ബോളിവുഡ് നടൻ ഇർഫാൻ ഖാെൻറ മരണത്തിൽ അനുശോചിച്ച് നടൻ ദുൽഖർ സൽമാൻ. 2018ൽ ഇറങ്ങിയ ഹിന്ദി ചിത്രം ‘കാർവാനി’ൽ ഇർഫാൻ ഖാെൻറ കൂടെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് മലയാളത്തിെൻറ പ്രിയ നടനും ഉണ്ടായിരുന്നു.
‘‘ മഹത്തായ പ്രതിഭയായിരുന്നു നിങ്ങൾ. ജീവിക്കുന്ന ഇതിഹാസം, അന്താരാഷ്ട്ര ചലച്ചിത്രതാരം. എന്നിട്ടും നിങ്ങൾ ഞങ്ങളെ എല്ലാവരെയും തുല്യമായി പരിഗണിച്ചു. നിങ്ങളുടെ സ്വഭാവത്തിെൻറ ചില അനായാസതയിലൂടെ എല്ലാവരേയും കുടുംബം പോലെയാ ക്കി. ആ ദയയും നർമവും എപ്പോഴും ആകർഷകവും പ്രചോദനവും അനുകമ്പ ഉളവാക്കുന്നതുമായിരുന്നു.
ഒരു വിദ്യാർഥിയെയും ആരാധകനെയും പോലെ ഞാൻ നിങ്ങളെ മുഴുവൻ സമയവും നിരീക്ഷിച്ചു. നിങ്ങൾക്ക് നന്ദി. ഷൂട്ടിംഗ് സമയത്ത് എെൻറ മുഖത്ത് നിരന്തരം പുഞ്ചിരിയുണ്ടായിരുന്നു. ഞാൻ അനന്തമായി ചിരിച്ചു. ശരിയായ മുഖഭാവം നിലനിർത്താൻ പാടുപെട്ടു. അതിനാൽ പലപ്പോഴും നിങ്ങളെ ഭയത്തോടെയാണ് നോക്കിയത്. എന്നാൽ, പകരം നിങ്ങൾ പുഞ്ചിരിയാണ് എപ്പോഴും സമ്മാനിച്ചത്. അത് ലോകത്തെയും പുഞ്ചിരിപ്പിച്ചു. എല്ലായ്‌പ്പോഴും നിങ്ങൾ ആശ്ചര്യപ്പെടുത്തിയത് പോലെ. ഇങ്ങനെയായിരുക്കും ഞാൻ നിങ്ങളെ എപ്പോഴും ഓർക്കുക’’. ദുൽഖർ സൽമാൻ ട്വിറ്ററിൽ കുറിച്ചു.
ദുൽഖർ സൽമാെൻറ ബോളിവുഡിലെ അരങ്ങേറ്റം കൂടിയായിരുന്നു കാർവാനിൽ. ഊട്ടിയിലും കൊച്ചിയിലുമായിരുന്നു ചിത്രത്തിെൻറ ഷൂട്ടിങ്. തെൻറ ഐ.ടി ജോലിയെ വെറുക്കുകയും ഫോട്ടോഗ്രാഫറാകാൻ ആഗ്രഹിക്കുകയും ചെയ്യുന്ന വിഷാദമുള്ള ഒരു ചെറുപ്പക്കാരനായാണ് ദുൽഖർ സൽമാൻ ഇതിൽ വേഷമിടുന്നത്.
അദ്ദേഹത്തിെൻറ പിതാവ് വാഹനാപകടത്തിൽ മരിക്കുകയും മൃതദേഹം അബദ്ധത്തിൽ മറ്റൊരു കുടുംബത്തിലെത്തുകയും ചെയ്യുന്നു. ഇവിടെ സുഹൃത്തായ ഇർഫാൻ ഖാൻ തെൻറ വാനുമായി ബാംഗ്ലൂരിൽനിന്ന് യാത്ര ചെയ്യാനും മൃതദേഹം കൊച്ചിയിൽ കൈമാറാനുമുള്ള സഹായവുമായി എത്തുന്നു. ഇവർ കേരളത്തിലേക്ക് നടത്തുന്ന യാത്രയാണ് സിനിമയുടെ ഇതിവൃത്തം. ആകർഷ് ഖുറാനയാണ് സംവിധാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.