി​നെ​തി​രെ ബി.​ജെ.​പി ബം​ഗ​ളൂ​രു​വി​ൽ ന​ട​ത്തി​യ സ​മ​രം

കാവേരി വെള്ളം തമിഴ്നാടിന്; 26ന് ബംഗളൂരുവിൽ ബന്ദ്

ബം​ഗ​ളൂ​രു: കാ​വേ​രി ന​ദി​യി​ൽ​നി​ന്ന് ക​ർ​ണാ​ട​ക ത​മി​ഴ്നാ​ടി​ന് വെ​ള്ളം കൊ​ടു​ക്ക​ണ​മെ​ന്ന കാ​വേ​രി വാ​ട്ട​ർ മാ​നേ​ജ്മെ​ന്റ് അ​തോ​റി​റ്റി (സി.​ഡ​ബ്ല്യൂ.​എം.​എ) ഉ​ത്ത​ര​വി​​നെ​തി​രെ സെ​പ്റ്റം​ബ​ർ 26ന് ​വി​വി​ധ സം​ഘ​ട​ന​ക​ൾ ബം​ഗ​ളൂ​രു​വി​ൽ ബ​ന്ദ് ന​ട​ത്തും.

രാ​വി​ലെ ആ​റു​മു​ത​ൽ വൈ​കീ​ട്ട് ആ​റു​വ​രെ​യാ​ണ് ബ​ന്ദ്. ക​ർ​ഷ​ക​ർ സം​ഘ​ട​ന​ക​ളും ബി.​ജെ.​പി​യും ബ​ന്ദി​നെ പി​ന്തു​ണ​ച്ചി​ട്ടു​ണ്ട്. ഡ്രൈ​വേ​ഴ്സ് യൂ​നി​യ​നു​ക​ളും ബ​ന്ദ് ന​ട​ത്തു​മെ​ന്ന​തി​നാ​ൽ ജ​ന​ജീ​വി​തം ത​ട​സ്സ​പ്പെ​ടും.

സ്കൂ​ളു​ക​ൾ, കോ​ള​ജു​ക​ൾ, ഐ.​ടി ക​മ്പ​നി​ക​ൾ തു​ട​ങ്ങി​യ​വ​യോ​ട് അ​വ​ധി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് സം​ഘ​ട​ന​ക​ൾ ആ​വ​ശ്യ​​പ്പെ​ട്ടി​ട്ടു​ണ്ട്. ക​ന്ന​ഡി​ഗ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്കാ​യാ​ണ് ബ​ന്ദെ​ന്ന് നേ​താ​ക്ക​ൾ പ​റ​ഞ്ഞു. വി​ഷ​യ​ത്തി​ൽ ക​ർ​ഷ​ക​സം​ഘ​ട​ന​ക​ൾ ശ​നി​യാ​ഴ്ച മാ​ണ്ഡ്യ​യി​ൽ ന​ട​ത്തി​യ ബ​ന്ദ് പൂ​ർ​ണ​മാ​യി​രു​ന്നു. കാ​വേ​രി​യു​ടെ ഹൃ​ദ​യ​ഭൂ​മി​യെ​ന്ന് അ​റി​യ​പ്പെ​ടു​ന്ന മാ​ണ്ഡ്യ​യി​ലും മ​ദ്ദൂ​റി​ലും ക​ട​ക​മ്പോ​ള​ങ്ങ​ൾ പൂ​ർ​ണ​മാ​യും അ​ട​ഞ്ഞു​കി​ട​ന്നു. കാ​വേ​രി ഹി​ത​ര​ക്ഷ​ണ സ​മി​തി​യാ​ണ് ബ​ന്ദി​ന് ആ​ഹ്വാ​നം ചെ​യ്ത​ത്.

മൈ​സൂ​രു, ചാ​മ​രാ​ജ്ന​ഗ​ർ, രാ​മ​ന​ഗ​ര ജി​ല്ല​ക​ളി​ലും ബ​ന്ദി​ന് സ​മാ​ന​മാ​യ അ​ന്ത​രീ​ക്ഷ​മാ​യി​രു​ന്നു. മ​റ്റ് ജി​ല്ല​ക​ളാ​യ ചി​ത്ര​ദു​ർ​ഗ, ബെ​ള്ളാ​രി, ദേ​വ​ന​ഗ​രെ, കൊ​പ്പാ​ൾ, വി​ജ​യ​പു​ര എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ ന​ട​ന്നു.സെ​പ്റ്റം​ബ​ർ 13 മു​ത​ൽ 27വ​രെ 15 ദി​വ​സ​ത്തി​ൽ ക​ർ​ണാ​ട​ക ത​മി​ഴ്നാ​ടി​ന് 5000 ഘ​ന അ​ടി കാ​വേ​രി വെ​ള്ളം ന​ൽ​ക​ണ​മെ​ന്നാ​ണ് സി.​ഡ​ബ്ല്യൂ.​എം.​എ ഉ​ത്ത​ര​വ്. ഇ​തി​നെ​തി​രെ ക​ർ​ഷ​ക​സം​ഘ​ട​ന​ക​ള​ട​ക്കം സ​മ​ര​ത്തി​ലാ​ണ്.

സം​സ്ഥാ​നം വ​ൻ വ​ര​ൾ​ച്ച നേ​രി​ടു​ക​യാ​ണെ​ന്നും ഇ​ത്ത​വ​ണ ത​മി​ഴ്നാ​ടി​ന് ക​ന​ത്ത മ​ഴ ല​ഭി​ച്ച​പ്പോ​ൾ ക​ർ​ണാ​ട​ക​ക്ക് മ​തി​യാ​യ മ​ഴ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും ഇ​തി​നാ​ൽ വെ​ള്ളം ന​ൽ​കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണെ​ന്നു​മാ​ണ് ക​ർ​ണാ​ട​ക​യു​ടെ നി​ല​പാ​ട്. വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടാ​നാ​കി​ല്ലെ​ന്ന് ക​ർ​ണാ​ട​ക​യു​ടെ ഹ​ര​ജി പ​രി​ഗ​ണി​ച്ച് സു​പ്രീം​കോ​ട​തി പ​റ​ഞ്ഞി​രു​ന്നു. 

Tags:    
News Summary - kavery water for Tamil Nadu; Bandh in Bengaluru on 26th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.