കൊച്ചി: അഭിനയത്തിലോ മിമിക്രിയിലോ മുൻപരിചയമില്ല, എന്തിന് ഒരു ഷൂട്ടിങ്ങുപോലും നേരെ ചൊവ്വേ കണ്ടിട്ടില്ല. സിനിമാഭിനയം സ്വപ്നങ്ങളിൽപോലും ഉണ്ടായിരുന്നില്ല. പക്ഷേ, ചെമ്പൻ വിനോദ് ജോസ് എന്ന അങ്കമാലിക്കാരൻ ഇന്ന് ജനപ്രീതി കൊണ്ടും കലാമേന്മ കൊണ്ടും ശ്രദ്ധിക്കപ്പെടുന്ന മിക്ക മലയാള ചിത്രങ്ങളുടെയും ഭാഗമാണ്. വില്ലൻ, കോമഡി, സ്വഭാവ വേഷങ്ങളിൽ സൂക്ഷ്മമായ ഭാവപ്പകർച്ചകളിലൂടെ കുറഞ്ഞകാലം കൊണ്ട് ഇൗ ചെറുപ്പക്കാരൻ പ്രേക്ഷക മനസ്സിൽ ഇടം നേടി. ഗോവ ചലച്ചിത്രമേളയിൽ മലയാളത്തിൽനിന്ന് ഇതാദ്യമായി സംവിധായകനും നടനും ഒരുമിച്ച് രജതമയൂരം ചൂടുേമ്പാൾ അതിെൻറ ഭാഗമായി വിനോദ് ചരിത്രത്തിലും ഇടംപിടിക്കുന്നു.
ഫിസിയോ തെറപ്പി പഠിച്ച് അമേരിക്കയിലെത്തി പിന്നീട് ബംഗളൂരുവിൽ ബിസിനസുകാരനായ വിനോദ് അവിടെനിന്നാണ് സിനിമയിൽ എത്തുന്നത്. 2010ൽ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നായകൻ’ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. തുടർന്ന് സിറ്റി ഒാഫ് ഗോഡ്, ഫ്രൈഡേ, ഒാർഡിനറി, ആമേൻ, കടൽ കടന്ന് ഒരു മാത്തുക്കുട്ടി, നോർത്ത് 24 കാതം, ടമാർ പഠാർ, സപ്തമശ്രീ തസ്കര: , ഇയ്യോബിെൻറ പുസ്തകം, ചാർലി, അങ്കമാലി ഡയറീസ്, ഉറുമ്പുകൾ ഉറങ്ങാറില്ല, ഒപ്പം... എന്നിങ്ങനെ വിനോദിെൻറ നടനമികവിൽ തിളങ്ങിയ ഒരുപിടി ചിത്രങ്ങൾ രൂപത്തിലും ഭാവത്തിലും അഭിനയ ശൈലിയിലും വേറിെട്ടാരു നടനെ മലയാളത്തിന് സമ്മാനിച്ചു.
ആദ്യമായി കാമറക്ക് മുന്നിൽ നിൽക്കുേമ്പാൾ ആകെയുണ്ടായിരുന്ന കൈമുതൽ സംവിധായകൻ ലിജോ ജോസ് പകർന്ന ആത്മവിശ്വാസം മാത്രമാണെന്ന് വിനോദ് പറയുന്നു. പിന്നെയും കുറേ ചിത്രങ്ങൾക്ക് ശേഷമാണ് അഭിനയം വഴങ്ങുമെന്ന തിരിച്ചറിവിൽ ഗൗരവത്തോടെ സമീപിച്ചുതുടങ്ങിയത്. വില്ലൻ വേഷങ്ങളിൽ ഒതുങ്ങിപ്പോകുമായിരുന്ന വിനോദിലെ അഭിനേതാവിനെ ‘ആമേൻ’ എന്ന ചിത്രത്തോടെ ഏത് കഥാപാത്രത്തിനും പരുവപ്പെടുത്താമെന്ന് സംവിധായകർ തിരിച്ചറിഞ്ഞു. പിന്നീട് നർമപ്രധാന വേഷങ്ങളും വിനോദിനെ തേടിയെത്തി.
സ്വാഭാവികാഭിനയത്തിലൂടെ ‘ടമാർ പഠാറി’ലെ ട്യൂബ്ലൈറ്റ് മണിയും ‘ആമേനി’ലെ പൈലിയും ‘സപ്തമശ്രീ’യിലെ മാർട്ടിയും ‘ഇയ്യോബിെൻറ പുസ്തക’ത്തിലെ ദിമിത്രിയുമെല്ലാം സമീപകാല മലയാള സിനിമയിലെ മികച്ച കഥാപാത്രങ്ങളായി എണ്ണപ്പെട്ടു. ചുറ്റും കണ്ടുവളർന്ന ജീവിതങ്ങളോടുള്ള തെൻറ നിരീക്ഷണങ്ങളാണ് ഇൗ കഥാപാത്രങ്ങളുടെ കരുത്ത് എന്നാണ് വിനോദിെൻറ പക്ഷം. അമേരിക്കയിൽ ഫിസിേയാ തെറപ്പിസ്റ്റായ സുനിതയാണ് ഭാര്യ. ജോൺ ക്രിസ് ഏക മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.