തിരുവനന്തപുരം കുമാരപുരത്തെ തനിനാടൻ ഗ്രാമത്തിലാണ് ചെറുപ്പത്തിൽ കഴിഞ്ഞുവന്നത്. ഒാണമായാലും ക്രിസ്മസ് ആയാലും പെരുന്നാൾ ആയാലും പ്രേദശം മുഴുവൻ ആഘോഷം. ഒാരോന്നും ഏതു ജാതിയുടെ, ഏത് മതത്തിെൻറ എന്നൊന്നും നോക്കിയായിരുന്നില്ല അന്നൊന്നും ഞങ്ങൾ ഇതൊന്നും കൊണ്ടാടിയിരുന്നത്. മാത്രമല്ല, വളരെക്കാലം ഇതൊക്കെ ഏതെങ്കിലും മതവിഭാഗത്തിെൻറ ആഘോഷം ആണെന്ന് തോന്നിയിട്ടും ഇല്ല. ഒാണം എല്ലാവരുംകൂടി ഒരുമിച്ച് ആഘോഷിച്ചു.
ക്രിസ്മസ് ദിനങ്ങളിൽ കൂട്ടുകാരുമൊത്ത് പാളയം ചർച്ചിൽ പോയി. പെരുന്നാളിന് ഷാഹുലും ഷാജിയും സലീമും ഒക്കെയായി അവൻമാരുടെ വീട്ടിൽ ഒത്തുകൂടും. അവരുടെയും എെൻറയും ഇത്താത്തയായ നഫീസ ഇത്ത ഭർതൃവീട്ടിൽനിന്നും എത്തി ഞങ്ങൾക്ക് നെയ്ച്ചോറും ഇറച്ചിക്കറിയും പാകം ചെയ്ത് തരും. പലപ്പോഴും പെരുന്നാൾ ദിനങ്ങളിൽ മാത്രമാകും ഞങ്ങളുടെ ഗ്രാമത്തിൽ ഇറച്ചിക്കറിയുടെ മണം എത്തുക. നാട്ടിെല എല്ലാ ആഘോഷങ്ങളിലും എല്ലാവരും കമ്മിറ്റിക്കാരാണ്.
നിറവും രുചിയുമൊക്കെ തികച്ചും പഴയ ഒാർമകൾക്കാണ് കൂടുതൽ. ഇല്ലായ്മകളുടെ നടുക്കടലിൽ ഉഴറുേമ്പാഴും ആഘോഷങ്ങൾക്കായി അന്ന് എല്ലാവരും ഉള്ളത് സ്വരുക്കൂട്ടി. വറുതിയുടെ ചട്ടിയിൽ വെന്ത കറികൾക്ക് അതിനാൽത്തന്നെ രുചി കൂടുതലായിരുന്നു. എല്ലാവരും എല്ലാം പങ്കുവെച്ചു. ഇണക്കങ്ങളും പിണക്കങ്ങളും ഒക്കെ കേവലം നൈമിഷികമായ നാളുകളായിരുന്നു അന്ന്. ഇന്നും ആ ഒാർമകൾ മുറിഞ്ഞുപോകാതെ കാത്തുവെക്കാനാകുന്നത് നാട്ടിലെ കൂട്ടുകാരുടെ സാന്നിധ്യം ഒന്നുെകാണ്ട് മാത്രമാണ്.
സിനിമയുടെ തിരക്കുകളുടെ കാലത്തും നോമ്പുകാല ഒാർമകൾ നിരവധിയുണ്ട്. സെറ്റിലെ മുസ്ലിം സുഹൃത്തുക്കൾ നിരവധി നോമ്പ് വിഭവങ്ങളുമായി എത്തും. പിന്നീട് ഷൂട്ടിങ് തിരക്കുകൾക്കിടയിലും ഞങ്ങൾ നോമ്പ് മുറിക്കുന്ന സമയത്തിനായി അവർക്കൊപ്പം കാത്തിരുന്നു. ചില സെറ്റുകളിൽ നോമ്പുകാർക്കായി പ്രത്യേക വിഭവങ്ങൾതന്നെ ഒരുക്കും. അതിലൊരു പങ്ക് ഞങ്ങൾക്കും ലഭിക്കും. മലബാർ മേഖലയിൽ നോമ്പുകാലത്ത് നടക്കുന്ന ഷൂട്ടിങ്ങുകളാണ് കൂടുതൽ ഹൃദ്യമായി തോന്നിയിട്ടുള്ളത്. അവർ സെറ്റിലുള്ള എല്ലാവരെയും വീടുകളിലേക്ക് നോമ്പുതുറക്ക് ക്ഷണിക്കും.
വിഭവസമൃദ്ധമായിരിക്കും അവിടത്തെ നോമ്പുതുറകൾ. ഇക്കുറി നോമ്പുകാലത്ത് ‘പൊരിവെയിൽ’ എന്ന സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് കാസർകോടായിരിക്കും. അവിടെയും സൽക്കാരപ്രിയരാണുളളത്. അതിനാൽ ഇക്കുറി നോമ്പുകാലവും കുശാലാകും. നാട്ടിലെ മുസ്ലിം സഹോദരങ്ങളുടെ വീട്ടിൽ ഇപ്പോഴും ആഘോഷദിനങ്ങളിൽ ഒാടിയെത്താറുണ്ട്. വരാനാകാത്ത ദിനങ്ങളാെണങ്കിൽ അവർ ഫോണിൽ വിളിക്കും. ബാല്യ ഒാർമകളിലെ പലമുഖങ്ങളും ജീവിതത്തിെൻറ തിരശ്ശീലക്ക് മൂടുപടമിട്ട് കൊഴിഞ്ഞുപോയി. എന്നിരുന്നാലും അവരുടെ ഒാർമകൾ ഇന്നും മനസ്സിൽ മായാതെ തങ്ങിനിൽക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.