വീ​ട്ടി​ൽ നി​ന്ന് ആ​ഭ​ര​ണം ക​വ​ർ​ന്ന കേ​സി​ൽ മ​ല​യാ​ളി അ​റ​സ്റ്റി​ൽ

ബം​ഗ​ളൂ​രു: ഓ​ൾ​ഡ് എ​യ​ർ​പോ​ർ​ട്ട് റോ​ഡി​ലെ വീ​ട്ടി​ൽ നി​ന്ന് 60 ല​ക്ഷം രൂ​പ​യു​ടെ ആ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന കേ​സി​ൽ മ​ല​യാ​ളി ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​ജി​പു​ര​യി​ൽ താ​മ​സി​ക്കു​ന്ന ആ​ല​പ്പു​ഴ സ്വ​ദേ​ശി ജോ​ൻ എ​ന്ന ജോ​മോ​നാ​ണ് (44) അ​റ​സ്റ്റി​ലാ​യ മ​ല​യാ​ളി. യ​മ​ലൂ​രി​ലെ വീ​ട്ടി​ൽ നി​ന്ന് ക​ഴി​ഞ്ഞ ആ​റ് മാ​സ​ത്തി​നി​ടെ​യാ​ണ് ഇ​ത്ര​യും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന​ത്. വീ​ട്ടു​ജോ​ലി​ക്കാ​രി ദി​വ്യ, ബ​ന്ധു​വാ​യ മ​ഞ്ജു എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ മ​റ്റു​ള്ള​വ​ർ. ഇ​വ​രെ മോ​ഷ​ണ​ത്തി​ന് സ​ഹാ​യി​ച്ച​തി​നാ​ണ് ജോ​മോ​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. കു​ടും​ബം ഫ്രാ​ൻ‌​സി​ൽ അ​വ​ധി​ക്കാ​ലം ആ​ഘോ​ഷി​ക്കാ​ൻ പോ​യി തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ​വി​വ​രം അ​റി​യു​ന്ന​ത്.

Tags:    
News Summary - Malayali arrested in case of stealing jewelery from house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.