രാജ്യമാകെ താഴിട്ടതോടെ എല്ലാവരും വീടുകളിൽ അടച്ചിരിപ്പാണ്. തിരക്കുപിടിച്ചുള്ള ഓട്ടത്തിനിടയിലെ പെട്ടൊന്നുള്ള തളച്ചിടൽ പലർക്കും ചിന്തിക്കാവുന്നതിലും അപ്പുറമാണ്. വീട്ടിനുള്ളിൽ മുഷിഞ്ഞിരിക്കാതെ കോവിഡ് ദിനങ്ങൾ എങ്ങനെ ആനന്ദകരമാക്കാം എന്നതിനെക്കുറിച്ചാണ് എവിടെയും ചർച്ചകൾ. പലരും പച്ചക്കറികൾ നട്ടും സംഗീത ഉപകരണങ്ങൾ പഠിച്ചും ചിത്രങ്ങൾ വരച്ചുമെല്ലാം ഈ സമയം വ്യത്യസ്തമാക്കുന്നു.
ഹാസ്യതാരം ഹരീഷ് കണാരൻ മക്കൾക്കൊപ്പം കളിവീടുണ്ടാക്കിയാണ് ഒഴിവ്സമയം ചെലവഴിച്ചത്. കളിവീടിെൻറ ഫോട്ടോ ‘‘വീട്ടിലിരുന്നപ്പോൾ കുട്ടികൾക്ക് കളിക്കാൻ ഉണ്ടാക്കിയതാണ്’’ എന്ന പേരിൽ അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവെക്കുകയും ചെയ്തു.
ഈന്തിെൻറ പട്ടകൊണ്ട് മേഞ്ഞ കുടിലിൽ പുൽപ്പായയും വിരിച്ചിട്ടുണ്ട്. കുട്ടിക്കാലത്തെ ഓർമകളിലേക്ക് കൂട്ടിക്കൊണ്ടുപോയതിന് നന്ദി അറിയിച്ച് നിരവധി പേരാണ് പോസ്റ്റിന് താഴെ കമൻറുകൾ നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.