പ്രേമം, സഖാവ്, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള അൽത്താഫ് സലീം എന്ന ചെറുപ്പക്കാരൻ മലയാള സിനിമയുടെ മുഖ്യധാരയിലേക്ക് ചുവടുവെച്ച പടികളാണിതൊക്കെ. ആദ്യ രണ്ട് ചിത്രങ്ങളിൽ മുഖംകാണിച്ചപ്പോൾ, ഒാണറിലീസുകളിൽ മികച്ച പ്രേക്ഷക പ്രതികരണം നേടിയതും കുടുംബപ്രേക്ഷകർ ആസ്വദിച്ചതുമായ ‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ അണിയിച്ചൊരുക്കിയത് അൽത്താഫ് സലീം ആയിരുന്നു. മലയാള സിനിമയുടെ പതിവ് ശീലങ്ങളെ കൈയൊഴിഞ്ഞ് വേറിട്ട വഴിയിലൂടെ നവാഗതനായ അൽത്താഫ് നടന്നപ്പോൾ തിരശ്ശീലയിൽ പുതിയ കാഴ്ചാനുഭവമാണ് സമ്മാനിച്ചത്. രണ്ട് പതിറ്റാണ്ടിലേറെയുള്ള ഇടവേളക്കുശേഷം ശാന്തികൃഷ്ണ ചലച്ചിത്രലോകത്തേക്ക് തിരിച്ചുവരുേമ്പാൾ ശക്തമായ ഒരു കഥാപാത്രത്തെയാണ് അവർക്കായി അൽത്താഫ് ഒരുക്കിയിരുന്നത്. നിവിൻ പോളി, ലാൽ, ദിലീഷ് പോത്തൻ, ഐശ്വര്യ, അഹാന കൃഷ്ണകുമാർ, ഷറഫുദ്ദീന് എന്നിവരടക്കം അഭിനയിച്ച ഒാരോ കഥാപാത്രങ്ങളെയും അടയാളപ്പെടുത്തുന്നത് കൂടിയായിരുന്നു ചിത്രം. അൽത്താഫ് സലീം സംസാരിക്കുന്നു.
ഉള്ളിലുള്ള കഥകളും പരസ്പരം പങ്കുവെക്കും. അതിലെ പോരായ്മകൾ പരസ്പരം തുറന്നുപറയും. അന്ന് ഞങ്ങളിൽ ആരും സിനിമയിലെത്തിയിട്ടില്ലായിരുന്നു. കാഴ്ചകളുടെയും കേൾവിയുടെയും ബോധത്തിെൻറയുമൊക്കെ അടിസ്ഥാനത്തിൽ രൂപപ്പെട്ട ഒരു സിനിമ സ്കൂളിെൻറ ബേസിൽനിന്നുകൊണ്ടാണ് അന്ന് ആ ചർച്ചകൾ നടത്തിയത്. അതുകൊണ്ട് തന്നെയാണ് ആ സിനിമകൾ ഞങ്ങളുടേത് മാത്രമാകുന്നത്. ആദ്യം നിവിൻ എത്തി, പിന്നെ അൽഫോൺസും അതിെൻറ തുടർച്ചയെന്നോണം ഞാനും സിനിമയിലേക്ക് എത്തുകയായിരുന്നു. ഞാനും ജോർജ് കോരയും ചേർന്നെഴുതിയ രണ്ട് മൂന്ന് കഥകളുണ്ടായിരുന്നു. അതിൽനിന്ന് ഒരെണ്ണം തിരഞ്ഞെടുക്കുകയായിരുന്നു. തുടർന്ന് ഇൗ ടോപ്പിക് കൂടുതൽ ഡെവലപ് ചെയ്യുകയായിരുന്നു.
കഥാപാത്രങ്ങൾക്ക് പറ്റിയവരെന്ന് തോന്നിയവർക്കൊക്കെ തിരക്കഥ അയച്ചുകൊടുത്തിരുന്നു. അവർ ഒ.കെ പറഞ്ഞാലേ പോയി കണ്ട് സംസാരിക്കാറുള്ളൂ. ഇൗ കാരക്ടർ ചെയ്യാൻ പറ്റുമെന്ന് അവർക്ക് പൂർണമായ ബോധ്യം വേണം, അപ്പോഴാണ് ആ സിനിമ കൂടുതൽ ഭംഗിയാവുക. അതുപോലെത്തന്നെ ശാന്തികൃഷ്ണക്കും തിരക്കഥ അയച്ചുകൊടുത്തിരുന്നു. വായിച്ചശേഷം ഞങ്ങളെ വിളിച്ചു. പിന്നീട് ഞങ്ങൾ പോയി കണ്ടു. കുറച്ചുകൂടി ഡീറ്റെയിലായി സംസാരിച്ചപ്പോൾ അവർക്കിഷ്ടമായി. തുടർന്ന് ചെയ്യാമെന്ന് പറഞ്ഞ് കമ്മിറ്റ് ചെയ്യുകയായിരുന്നു. എല്ലാവരുടെയും കാര്യത്തിൽ അങ്ങനെയായിരുന്നു.
നടനും നിർമാതാവും എന്ന നിലയിൽ പറയുേമ്പാൾ, ഒരു സൂപ്പർസ്റ്റാറാണെന്ന ഭാവമോ രീതികളോ ഒന്നും തന്നെയില്ലാത്ത പച്ചമനുഷ്യനാണ് നിവിൻ. തിരക്കഥക്ക് എന്താണോ വേണ്ടത് അതനുസരിച്ച് പോകലാണ് പുള്ളിയുടെ ഒരു ശൈലി. അദ്ദേഹത്തിനുവേണ്ടി എഴുതിക്കലോ, തിരുത്തലോ അങ്ങനെ ഒന്നുമില്ല. സിനിമ സംവിധായകന് വിട്ടുനൽകുന്ന രീതിയാണ് നിവിേൻറത്. അത്തരത്തിൽ നിവിെൻറ അടുത്തുനിന്ന് കിട്ടിയത് 100 ശതമാനം സപ്പോർട്ടായിരുന്നു. പക്ഷേ, തിരക്കഥ പെർഫക്ട് ആയിരിക്കണമെന്ന് മാത്രം. നിർമാതാവ് എന്ന നിലയിൽ ഞാൻ സംസാരിക്കാറില്ല, അതിന് പ്രൊഡക്ഷൻ കൺട്രോളർ അടക്കമുള്ളവരുണ്ടല്ലോ. ഞങ്ങൾക്കിടയിൽ ക്രിയേറ്റിവ് സൈഡിൽനിന്നുള്ള ഡിസ്കഷനാണ് കൂടുതലും നടക്കാറുള്ളത്. ഞങ്ങൾ ഒരുപാട് നാളായി സുഹൃത്തുക്കളാണ്. സിനിമ മാത്രമല്ല, എന്തും സംസാരിക്കാൻ പറ്റുന്ന ഒരു സുഹൃത്താണ്.
അസിസ്റ്റ് ചെയ്യാതിരുന്നത് ‘ഭയന്നിട്ട്’
ഒരു സിനിമക്ക് അസിസ്റ്റ് ചെയ്യാതിരുന്നത് മറ്റൊരാളുടെ ശൈലി അത് നമ്മളിലേക്ക് വരുമോ എന്ന് പേടിച്ചിട്ടാണ്. ടെക്നിക്കൽ അടക്കമുള്ള കാര്യങ്ങളിൽ സ്വാധീനമുണ്ടാകുമോ എന്ന് ഭയന്നിട്ട് തന്നെയാണ്. എനിക്ക് എെൻറ സിനിമയാണ് പ്രേക്ഷകർക്ക് മുന്നിൽ വെക്കാൻ ആഗ്രഹം. അതിന് എേൻറതായ ചില രീതികളുണ്ട്. എന്നാൽ, എെൻറ സുഹൃത്തുക്കളൊക്കെ സിനിമ ചെയ്യുേമ്പാൾ അവിടെ ഞാനുണ്ടായിരുന്നു, എല്ലാ കാര്യങ്ങൾക്കുമായി ഞാനവിടെ ഉണ്ടാകും. അൽഫോൺസിെൻറയടക്കമുള്ള സിനിമകളിൽ എനിക്ക് ഒപ്പം ചെയ്യാമായിരുന്നു, വേണ്ടെന്നുവെച്ച് മാറിനിന്നതാണ്.
അഭിനയമല്ല എെൻറ ചോയിസ്
എെൻറ ചോയിസ് എന്നും സംവിധാനമാണ്. പക്ഷേ, നടനെന്ന നിലയിലാണ് എല്ലാവരും എന്നെ അറിയുന്നത്. പ്രേമത്തിൽ ‘മേരി വാ പോവാം’ എന്ന് പറയുന്ന സുഹൃത്തായും സഖാവിൽ നിവിൻ പോളി കഥാപാത്രത്തിെൻറ സുഹൃത്തായും വേഷമിട്ടു. പ്രേമത്തിന് മുേമ്പ നിവിൻ കമ്മിറ്റ് ചെയ്ത കഥയാണ്. എന്നാൽ, നിവിൻ കമ്മിറ്റ് ചെയ്ത കുറച്ച് സിനിമകളുണ്ടായിരുന്നു. ഒപ്പം ഞങ്ങൾ എഴുതിത്തീർക്കാനും രണ്ടുവർഷമെടുത്തു.
സിനിമയും യൂത്തും
ഞങ്ങളുടെ തലമുറയിലെ യുവാക്കളിൽ ഏറെയും സിനിമയെ പ്രണയിക്കുന്നവരാണ്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള അതിൽ അഭിനയിച്ചവരാണെങ്കിലും സാേങ്കതികമേഖലയിലുള്ളവരാണെങ്കിലും എല്ലാവരും സിനിമയെ വല്ലാണ്ട് സ്നേഹിക്കുന്നവരാണ്. നമ്മൾ ഒരു കാര്യത്തിന് ഇറങ്ങുേമ്പാൾ അതിനോടുള്ള ഫോക്കസും ഡെഡിക്കേഷനുമൊക്കെ വലുതാണ്. സുഹൃത്തുക്കളാകുേമ്പാൾ നമ്മൾക്ക് കൂടുതൽ കംഫർട്ട് ഫീൽ ചെയ്യും. എഴുതിയത് കൊള്ളില്ലെങ്കിൽ കൊള്ളിെല്ലന്ന് തന്നെ അവർ പറയും. അേപ്പാഴാണ് ഞങ്ങൾക്ക് അത് മാറ്റാൻ പറ്റുകയുള്ളൂ. നമ്മളെ സുഖിപ്പിക്കാൻ വേണ്ടി കൊള്ളാമെന്ന് പറഞ്ഞാൽ ചിലപ്പോൾ സിനിമ വർക്ക് ആകില്ല. ടോട്ടൽ സിനിമ വർക്കായാലേ അതിനൊപ്പം നിന്നവരും അംഗീകരിക്കപ്പെടുകയുള്ളൂ. മോശമുള്ളത് മോശമെന്ന് പറയുന്നവരാണ് എെൻറ സുഹൃത്തുക്കൾ. അത് ഞങ്ങളും സുഹൃത്തുക്കളും സമപ്രായക്കാരായത് കൊണ്ടും അവർക്ക് സിനിമയോടുള്ള കമ്മിറ്റ്മെൻറ് കൂടുതലായത് കൊണ്ടുമാണ്.
സുഹൃത്തുക്കളാണല്ലോ എല്ലാവരും
ഞങ്ങൾ പണ്ട് മുതലേ പരിചയമുള്ളവരായിരുന്നു.എല്ലാവരും സുഹൃത്തുക്കളായിരുന്നു. സിജു, കിച്ചു, ഷറഫ്, കാമറമാൻ മുകേഷ് ഞങ്ങൾ എല്ലാവരും ഒരുമിച്ച് പഠിച്ചതാണ്. സ്കൂൾ കാലഘട്ടം മുതലേ ഒരുമിച്ചുണ്ടായിരുന്നു. ആലുവ പാനായിക്കുളത്താണ് എെൻറ വീട്. ബി.ടെക് കമ്പ്യൂട്ടർ സയൻസ് ആയിരുന്നു പഠിച്ചത്. എന്നാൽ, പ്ലസ് വൺ മുതലേ സിനിമ ആയിരിക്കണം എെൻറ മേഖലയെന്ന് ആഗ്രഹിച്ചിരുന്നു. അന്നുപോലും നമ്മുടെ സ്വപ്നങ്ങൾക്ക് എതിരുനിൽക്കാൻ വീട്ടിൽനിന്നും ആരുമുണ്ടായില്ല. സ്വതന്ത്രമായി തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം തന്നു. എെൻറ കാര്യത്തിൽ മറ്റുള്ളവർ അല്ല തീരുമാനമെടുക്കേണ്ടത്. മറ്റുള്ളവർ പറയുേമ്പാൾ മാറേണ്ടതല്ല നമ്മുടെ തീരുമാനമെന്നതാണ് എെൻറ പോളിസി. നമ്മൾ നമുക്ക് വേണ്ടിയാണ് സിനിമ ചെയ്യുന്നത്. നമ്മുക്ക് സന്തോഷം ലഭിക്കുന്ന കാര്യങ്ങളാണ് നമ്മൾ െചയ്യേണ്ടത്, അതിന് വേറെയാരെങ്കിലും എതിരുനിന്നിട്ട് കാര്യമില്ല.
അടുത്ത സിനിമ
തൃപ്തികരമായ ഒരു തിരക്കഥ പൂർത്തിയായിേട്ട അടുത്ത സിനിമക്കിറങ്ങുകയുള്ളൂ. അത് തുടങ്ങിയിേട്ട ഉള്ളു. തിരക്കഥ പൂർത്തിയാക്കിയശേഷം അതിന് അനുയോജ്യരായ ആൾക്കാരെയാണ് നമ്മൾ കാസ്റ്റ് ചെയ്യാറുള്ളത്. അതിനനുസരിച്ചാണ് ഇതുവരെ പോയിരിക്കുന്നത്. അതിൽ മാറ്റംവന്നൂകൂടാ എന്നൊന്നുമില്ല. ഇഷ്ടമുള്ള ചിലരെവെച്ച് സിനിമ ചെയ്യണമെന്ന് ആഗ്രഹമൊക്കെ ഉണ്ട്. അങ്ങനെ സിനിമ ചെയ്യാൻ പറ്റില്ല. കാരണം, നമ്മൾ എഴുതുന്ന കഥക്കനുസരിച്ചുള്ളവരെ സെലക്ട് ചെയ്യാൻ പറ്റുകയുള്ളൂ. ജെനിത് കാച്ചിപ്പള്ളി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമായ മന്ദാകിനിയിൽ അഭിനയിക്കാൻ കമ്മിറ്റ് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.