ബംഗളൂരു: അമ്മായിമ്മ വേഗം മരിക്കാന്‍ ദൈവത്തിന് 20 രൂപ കാണിക്കയിട്ട് മരുമകള്‍. കലബുറഗിയിലെ ശ്രീ ഘട്ടരാജി ഭാഗ്യവന്തി ദേവി ക്ഷേത്രത്തിലെ ഭണ്ഡാരം തുറന്നപ്പോഴാണ് ആവശ്യം എഴുതിയ നോട്ട് കണ്ടെത്തിയത്.
‘‘അമ്മേ, എന്റെ അമ്മായിഅമ്മയെ വേഗം മരിപ്പിക്കണമേ” എന്നാണ് നോട്ടിലെ വാചകങ്ങൾ. രണ്ടോ മൂന്നോ മാസം കൂടുമ്പോഴാണ് ഭണ്ഡാരം തുറക്കാറുള്ളതെന്ന് ക്ഷേത്രഭാരവാഹികള്‍ പറഞ്ഞു. ഭാരവാഹികളില്‍ ഒരാള്‍ നോട്ടിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെ സംഭവം വൈറലായി. മരുമകളെ തേടി സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റുകള്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.