‘എന്‍െറ സൂര്യപുത്രിക്ക്’, ‘ഉള്ളടക്കം’ എന്നീ മലയാള സിനിമകളില്‍ അഭിനയിച്ച ശേഷം അമല അക്കിനിനി മലയാള സിനിമ വിട്ടതാണ്. കാല്‍നൂറ്റാണ്ടിന് ശേഷമാണ് മലയാള സിനിമയിലേക്ക് തിരിച്ചത്തെുന്നത്. അഭിഭാഷകയുടെ വേഷത്തില്‍. ‘അഡ്വ. ആനി ജോണ്‍ തറവാടി’യായി തിരിച്ചത്തെിയ അമല മലയാള സിനിമയിലെ മാറ്റങ്ങള്‍ കണ്ട് അമ്പരന്നിരിക്കുന്നു. ഈ മാറ്റത്തെപ്പറ്റി അവരുടെ ആദ്യ പ്രതികരണം ഇങ്ങനെ; ‘വണ്ടര്‍ഫുള്‍’.
‘‘25 വര്‍ഷം മുമ്പ് കണ്ട മലയാള സിനിമ രംഗമല്ല ഇന്നത്തേത്. ആകെ മാറിയിരിക്കുന്നു. ഇന്ത്യയില്‍തന്നെ ഏറ്റവും ഉന്നതമായ സാങ്കേതിക വിദ്യകളാണ് ചിത്രീകരണത്തിന് ഉപയോഗിക്കുന്നത്. മറ്റെവിടെയും ലഭിക്കാത്തവിധം ശക്തമായ കഥയും കഥാപാത്രങ്ങളും. സിനിമാ രംഗത്തുള്ളവര്‍ തമ്മിലുള്ള ബന്ധത്തിലും കൂടുതല്‍ ഇഴയടുപ്പം. രണ്ട് മലയാള സിനിമയിലാണ് ഇതിനുമുമ്പ് താന്‍ അഭിനയിച്ചത്. പക്ഷേ, ആ സിനിമകളിലെ കഥാപാത്രങ്ങള്‍ ഇപ്പോഴും മലയാളികളുടെ ഉള്ളില്‍ തെളിമയോടെ നില്‍ക്കുന്നു എന്നത് അദ്ഭുതപ്പെടുത്തുന്നു.
കാല്‍ നൂറ്റാണ്ടിനു ശേഷവും കേരളത്തില്‍ തിരിച്ചെത്തിയപ്പോള്‍, എവിടെയും താന്‍ തിരിച്ചറിയപ്പെടുന്നത് ആ കഥാപാത്രങ്ങളുടെ ക്രെഡിറ്റിലാണ്. അതുകൊണ്ടു തന്നെ മലയാളത്തിലേക്ക് ഇനിയുമിനിയും തിരിച്ചുവരാന്‍ ഏറെ ഇഷ്ടവുമാണ്. നല്ല കഥയും കഥാപാത്രങ്ങളും ലഭിച്ചാല്‍ മലയാളത്തില്‍ സ്ഥിരം സാന്നിധ്യമാകാനും തയാറാണ്. മലയാളിയുടെ സ്നേഹം തന്നെ അത്രമേല്‍ സ്വാധീനിച്ചിരിക്കുന്നു’’വെന്നും അമല പറഞ്ഞുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.