ഓസ്കറിലേക്കുള്ള കാപ്രിയോയുടെ ആദ്യ ചുവടുവെപ്പായാണ് നിരൂപകര്‍ ഗോള്‍ഡന്‍ ഗ്ളോബ് പുരസ്കാരത്തെ കാണുന്നത്. സമകാലികരില്‍ മികച്ചവര്‍ ഓസ്കര്‍ നേട്ടം സ്വന്തമാക്കിയപ്പോഴും ഒരുപിടി അനശ്വര കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അവതരിപ്പിച്ച കാപ്രിയോയെ ഓസ്കറിന്‍െറ സുവര്‍ണത്തിളക്കം തേടിയത്തെിയില്ല. പലപ്പോഴും അവസാനപട്ടികയില്‍ കാപ്രിയോ ഉള്‍പ്പെടും. ഫലം പുറത്തുവരുമ്പോള്‍ നിരാശയായിരിക്കും ഫലം. ഇത്തവണ പഴയ കഥ തിരുത്തുമെന്നുതന്നെയാണ് ഡി കാപ്രിയോ കരുതുന്നത്; ഒപ്പം ചലച്ചിത്രലോകവും.
1996ല്‍ പുറത്തിറങ്ങിയ റോമിയോ പ്ളസ് ജൂലിയറ്റിലൂടെ താരമായി മാറിയ ഡി കാപ്രിയോ ജെയിംസ് കാമറണ്‍ 1997ല്‍ ഒരുക്കിയ ടൈറ്റാനിക്കിലൂടെ ലോകമറിയുന്ന നടനായി. ടൈറ്റാനിക്കിലെ പ്രകടനത്തിന് ഗോള്‍ഡന്‍ ഗ്ളോബ് പുരസ്കാരം നേടിയെങ്കിലും ഓസ്കര്‍ പുരസ്കാരം വിട്ടുനിന്നു. പിന്നീട് പ്രേക്ഷകരെ കൈയിലെടുത്ത മാന്‍ ഇന്‍ദ അയണ്‍ മാസ്ക്, ക്യാച്ച് മി ഈഫ് യു കാന്‍, ഗാങ്സ് ഓഫ് ന്യൂയോര്‍ക്, ബ്ളഡ് ഡയമണ്ട്, ദ ഡിപാര്‍ട്ടഡ്, ബോഡി ഓഫ് ലൈസ്, ദ ഗ്രേറ്റ് ഗാട്സ്ബി പോലുള്ള നിരവധി സിനിമകള്‍ തന്‍േറതായി പുറത്തിറങ്ങി. ഒടുവില്‍ 19 വര്‍ഷത്തിനു ശേഷമാണ് മറ്റൊരു ഗോള്‍ഡന്‍ ഗ്ളോബ് പുരസ്കാരം ഡി കാപ്രിയോയെ തേടിയത്തെുന്നത്. മധ്യകാല അമേരിക്കന്‍ ആദിവാസികളുടെപ്രതികാരത്തിന്‍െറയും അതിജീവനത്തിന്‍െറയും കഥപറയുന്ന റെവനന്‍റ് ഡി കാപ്രിയോക്ക് ഓസ്കര്‍ സമ്മാനിക്കുമെന്നുതന്നെയാണ് ചലച്ചിത്ര ലോകത്തിന്‍െറ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.