കെ.​ബി. കോ​ലി​വാ​ഡ്

മുഖ്യമന്ത്രിക്കെതിരായ ‘മുഡ’ ഭൂമി ഇടപാട് കേസ് ഹരിയാനയെ ബാധിച്ചു -കൊളിവാഡ്

ബം​ഗ​ളൂ​രു: മൈ​സൂ​രു വി​ക​സ​ന അ​തോ​റി​റ്റി (മു​ഡ) ഭൂ​മി ഇ​ട​പാ​ടി​ൽ ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ ഒ​ന്നാം പ്ര​തി​യാ​യ കേ​സ് ഹ​രി​യാ​ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​നെ ബാ​ധി​ച്ചു​വെ​ന്ന് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ നി​യ​മ​സ​ഭ സ്പീ​ക്ക​റു​മാ​യ കെ.​ബി. കൊ​ളി​വാ​ഡ് പ​റ​ഞ്ഞു.

ബം​ഗ​ളൂ​രു​വി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഹ​രി​യാ​ന​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ൽ വ​ലി​യ​തോ​തി​ൽ ത​ന്നെ മു​ഡ​യും മു​ഖ്യ​മ​ന്ത്രി​യും ച​ർ​ച്ച​യാ​യി​രു​ന്നു. എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത ഉ​ട​ൻ മു​ഖ്യ​മ​ന്ത്രി രാ​ജി​വെ​ക്ക​ണ​മെ​ന്ന് താ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

അ​തി​ൽ​നി​ന്ന് പി​റ​കോ​ട്ടി​ല്ല. എ.​ഐ.​സി.​സി അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യു​മാ​യി ത​നി​ക്ക് സൗ​ഹൃ​ദ​മു​ണ്ട്. അ​ദ്ദേ​ഹ​മോ ഹൈ​ക​മാ​ൻ​ഡോ താ​ൻ ന​ട​ത്തി​യ പ്ര​സ്താ​വ​ന​യോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി​യി​ട്ടി​ല്ലെ​ന്ന് കൊ​ളി​വാ​ഡ് പ​റ​ഞ്ഞു.

Tags:    
News Summary - Muda land deal case against CM affects Haryana - Koliwad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.