ബോളിവുഡിെൻറ നായക സങ്കൽപം പൊളിച്ചെഴുതിയാണ് ഇർഫാൻ ഖാൻ വെള്ളിത്തിരയിൽ നിന്നും മറഞ്ഞത്. ബോളിവുഡിന്‍റെ മാത്ര ം നടനായിരുന്നില്ല, ഹോളിവുഡും കടന്നുള്ള തോരോട്ടമായിരുന്നു അദ്ദേഹത്തിേൻറത്. 30 വർഷത്തിനടുത്ത സിനിമാ ജീവിതത്ത ിൽ ദേശീയ അവാർഡ് ഉൾപ്പടെ വിവിധ പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടി വന്നു.
സുന്ദരൻമാർ അടക്കിവാണ ബോളിവുഡിലേക്ക് അത്ര സുന്ദരനല്ലാത് ത ഖാെൻറ തുടക്കം വില്ലൻ വേഷങ്ങളിലൂടെ ആയിരുന്നുെവങ്കിൽ പിന്നീട് മികച്ച സ്വഭാവ നടനിലേക്ക് കൂടുമാറി. പാൻ സിങ് ത ോമറിന് ശേഷം ഇർഫൻ ഖാൻ എന്ന നടന് വേണ്ടി മാത്രം തിരക്കഥകൾ ഒരുങ്ങി. അഭിനയകലയുടെ വൈവിധ്യങ്ങളിൽ അദ്ദേഹം സിനിമാലോകത ്തെ വിസ്മയിപ്പിച്ചു. ഇർഫാൻ ഖാനൊപ്പം അഭിനയിക്കാനുള്ള അടങ്ങാത്ത ആഗ്രഹത്താലാണ് തിരക്കുകൾക്കിടയിലും ‘അംഗ്രേസി മീഡിയ’ത്തിൽ അഭിനയിക്കാൻ സമയം കണ്ടെത്തിയതെന്ന് നടി കരീനാ കപൂർ പറഞ്ഞത് അതിെൻറ സാക്ഷ്യപ്പെടുത്തൽ കൂടിയാണ്.
ബോളിവുഡിലെ തുടക്കം
സീരിയലുകളിൽ വില്ലൻ വേഷങ്ങളിൽ ശ്രദ്ധനേടുന്നതിനിടെയാണ് ഇർഫാൻ സിനിമയിൽ സജീവമാകുന്നത്. നാനാപടേക്കറിെൻറ സഹായിയായി ചെറിയ വേഷത്തിലെത്തിയ സലാം ബോംബേയായിരുന്നു ഇർഫാന്‍റെ ആദ്യ സിനിമ. 2003, 2004 വര്‍ഷങ്ങളിലായി ഇറങ്ങിയ ഹാസില്‍, മഖ്ബൂല്‍ എന്നീ സിനിമകളിലെ വില്ലന്‍ വേഷങ്ങള്‍ പിന്നീട് ശ്രദ്ധ നേടി.
എന്നാൽ, 2005ൽ പുറത്തിറങ്ങിയ രോഗിലൂടെയാണ് ഇർഫാനെന്ന നടൻ ബോളിവുഡിൽ സാന്നിധ്യമറിയിച്ചത്. 2007ൽ പുറത്തിറങ്ങിയ ലൈഫ് ഇൻ എ മെട്രോ എന്ന ചിത്രത്തിലെ അഭിനയത്തിന് അദ്ദേഹത്തിന് മികച്ച സഹനടനുള്ള പുരസ്കാരം ലഭിച്ചു.
ഹോളിവുഡിൽ
സ്ലം ഡോഗ് മില്ല്യനയർ, എമേസിങ് സ്‌പൈഡര്‍മാൻ, ലൈഫ് ഓഫ് പൈ, ജുറാസിക് വേള്‍ഡ്, ദ നെയിം സേക് എന്നീ ചിത്രങ്ങളിലൂടെ രാജ്യാന്തര വെള്ളിത്തിരയിലും ഇടം കണ്ടെത്തിയ ഇർഫാൻ പ്രേക്ഷകരെ അമ്പരപ്പിച്ചു. സ്ലം ഡോഗ് മില്ല്യനയറിലെ പൊലീസ് വേഷവും ലൈഫ് ഒാഫ് പൈയിലെ മുതിർന്ന പൈയായുള്ള വേഷവും ലോകശ്രദ്ധ പിടിച്ചുപറ്റി.
പാൻ സിങ് തോമർ
ബയോപിക്/ജീവചരിത്രഗണത്തിൽ പെടുത്താവുന്ന നിരവധി സിനിമകൾ ബോളിവുഡിൽ ഇറങ്ങിയിട്ടുണ്ട്. എന്നാൽ, അതുവരെ വന്ന ബയോപിക്കുകളിൽ നിന്ന് വ്യത്യസ്തമായിരുന്നു തിഗ്മൻഷു ധൂലിയ സംവിധാനം ചെയ്ത പാൻ സിങ് തോമർ.
അഞ്ചുതവണ ദേശീയ ചാമ്പ്യനായിരുന്ന തോമറിന്‍റെ ജീവചരിത്രം റിയലസ്റ്റിക്കായി വെള്ളിത്തിരയിൽ അവതരിപ്പിച്ചുവെന്നതാണ് ചിത്രത്തെ ശ്രദ്ധേയമാക്കിയത്. അതോടൊപ്പം ഇർഫാൻ എന്ന നടെൻറ പാൻ സിങ് തോമറായുള്ള പരകായ പ്രവേശവും ചിത്രത്തെ ഉന്നതിയിലെത്തിച്ചു. ഈ വേഷത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം അദ്ദേഹത്തെ തേടിയെത്തിയപ്പോൾ അത് അർഹതക്കുള്ള അംഗീകാരമായി.
പാൻ സിങ് തോമറിന് ശേഷം ഇർഫാൻ ഖാന് വേണ്ടി തിരക്കഥകൾ ഒരുങ്ങി. ദ ലഞ്ച് ബോക്സ്, തൽവാർ, മഖ്ബൂൽ, ഹിന്ദി മീഡിയം തുടങ്ങി ചിത്രങ്ങളിൽ മികച്ച കഥാപാത്രങ്ങൾ സമ്മാനിച്ചാണ് ഇർഫാൻ വെള്ളിത്തിരയിൽ നിന്ന് മറഞ്ഞത്. തീർച്ചയായും ഇർഫാൻ ലോക സിനിമയുടെ വലിയ നഷ്ടങ്ങളിലൊന്നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.