ആരോഗ്യപ്രവർത്തകർക്ക്​ പിന്തുണയേകി, ഗാനം ആലപിച്ച്​ മോഹൻലാൽ -video

തിരുവനന്തപുരം: ‘ലോകം മുഴുവന്‍ സുഖം പകരാനായ് സ്‌നേഹദീപമേ മിഴി തുറക്കൂ...’ ചെന്നൈയിലെ വീട്ടിലിരുന്ന് നടൻ മോഹന്‍ ലാല്‍ ഈ ഗാനം കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി പാടി. എല്ലാം മറന്ന് കോവിഡ്​ രോഗികള്‍ക്കായി പ്രവർത്തിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ ജീവിതത്തില്‍ വേറിട്ട നിമിഷങ്ങളായിരുന്നു അത്​.

ഐസൊലേഷന്‍ വാര്‍ഡുകളില്‍ നിശ്ചിത ദ ിവസം സേവനമനുഷ്ഠിച്ച ശേഷം ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റിതര ജീവനക്കാര്‍ തുടങ്ങിയവരെല്ലാം രോഗം പകരാതിരിക്കാന്‍ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് 14 ദിവസത്തെ നിര്‍ബന്ധിത നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്​. ഇവർക്ക്​ മാനസിക പിന്തുണ നല്‍കുന്നതിനാണ്​ ആരോഗ്യ മന്ത്രിക്കൊപ്പം മോഹന്‍ലാലും വിഡിയോ കോണ്‍ഫറന്‍സ് വഴി ഒരുമിച്ചത്​. ആശുപത്രികളിലെ എല്ലാ വിഭാഗം ജീവനക്കാരും മോഹന്‍ലാലിനോട് നേരിട്ട് സംവദിച്ചു.

മോഹന്‍ലാലിനോടൊപ്പം മോഡല്‍ സ്‌കൂളില്‍ പഠിച്ചയാളാണ് താനെന്ന് കണ്ണൂര്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. റോയി പറഞ്ഞപ്പോള്‍ താരത്തിനും അത്ഭുതമായി. കലാകാരനായ എറണാകുളം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലായ ഡോ. തോമസ് മാത്യുവിനെ മന്ത്രി പ്രത്യേകം പരിചയപ്പെടുത്തുകയും ചെയ്തു. അങ്ങനെ എല്ലാ ഔപചാരികതകളും മാറ്റി​െവച്ച് കളിയും കാര്യവുമായി മോഹന്‍ലാല്‍ ഒരു മണിക്കൂറോളം ചെലവഴിച്ചു. ആരോഗ്യ പ്രവര്‍ത്തകരുമായി സംവദിക്കാന്‍ കിട്ടിയ അവസരത്തെ ജീവിതത്തിലെ വലിയ കാര്യമായി കാണുന്നുവെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

കഴിഞ്ഞദിവസം അദ്ദേഹം 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്​ കൈമാറിയിരുന്നു. 250ഓളം ആരോഗ്യ പ്രവര്‍ത്തകരാണ്​ അതത് ആശുപത്രികളില്‍നിന്നും വിഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തത്​.

Full View
Tags:    
News Summary - mohanlal sang song for medical workers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.