'ആഗ്രഹിച്ചത് സംവിധായകനാകാന്‍'

സമകാലിക മലയാളസിനിമയില്‍ മാറ്റിനിര്‍ത്താനാവാത്ത അഭിനേതാവായി മാറിയിരിക്കുന്നു അജു വര്‍ഗീസ്. അഞ്ചു വര്‍ഷംകൊണ്ട് തന്നെ അമ്പതോളം സിനിമയില്‍ വേഷമിട്ട അജു അറിയപ്പടുന്നത്  ഹാസ്യത്തിന്‍െറ ആകത്തെുകയിലാണെങ്കിലും ക്യാരക്ടര്‍ റോളുകളും ഇണങ്ങുമെന്നു തെളിയിച്ചിട്ടുണ്ട്. സിനിമയോടുള്ള സമീപനങ്ങളെകുറിച്ചും നിലപാടുകളെകുറിച്ചുമൊക്കെ അജു വര്‍ഗീസ് ‘മാധ്യമം’ ഓണ്‍ലൈനോട് സംസാരിക്കുന്നു.

ആദ്യ സിനിമയായ മലര്‍വാടി ആര്‍ട്സ് ക്ളബില്‍ അവസരം ലഭിക്കുന്നതെങ്ങനെ?
ഞാനും വിനീത് ശ്രീനിവാസനും കോളജ് മേറ്റ്സ് ആണ്.  വിനീതിന്‍്റെ ചിത്രത്തിന് വേണ്ടി ഒഡീഷനില്‍ പങ്കെടുക്കുകയും ചിത്രത്തിലേക്ക് സെലക്ട് ചെയ്യുകയുമായിരുന്നു. പിന്നീട് മാണിക്യക്കല്ല്, സെവന്‍സ്, ഡോ. ലൗ, മായാമോഹിനി, തട്ടത്തിന്‍ മറയത്ത്, വെള്ളിമൂങ്ങ, KL 10 പത്ത് തുടങ്ങി അടി കപ്യാരെ കൂട്ടമണി, ടു കണ്‍ട്രീസ് എന്നീ ചിത്രങ്ങളിലത്തെി നില്‍ക്കുന്നു.

സിനിമയില്‍ വേഷം തെരഞ്ഞെടുക്കുന്നതെങ്ങനെയാണ്?
ഞാന്‍ അങ്ങനെ തിരക്കഥ നോക്കുകയോ പഠിക്കുകയോ ഒന്നും ചെയ്യാറില്ല. തിരക്കഥയെഴുതാന്‍ എനിക്കറിയില്ല. മറ്റൊരു തിരക്കഥാകൃത്ത് എഴുതിയ തിരക്കഥ മാറ്റാനുള്ള കഴിവുമില്ല. പിന്നെ അതിനെകുറിച്ച് അഭിപ്രായം പറയേണ്ട കാര്യമില്ലല്ളോ. സിനിമ ചെയ്യുന്ന സംവിധായകനെ വിശ്വസിക്കും. എന്‍െറ കഥാപാത്രമെന്താണെന്ന് മനസ്സിലാക്കി തരുന്ന വ്യക്തിയായാല്‍ മതി. ജോലി ചെയ്യുകയെന്നതാണല്ളോ നമ്മുടെ കര്‍ത്തവ്യം. സിനിമ വിജയിക്കുകയോ പരാജയപ്പെടുകയോ ചെയ്യാം. സിനിമയുടെ വിജയം പലപ്പോഴും റിലീസായാല്‍ മാത്രമേ അറിയാന്‍ പറ്റൂ. സമാധാനമായി ജോലി ചെയ്യുക. അതിനാണ് ഞാന്‍ മുന്‍ഗണന നല്‍കാറുള്ളത്. സിനിമ മോശമാക്കാതിരിക്കാന്‍ നമുക്ക് പറ്റും. എന്നാല്‍ നന്നാക്കാന്‍ പറ്റുമോയെന്നറിയില്ല. പൈസ കൊടുത്തു കയറുന്ന പ്രേക്ഷകരെ ചതിക്കരുത്.


സിനിമയിലത്തെുന്നതിന് മുമ്പ് എന്തായിരുന്നു മോഹം?
സിനിമ തന്നെയായിരുന്നു എന്‍െറ മോഹം. അതു പക്ഷേ അഭിനയമല്ല, സംവിധാനമായിരുന്നു. അതിനു വേണ്ടി എല്ലാവരെ പോലെയും ധാരാളം സിനിമ കാണുമായിരുന്നു. എനിക്കുള്ള ഭാഗ്യം വിനീതിന്‍െറ കൂടെ പഠിക്കാന്‍ കഴിഞ്ഞു എന്നതാണ്. അതുകൊണ്ടായിരിക്കാം സിനിമയിലത്തെുകയെന്ന സ്വപ്നം നടന്നത്. ഇല്ലെങ്കിലും നടക്കുമായിരിക്കാം. പക്ഷേ ഇത്ര നല്ല രീതിയില്‍ നടക്കില്ലായിരുന്നു. സിനിമയിലെത്തേണ്ട ഒരു പശ്ചാത്തലവുമില്ലാത്തയാളായിരുന്നു.

ഒരവസരമുണ്ടായാല്‍ സംവിധാനരംഗത്തേക്ക് ചുവട് മാറ്റമുണ്ടാകുമോ?
അതിനുള്ള സാധ്യത വളരെ കുറവാണ്. ബുദ്ധിമുട്ടുള്ള ജോലിയാണ് സംവിധാനം. എല്ലാവര്‍ക്കും സംവിധായകനാകണം എന്ന് എളുപ്പത്തില്‍ പറയാമെന്നല്ലാതെ നല്ല സംവിധായകനാകല്‍ എളുപ്പമല്ല. അതിനുള്ള കഴിവെനിക്കുണ്ടെന്ന് തോന്നുന്നില്ല.

ഹാസ്യത്തിന്‍െറ ട്രാക്കിലത്തെിപ്പെടുന്നതെങ്ങനെയാണ്?
അതെന്‍െറ തീരുമാനമല്ല. വന്ന കഥാപാത്രങ്ങളും സിനിമകളും അത്തരത്തിലായതിനാല്‍ അങ്ങനെ സംഭവിച്ചതാണ്. കൂടുതലും ചെയ്തത് ഹാസ്യവേഷങ്ങളായിരുന്നു. ഒരു സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ മറ്റൊരു സിനിമയില്‍ അഭിനായിക്കാന്‍ കഴിയാതെ പോയീ എന്നല്ലാതെ ഇങ്ങോട്ട് വന്ന ഒരവസരവും ഉപേക്ഷിച്ചിട്ടില്ല. വള്ളീം തെറ്റി പുള്ളീം തെറ്റി, 1983 എന്ന സിനിമകളില്‍ സംഭവിച്ചതതാണ്. വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന ചിത്രത്തില്‍ ഞാന്‍ അഭിനയിക്കേണ്ടിയിരുന്നതാണ്. അതിന്‍െറ പ്രൊഡ്യൂസര്‍ ഫൈസല്‍ ലത്തീഫ് നല്ളൊരു മനുഷ്യനാണ്. പക്ഷേ അടി കപ്യാരെ കൂട്ടമണിയും ടു കണ്‍ട്രീസും തീര്‍ന്നില്ല. അതുകൊണ്ട് അതിലഭിനയിക്കാനായില്ല.
 

അഭിനയത്തില്‍ മികവു പുലര്‍ത്താന്‍ എന്തെങ്കിലും ചെയ്യാറുണ്ടോ?
ബോധപൂര്‍വമായ ശ്രമങ്ങളൊന്നുമില്ല. ഞാനറിയാതെ ചെയ്യുന്നുണ്ടോയെന്നറിയില്ല. സംവിധായകനെയും
തിരക്കഥാകൃത്തിനെയും ആശ്രയിക്കുകയാണ് പതിവ്. ഈ രണ്ട് വ്യക്തികളെയും ഞാന്‍ കണക്കിലധികം ‘ബുദ്ധിമുട്ടി’ക്കാറുണ്ട്. ഞാന്‍ അവരെ മാത്രം വിശ്വസിക്കുകയാണ് ചെയ്യുക. പിന്നെ കൂടെ അഭിനയിക്കാന്‍ നല്ല അഭിനേതാക്കളുണ്ടെങ്കില്‍ നന്നായി അഭിനയിക്കാന്‍ പറ്റും.

കുടംബപരമായി കലാരംഗത്ത് ആരെങ്കിലുമുണ്ടോ?
എന്‍െറ ഓര്‍മയില്‍ കലാ പാരമ്പര്യം എന്‍െറ കുടുംബത്തിനില്ല. ആസ്വാദകരാണ് അവര്‍. പാട്ടും നര്‍മവുമൊക്കെ ആസ്വദിക്കുന്നവരാണ്.

ഹാസ്യത്തില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായ വേഷം മനസ്സിലുണ്ടോ?
 സു സുധി വാത്മീകം, മറിയംമുക്ക്, കുഞ്ഞിരാമായണം, ഉറുമ്പുകള്‍ ഉറങ്ങാറില്ല തുടങ്ങിയ സിനിമകളില്‍ ഹാസ്യമുണ്ടെങ്കിലും താരതമ്യേന സീരിയസ് റോളുകളാണ്. അതൊന്നും എനിക്ക് ഇണങ്ങില്ളെന്നാണ് ഞാന്‍ വിശ്വസിച്ചിരുന്നത്. എന്നാല്‍ സൗഹൃദത്തിന്‍െറ പുറത്ത് ചെയ്തു. ഞാന്‍ പറഞ്ഞല്ളോ, വരുന്ന വേഷങ്ങളെല്ലാം ചെയ്യും. വേര്‍തിരിവൊന്നുമില്ല.

വില്ലന്‍ വേഷം?
സിനിമയെ സപ്പോര്‍ട്ട് ചെയ്യുന്ന എന്ത് വേഷവും ചെയ്യും. നായകന്‍ ഒഴികെ. നായകവേഷം ഇപ്പോള്‍ മനസിലില്ല. അസിസ്റ്റ് ചെയ്യാനും ഞാന്‍ തയാറായിട്ടുണ്ട്. വിനീത് ശ്രീനിവാസന്‍െറ പുതിയ ചിത്രം 'ജേക്കബിന്‍്റെ സ്വര്‍ഗരാജ്യ'ത്തില്‍ ഞാന്‍ അസിസ്റ്റന്‍റ് ഡയറക്ടറാണ്. പക്ഷേ അതിനി തുടരില്ല. സംവിധായകന് എന്നെകൊണ്ട് ചെയ്യിക്കാനാവും എന്ന് വിശ്വാസമുള്ള എന്ത് വേഷവും ചെയ്യും. സിനിമ അത്യന്തികമായി ഡയറക്ടറുടെ ക്രാഫ്റ്റാണ്.

കുടംബത്തോടൊപ്പം ചെലവഴിക്കുന്നതെപ്പോള്‍?
 ഭാര്യയും ഇരട്ടകളായ രണ്ട് കുട്ടികളുമൊത്ത് ഒരു മാസം ഷൂട്ടിങുമായി ബന്ധപ്പെട്ട് കുടുംബസമേതം ദുബൈയിലായിരുന്നു. എന്‍െറ കുടുംബം, നിവിന്‍ പോളിയുടെ കുടുംബം, വിനീതിന്‍െറ കുടുംബം, ചിത്രത്തിന്‍െറ നിര്‍മാതാവ് നോബിള്‍ ഞങ്ങളുടെ കൂടെ പഠിച്ചതാണ്, അവന്‍െറ  കുടുംബം ഒക്കെയുണ്ടായിരുന്നു. അങ്ങനെ കിട്ടിയ സന്ദര്‍ഭത്തിലൊക്കെ കുടുംബത്തോടൊപ്പം ചെലവഴിക്കാറുണ്ട്.
 

ഭക്ഷണപ്രിയനാണോ?
എനിക്ക് ഒരുപാട് ഭക്ഷണം ഇഷ്ടമല്ല. എന്നാല്‍ ഇഷ്ടമുള്ള ഭക്ഷണം ഒരുപാട് കഴിക്കാനിഷ്ടമാണ്. മലബാര്‍ ബിരിയാണിയോട് പ്രിയം കൂടുതലാണ്. കോഴിക്കോട് പോകുമ്പോള്‍ റഹ്മത്ത് ഹോട്ടലിലെ ബിരിയാണി കഴിക്കും. ഇപ്പോള്‍ ബിരിയാണി ശരീരത്തിന് ദോഷം ചെയ്യുന്നെന്നറിഞ്ഞ് കുറച്ചിരിക്കുകയാണ്. വീട്ടില്‍ നിന്നൊന്നും ബിരിയാണിയുണ്ടാക്കിത്തരില്ല. വീട്ടില്‍ ചെന്നാല്‍ വീട്ടിലെ ഭക്ഷണമാണ്. ചോറും മോരും ചെറുപയറു തോരനും ഉണ്ടാകും. മാങ്ങാച്ചാറും പപ്പടവും നിര്‍ബന്ധമാണ്. പിന്നീട് മീന്‍ വറുത്തതെന്തെങ്കിലുമുണ്ടെങ്കില്‍ അത്രക്കും നല്ലതാണ്.

യാത്രകള്‍ ഇഷ്ടമാണോ?
കുറച്ച് മടിയുള്ള കൂട്ടത്തിലാണ്. പക്ഷേ ഇപ്പോള്‍ ഇഷ്ട്ടപ്പെടാതെ വയ്യല്ളോ. തുടങ്ങിയാല്‍ അങ്ങനെ പോകും. ലൊക്കേഷനുകളില്‍ നിന്ന് ലൊക്കേഷനിലേക്കുള്ള യാത്ര കുറെ സ്ഥലങ്ങള്‍ കാണാന്‍ സഹായിക്കുന്നു. പലതും പഠിക്കാന്‍ കാരണമാകുന്നു. സിനിമയില്‍ വന്നതില്‍ പിന്നെ അങ്ങനെ ഒരുപാട് സമയമെടുത്ത് വിനോദയാത്രകളൊന്നും നടത്താറില്ല.

അവാര്‍ഡുകളെക്കുറിച്ച് എന്താണഭിപ്രായം?
സന്തോഷമുള്ള കാര്യമാണ്. ചെയ്യുന്ന ജോലിക്ക് കിട്ടുന്ന അംഗീകാരമാണ്. കിട്ടുന്ന അംഗീകാരം മുന്നോട്ടു പോകാനുള്ള ഊര്‍ജമാണ്. അവരുടെ പ്രയത്നത്തിനുള്ള ഒരു പ്രോത്സാഹനമാണ്. അത് അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കട്ടെ (ചിരിക്കുന്നു)
 
 

ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രത്തെകുറിച്ച്?
 കോക്കേഴ്സ് എന്‍റര്‍ടൈന്‍മെന്‍റിന്‍െറ ബാനറില്‍ സിയാദ് കോക്കര്‍ നിര്‍മിച്ച് സാജന്‍ കെ. മാത്യു സംവിധാനം ചെയ്യുന്ന 'ഒരു മുറൈ വന്ത് പാര്‍ത്തായ' എന്ന ചിത്രത്തിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്. ഒരു ജോത്സ്യന്‍െറ വേഷമാണ്. ചെറിയ വേഷമാണ്. സംവിധായകനുമായുള്ള പരിചയത്തില്‍ അഭിനയിക്കുകയാണ്. പിന്നെ സിയാദ് കോക്കര്‍ എന്ന ഒരു വലിയ നിര്‍മാതാവിന്‍െറ സിനിമയാണ് അത്. അതുകൊണ്ടുകൂടിയാണ് അഭിനയിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.