ക​ർ​ണാ​ട​ക മ​ല​ബാ​ർ സെ​ന്‍റ​റി​ൽ ന​ട​ന്ന എം.​എം.​എ മീ​ലാ​ദ് ഫെ​സ്റ്റ് സ​മാ​പ​ന സ​മ്മേ​ള​നം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​സി. സി​റാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

പ്രവാചക സ്നേഹം വിശ്വാസിക്ക് പ്രതിസന്ധിയിൽ കരുത്തേകുന്നു -ആശിഖ് ദാരിമി

ബം​ഗ​ളൂ​രു: പ്ര​വാ​ച​ക സ്നേ​ഹം പ്ര​തി​സ​ന്ധി​ക​ളെ അ​തി​ജീ​വി​ക്കാ​ൻ വി​ശ്വാ​സി​ക​ൾ​ക്ക് ക​രു​ത്തു പ​ക​രു​ന്നു​വെ​ന്നും നി​രാ​ശ ബാ​ധി​ക്കാ​തെ ജീ​വി​ത​ത്തെ മു​ന്നോ​ട്ടു ന​യി​ക്കാ​ൻ പ്രാ​പ്ത​രാ​ക്കു​ന്നു​വെ​ന്നും പ​ണ്ഡി​ത​ൻ ആ​ശി​ഖ് ദാ​രി​മി ആ​ല​പ്പു​ഴ അ​ഭി​പ്രാ​യ​പ്പെ​ട്ടു. മ​ല​ബാ​ർ മു​സ്‌​ലിം അ​സോ​സി​യേ​ഷ​ൻ ആ​സാ​ദ് ന​ഗ​ർ ബ്രാ​ഞ്ച് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച മീ​ലാ​ദ് സം​ഗ​മ​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

എം.​എം.​എ ന​ട​ത്തി​വ​ന്ന ഒ​രു മാ​സം നീ​ണ്ട മീ​ലാ​ദ് ഫെ​സ്റ്റു​ക​ൾ ഈ ​സം​ഗ​മ​ത്തോ​ടെ സ​മാ​പി​ച്ചു. ആ​സാ​ദ് ന​ഗ​ർ എം.​എം.​എ, ഹി​ദാ​യ​ത്തു​ൽ ഇ​സ്‌​ലാം മ​ദ്റ​സ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​മ​ത്സ​ര പ​രി​പാ​ടി​ക​ളും ഇ​തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്നു. മൈ​സൂ​രു റോ​ഡി​ലെ ക​ർ​ണാ​ട​ക മ​ല​ബാ​ർ സെ​ന്‍റ​റി​ലെ എം.​എം.​എ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​നം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​സി. സി​റാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു ആ​സാ​ദ് ന​ഗ​ർ ബ്രാ​ഞ്ച് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് (അ​ബ്ദു) മു​ഹ​മ്മ​ദ് ഹ​നീ​ഫ്‌ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ചാം​രാ​ജ് പേ​ട്ട് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ആ​രി​ഫ്, അ​ഡ്വ. സ​ഈ​ദ് തു​ട​ങ്ങി​യ​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു. പി.​എം. അ​ബ്ദു​ൽ ല​ത്തീ​ഫ് ഹാ​ജി, ശം​സു​ദ്ദീ​ൻ കൂ​ടാ​ളി, അ​ബ്ദു​റ​ഹ്മാ​ൻ ഹാ​ജി, ബ​ഷീ​ർ എ.​ബി, അ​ലി​ക്കോ​യ, ഹ​മീ​ദ്‌ കോ​ട്ട​ൺ​പേ​ട്, സാ​ജി​ദ്‌ മെ​ജ​സ്റ്റി​ക്, അ​ശ്റ​ഫ് മ​ല​യ​മ്മ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വി​ധ മ​ത്സ​ര​ങ്ങ​ളും ദ​ഫ്, ബു​ർ​ദ, അ​റ​ബ​ന, ഫ്ല​വ​ർ ഷോ ​തു​ട​ങ്ങി​യ ആ​സ്വാ​ദ​ന ക​ല​ക​ളും ന​ട​ന്നു.

പ്ര​വാ​ച​ക​ൻ മു​ഹ​മ്മ​ദ് ന​ബി​യു​ടെ ജ​ന്മ​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എം.​എം.​എ​യു​ടെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മൈ​സൂ​രു റോ​ഡ് തി​ല​ക് ന​ഗ​ർ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ മ​ദ്റ​സ​ക​ളി​ൽ വി​ദ്യാ​ർ​ഥി ഫെ​സ്റ്റും ഡ​ബി​ൾ റോ​ഡ് ശാ​ഫി മ​സ്ജി​ദ്, മോ​ത്തീ​ന​ഗ​ർ സം​ഘ​ട​ന ആ​സ്ഥാ​നം എ​ന്നി​വി​ട​ങ്ങ​ളി​ൽ മൗ​ലി​ദ് സ​ദ​സ്സു​ക​ളും ന​ട​ന്നു. മ​ദ്റ​സ​ക​ളി​ൽ ന​ട​ത്തി​വ​ന്ന സ്റ്റു​ഡ​ന്റ്സ് ഫെ​സ്റ്റു​ക​ൾ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് ന​ട​ന്ന​ത്.

Tags:    
News Summary - prophet's love strengthens the believer in crisis - Ashiq Darimi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.