ഇരട്ടനേട്ടവുമായി ജയദേവന്‍

തൃശൂര്‍: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ ഇരട്ട പുരസ്കാരവുമായി തൃശൂര്‍ സ്വദേശി ജയദേവന്‍ ചക്കാടത്ത്. ശബ്ദമിശ്രണത്തിനും ശബ്ദ സംയോജനത്തിനുമുള്ള പുരസ്കാരങ്ങളാണ് ജയദേവനെ തേടിയത്തെിയത്. ‘കാടുപൂക്കുന്ന നേരം’ സിനിമയിലെ ശബ്ദമിശ്രണവും സംയോജനവുമാണ് പുരസ്കാരത്തിന് അര്‍ഹനാക്കിയത്. ഇതിന്‍െറ സംവിധായകനായ ഡോ. ബിജുവിന്‍െറ ‘വീട്ടിലേക്കുള്ള വഴി’ തൊട്ട് മുഴുവന്‍ സിനിമകളിലും ജയദേവന്‍ ഒപ്പമുണ്ട്. 14 ഹിന്ദി സിനിമകളിലും ശബ്ദസംയോജകനായി പ്രവര്‍ത്തിച്ചു.

മലയാള സിനിമയില്‍ ശബ്ദത്തെ അംഗീകരിക്കുന്നതില്‍ വലിയ സന്തോഷമുണ്ടെന്ന് ജയദേവന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. ശബ്ദത്തിന് മാത്രമായി മൂന്നു പുരസ്കാരം നല്‍കുന്നത് ഇതിനെ ഗൗരവമായി കാണുന്നതിന്‍െറ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.  സാന്ത്വനപ്രവര്‍ത്തകനും സാഹിത്യകാരനുമായ കെ. അരവിന്ദാക്ഷന്‍െറയും വിജയലക്ഷ്മിയുടെയും മകനാണ്. ബംഗളൂരുവിലെ സൃഷ്ടി കോളജില്‍ ഫാക്കല്‍റ്റിയായി ജോലിചെയ്യുന്നതിനിടയിലാണ് ശബ്ദ മിശ്രണത്തിന് സമയം കണ്ടത്തെിയത്. ചിത്രകാരിയായ ഗരിമയാണ് ഭാര്യ. മകന്‍: അന്‍ഹദ്.

Tags:    
News Summary - jaydevan chakkalath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.