തമിഴിലും മലയാളത്തിലും ഒരുപോലെ തരംഗമായ ചിത്രമായിരുന്നു വിജയ് സേതുപതിയും തൃഷയും തകർത്തഭിനയിച്ച 96. സി. പ്രേം കുമാർ സംവിധാനം ചെയ്ത ചിത്രത്തെ കുറിച്ചുള്ള വാർത്തകൾ സിനിമയിറങ്ങി മാസങ്ങൾ കഴിഞ്ഞിട്ടും പ്രേക്ഷകരെ ആകർഷിക്ക ുന്നുണ്ട്. ഏറ്റവും ഒടുവിലായി ചിത്രത്തിെൻറ കന്നട പതിപ്പിെൻറ ലൊക്കേഷൻ ചിത്രങ്ങളാണ് വൈറലാവുന്നത്.
96ൽ നടക്കുന്ന കഥയായതിനാൽ ചിത്രത്തിന് തമിഴിൽ ആ പേരായിരുന്നു നൽകിയത്. എന്നാൽ കന്നടയിലേക്ക് പോകുേമ്പാൾ മൂന്ന് വർഷം കഴിഞ്ഞ് 1999ലാണ് കഥയാരംഭിക്കുന്നത്. കന്നട പതിപ്പിൽ മലയാളികളുടെ പ്രിയ നായിക ഭാവനയാണ് തൃഷ അവതരിപ്പിച്ച ജാനുവായി എത്തുന്നത്. കന്നട സൂപ്പർതാരം ഗണേഷ്, 'റാം' ആയും വേഷമിടുന്നു. തൃഷ ധരിച്ച മഞ്ഞ ചുരിദാർ ചിത്രത്തോടൊപ്പം തന്നെ തരംഗമായിരുന്നു. എന്നാൽ 99ൽ ഭാവന കറുത്ത ചുരിദാർ ആണ് ധരിക്കുന്നതെന്നതും പ്രത്യേകതയാണ്.
പ്രീതം ഗുബ്ബിയാണ് 99 സംവിധാനം ചെയ്യുന്നത്. മാർച്ച് 15ന് ചിത്രം തീയറ്ററുകളിലെത്തും. ചിത്രത്തിെൻറ സംഗീതം കൈകാര്യം ചെയ്യുന്നത് ഗോവിന്ദ് വസന്തയായിരിക്കില്ല എന്ന വാർത്ത നിരാശയോടെയായിരുന്നു പ്രേക്ഷകർ കേട്ടത്. അത്രത്തോളം 96 എന്ന ചിത്രത്തെ ഗോവിന്ദിെൻറ സംഗീതം സ്വാധീനിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.