പിന്നണി ഗായകനെന്ന നിലയിൽ യേശുദാസ് പ്രശസ്തിയിലേക്ക് കുതിക്കുന്ന കാലമാണ്. പ്രിയഗായകനെ നേരിൽ കാണാൻ ആരാധകർ ക്ക് കാര്യമായ അവസരങ്ങൾ ഇല്ലാത്ത കാലം. അപ്പോളാണ് 1966ൽ പി. ഭാസ്കരൻ സംവിധാനം ചെയ്ത് സത്യൻ നായകനായ ‘കായംകുളം ക ൊച്ചുണ്ണി’ കണ്ടവർ ഞെട്ടിയത്. ആടിയും പാടിയും സുറുമ വിറ്റും മരംചുറ്റി പ്രണയിച്ചുമെല്ലാം യേശുദാസ് തിരശ്ശീലയ ിൽ. ‘കായംകുളം കൊച്ചുണ്ണി’യിലെ ഖാദർ എന്ന ഉപനായകനായി തിളങ്ങി ഗായകനായി മാത്രമല്ല നടനായും മലയാള സിനിമയിൽ സ്വന് തം സാന്നിധ്യം അടയാളപ്പെടുത്തിയിട്ടുണ്ട് ഗാനഗന്ധർവൻ. നസീർ നായകനായ 1965ലെ ‘കാവ്യമേള’ മുതൽ 2012ൽ ഇറങ്ങിയ ‘തെരുവുനക ്ഷത്രങ്ങൾ’ വരെയുള്ള 11 സിനിമകൾ ദാസിലെ അഭിനയ പ്രതിഭയെയും ലോകത്തിന് കാണിച്ചുകൊടുത്തു. മിക്കതിലും ഗായകെൻ റ റോളുകൾ ആയിരുന്നു. ചില സിനിമകളിൽ യേശുദാസ് ആയി തന്നെയാണ് അദ്ദേഹം പ്രത്യക്ഷപ്പെട്ടതും.
1965ൽ എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത് നസീർ നായകനായ ‘കാവ്യമേള’യിലാണ് ആദ്യമായി മൂവി കാമറക്ക് മുന്നിൽ ദാസ് പ്രത്യക്ഷപ്പെടുന്നത്. അതിൽ ‘സ്വപ്നങ്ങൾ, സ്വപ്നങ്ങളേ നിങ്ങൾ സ്വർഗകുമാരികളല്ലോ’ എന്ന ഗാനം അഞ്ച് സംഗീതപ്രതിഭകൾ വേറിട്ട രീതികളിൽ ആലപിക്കുന്ന രംഗത്താണ് പി. ലീല, പി.ബി. ശ്രീനിവാസ്, എം.ബി. ശ്രീനിവാസൻ, ദക്ഷിണമൂർത്തി എന്നിവർക്കൊപ്പം യേശുദാസും എത്തുന്നത്.
ദാസിലെ നടനെ നന്നായി അടയാളപ്പെടുത്തിയ സിനിമയാണ് ‘കായംകുളം കൊച്ചുണ്ണി’. ‘സുറുമ നല്ല സുറുമ’ എന്ന ഗാനത്തിലെ ആട്ടവും ‘ആറ്റുവഞ്ചി കടവിൽ വെച്ച് അന്നുനിന്നെ ഞാൻ കണ്ടപ്പോൾ’, ‘കുങ്കുമപ്പൂവുകൾ പൂത്തു’ എന്നിവയിലെ പ്രണയരംഗങ്ങളും ആരാധകർ നെഞ്ചറ്റി. 1966ൽ തന്നെ നസീറും സത്യനും അഭിനയിച്ച് കുഞ്ചാക്കോ സംവിധാനം ചെയ്ത ‘അനാർക്കലി’യിൽ താൻസെൻ ആയും ദാസ് വേഷമിട്ടു. 1973ൽ പി. ഭാസ്കരെൻറ സംവിധാനത്തിൽ ഇറങ്ങിയ ‘അച്ചാണി’യിൽ ‘എെൻറ സ്വപ്നത്തിൻ താമരപൊയ്കയിൽ’ എന്ന മാസ്മരിക ഗാനത്തിന് ദാസ് തന്നെ അഭ്രപാളിയിലും ജീവൻ നൽകി.
1977ൽ രണ്ട് സിനിമകളിലാണ് ദാസ് ഗായകനായി പ്രത്യക്ഷപ്പെട്ടത്. എ. ഭീംസിങ് സംവിധാനം ചെയ്ത കമൽഹാസൻ നായകനായ ‘നിറകുട’ത്തിലും (നക്ഷത്രദീപങ്ങൾ തിളങ്ങി), പി. ഗോപികുമാർ സംവിധാനം ചെയ്ത എം.ജി. സോമൻ ചിത്രമായ ‘ഹർഷബാഷ്പത്തിലും’. 1980ൽ ദശരഥൻ സംവിധാനം ചെയ്ത ‘ശരണം അയ്യപ്പ’ എന്ന തമിഴ് സിനിമയിലും ശബരിമലയിൽ നാദാർച്ചന നടത്തുന്ന അയ്യപ്പഭക്തനായി യേശുദാസ് വേഷമിട്ടു. നസീർ നായകനായ ‘പാതിരാസൂര്യനി’ൽ (1981-സംവിധാനം: പി. കൃഷ്ണപിള്ള) സന്ന്യാസിയുടെ റോളായിരുന്നു അദ്ദേഹത്തിന്.
‘ജീവിതമേ ഹാ, ജീവിതമേ’ എന്ന ഗാനരംഗത്ത് മാത്രമേ പ്രത്യക്ഷപ്പെടുന്നുള്ളൂയെങ്കിലും പാട്ടും വേഷവും ശ്രദ്ധിക്കപ്പെട്ടു. രഞ്ജിത്തിെൻറ സംവിധാനത്തിൽ 2002ൽ ഇറങ്ങിയ ‘നന്ദന’ത്തിലും (ശ്രീലവസന്തം പീലിയുഴിഞ്ഞു), 2005ൽ വിനയൻ സംവിധാനം ചെയ്ത ‘ബോയ്ഫ്രണ്ടി’ലും (റംസാൻ നിലാവൊത്ത പെണ്ണല്ലേ), ജോസ് മാവേലി സംവിധാനം ചെയ്ത ‘തെരുവുനക്ഷത്രങ്ങളി’ലും (2012) അദ്ദേഹം യേശുദാസ് ആയി തന്നെ പ്രത്യക്ഷപ്പെട്ടു.
‘കായംകുളം കൊച്ചുണ്ണി’ക്ക് ശേഷം നിരവധി സിനിമകളിലേക്ക് ക്ഷണം വന്നെങ്കിലും പൊടിയും ചൂടും അടിച്ചുള്ള ഷൂട്ടിങ് സ്വരത്തെ ബാധിക്കുമെന്നതിനാൽ അദ്ദേഹം സമ്മതം മൂളിയില്ല. പിന്നീട് അടുത്ത സുഹൃത്തുക്കളുടെ നിർബന്ധത്തിന് വഴങ്ങി അതിഥി വേഷങ്ങളിലും നയാകെൻറ റോളിലുമൊക്കെ അഭിനയിക്കാൻ സമ്മതിക്കുകയായിരുന്നു. ഗാനവഴിയിൽ പിതാവിനെ പിന്തുടർന്ന മകൻ വിജയ് യേശുദാസ് അഭിയനരംഗത്തും ആ പാരമ്പര്യം തുടർന്നത് മറ്റൊരു കൗതുകം. 2010ൽ ഇറങ്ങിയ ‘അവൻ’ എന്ന മലയാള സിനിമയിൽ (സംവിധാനം- നന്ദൻ കാവിൽ) ഉപനായക വേഷമണിഞ്ഞ വിജയ് 2015ൽ ബാലാജി മോഹെൻറ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘മാരി’ എന്ന സൂപർ ഹിറ്റ് സിനിമയിൽ പ്രതിനായക സ്ഥാനത്തായിരുന്നു. 2018ൽ ഇറങ്ങിയ ‘പാണ്ടിവീരനി’ൽ (സംവിധാനം-ധന) നായകനായതും വിജയ് ആയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.