നോമ്പുകാലം കൂട്ടുകാരുടെയും നാട്ടുകാരുടെയും കൂടിച്ചേരലാണ്. ആഘോഷമായി തന്നെയാണ് അനുഭവപ്പെടുക. എല്ലാവരെയും ഒരുമിച്ച് ഒരേസമയം ഒരിടത്ത് കാണാൻ സാധിക്കുകയെന്നത് വലിയ കാര്യമാണ്.
നാട്ടിലെ ക്ലബുകളുടെ ഇഫ്താർ സംഗമങ്ങൾ മതസൗഹാർദത്തിെൻറ വേദിയാണ്. ഇരുപത്തഞ്ചു കൊല്ലമായി നോമ്പനുഷ്ഠിക്കുന്ന സഹോദര മതസ്ഥരായ സുഹൃത്തുക്കൾ നാട്ടിലുണ്ട്. എല്ലാവരുംകൂടി ഒരുമിച്ചിരിക്കേണ്ട ആവശ്യമുണ്ടെന്നു പറഞ്ഞ് ഇവരൊക്കെ നോമ്പുതുറക്ക് ക്ഷണിക്കുേമ്പാൾ വല്ലാത്ത സേന്താഷം തോന്നാറുണ്ട്.
നോമ്പുകാലം വ്യത്യസ്ത ഋതുക്കളിലായി മാറിവരുന്നത് കൗതുകം ജനിപ്പിക്കാറുണ്ട്. ചെറുപ്പത്തിൽ തണുപ്പുകാലത്തെ നോമ്പിെൻറ സമയത്ത് പുലർച്ചയുള്ള നമസ്കാരം (സുബ്ഹ്) കഴിഞ്ഞ് പള്ളിക്കു പുറത്ത് തീകായുമായിരുന്നു. കളികളും വിശേഷങ്ങളുമായി കുട്ടികളും മുതിർന്നവരും പങ്കുചേരും.
ഒറ്റക്ക് ഇതുവരെ നോമ്പ് തുറേക്കണ്ടതായി വന്നിട്ടില്ല. ഒന്നുകിൽ കുടുംബത്തിെൻറ കൂടെയോ അെല്ലങ്കിൽ സമൂഹ നോമ്പുതുറയിലോ പെങ്കടുത്തിട്ടായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.