ന്യൂഡൽഹി: ഒരു നടനോടുള്ള ആരാധന മൂത്ത് അദ്ദേഹത്തിനൊപ്പം അഭിനയിക്കുക എന്ന ഒറ്റ ലക്ഷ്യം മുൻനിർത്തി ഒരുസിനിമ യിൽ വേഷമിടുക. ദൗർഭാഗ്യമെന്ന് പറയട്ടെ, ആ സിനിമ നടെൻറ അവസാന ചിത്രമായി മാറുകയും ചെയ്തതിെൻറ ഞെട്ടലിലാണ് കരീന കപുർ.
ഹോമി അഡജാനിയ സംവിധാനം ചെയ്ത ‘അംഗ്രേസി മീഡിയം’ എന്ന ചിത്രത്തിലെ വേഷം കരീന കപൂർ ചോദിച്ചുവാങ്ങ ിയതായിരുന്നു. കടൽകടന്ന് ഇന്ത്യയുടെ പ്രശസ്തി വാനോളമുയർത്തിയ ആ നടനോടൊത്ത് വെള്ളിത്തിരയിൽ ഒരുവേഷം ചെയ്യ ണമെന്നത് മാത്രമായിരുന്നു കരീനയുടെ മനസ്സിൽ. ദേശീയ മാധ്യമവുമായി നടത്തിയ അഭിമുഖത്തിലാണ് കരീന ഇക്കാര്യം പങ്കു വെച്ചത്. ‘അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ വേണ്ടി മാത്രമാണ് അംഗ്രേസി മീഡിയം ചെയ്യാൻ ഞാൻ സന്നദ്ധയായത്’ -കരീന പറഞ്ഞു. വിസ്മയിപ്പിക്കുന്ന പ്രകടനമാണ് അദ്ദേഹം ചിത്രത്തിൽ പുറത്തെടുത്തതെന്ന് താരത്തിെൻറ അഭിനയത്തെക്ക ുറിച്ച് കരീന ഓർത്തെടുത്തു.
രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിന് 12 ദിവസം മുമ്പ് മാത്രമാണ് ചിത്രം തിയറ്ററിലെത്തിയത്. തൊട്ടുപിന്നാലെ ചിത്രം ഓൺലൈൻ സ്ട്രീമിങ് പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിലും റിലീസ് ചെയ്തു. 2018ലാണ് ഇര്‍ഫാന് ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ കണ്ടെത്തിയത്. കഴിഞ്ഞ വർഷം കുറച്ച് മാസങ്ങൾ െകാണ്ട് ചിത്രത്തിെൻറ ഷൂട്ടിങ് പൂർത്തിയാക്കിയ ഇർഫാൻ തിരികെ ലണ്ടനിലേക്ക് ചികിത്സക്കായി മടങ്ങി.
ചിത്രത്തിെൻറ ട്രെയിലർ പുറത്തിറക്കുന്നതിന് മുന്നോടിയായി പ്രമോഷനൽ പരിപാടികളിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് വീഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കിയ താരം ആരോഗ്യം നിലയെക്കുറിച്ചുള്ള സന്ദേശം നൽകിയിരുന്നു. അമിതാഭ് ബച്ചൻ, കമൽ ഹാസൻ, പ്രിയങ്ക ചോപ്ര, അക്ഷയ് കുമാർ, അജയ് ദേവ്ഗൺ, സോനം കപൂർ, കാജോൾ തുടങ്ങി ഇന്ത്യൻ സിനിമയിലെ പ്രമുഖ താരങ്ങളൊക്കെ ഇർഫാെൻറ അകാല വിയോഗത്തിൽ അനുശോചനം നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.