ജന്മദിനത്തിൽ ആരാധകർക്കായി പുതിയ േബ്ലാഗ് പങ്കുവെച്ച് മോഹൻലാൽ. ‘നീ ഉൺമയാ പൊയ്യാ?’ എന്ന തലക്കെട്ടിലുള്ള േബ്ലാഗിൽ തൻെറ സിനിമ ജീവിതം ഓർത്തെടുക്കുകയാണ് മലയാളത്തിൻെറ മഹാനടൻ.
േബ്ലാഗിൽനിന്ന്:
‘‘ലോകം അതിൻെറ ചരിത്രത്തിലെ ഏറ്റവും വലിയ ഒരു ദശാസന്ധിയിൽ നിൽക്കുേമ്പാൾ ഞാനും ഒരു വഴിത്തിരിവിൽ വന്ന് നിൽക്കുകയാണ്. ഇന്ന്, മെയ് 21... എൻെറ ജീവിതത്തിൽ എനിക്ക് ഒരു വയസ്സുകൂടി കൂടുന്നു. എനിക്ക് അറുപത് വയസ്സ് തികയുന്നു. ലോകത്തിൻെറയും എൻെറയും വഴിത്തിരിവുകളിലെ ഈ വന്ന്നിൽപ്പ് ഒരേ സമയത്തായത് തീർത്തും യാദൃശ്ചികമാവാം.
അല്ലെങ്കിലും ജീവിതത്തിലെ അദ്ഭുതകരമായ യാദൃശ്ചികതകളാണല്ലോ എന്നെ ഇങ്ങനെ, ഈ രൂപത്തിൽ ഭാവത്തിൽ ഇവിടെ വരെ എത്തിച്ചത്. ഇവിടെനിന്ന് തിരിഞ്ഞുനോക്കുേമ്പാൾ എനിക്ക് വിശ്വസിക്കാൻ ആവുന്നില്ല.. എത്ര ദൂരം! എത്ര മാത്രം അധ്വാനം ! എത്ര മനുഷ്യരുടെ, പ്രതിഭകളുടെ സഹായം! എത്രയെത്ര പരാജയങ്ങൾ ! കൂട്ടായ്മയുടെ വിജയങ്ങൾ ! ആെരാക്കെയോ ചൊരിഞ്ഞ സ്നേഹങ്ങൾ! ആരുടെയൊക്കെയോ കരുതലുകൾ! തിരിഞ്ഞുനിൽക്കുേമ്പാൾ എൻെറ ശിരസ്സ് കുനിഞ്ഞുപോകുന്നു.. നന്ദിയോടെ: എൻെറ കണ്ണുകൾ നനഞ്ഞുപോകുന്നു.. കടപ്പാടോടെ..’’
േബ്ലാഗിൻെറ പൂർണരൂപം ഇവിടെ കേൾക്കാം:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.