നിപ്പ ബാധിച്ച് മരിച്ച നഴ്സ് ലിനിയുടെ കഥ പറയുന്ന ഹ്രസ്വചിത്രം തരംഗമാകുന്നു. ലിനിയുടെ അവസാന നാളുകളിലെ ഓര്‍മകള ്‍ ഉള്‍പ്പെടുത്തിയാണ് OUR LINI എന്ന ചിത്രം ഒരുക്കിയിട്ടുള്ളത്. നഴ്‌സ് ലിനിയോടുള്ള ആദരവും അവര്‍ക്കുള്ളൊരു സമര്‍പ്പണവുമാണ് ഈ ഹ്രസ്വചിത്രം. നഴ്‌സ് ലിനിയോടുള്ള ആദരവും അവര്‍ക്കുള്ളൊരു സമര്‍പ്പണവുമാണ് ഈ ഹ്രസ്വചിത്രമെന്ന് സംവിധായകൻ റെമിൻസ് ലാൽ സി.പി വ്യക്തമാക്കി.
ചിത്രത്തിൽ ലിനിയായി അഭിനയിച്ചിട്ടുള്ളത് പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ലിനിയുടെ കൂടെ ജോലി ചെയ്ത നഴ്‌സും ലിനിയുടെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളുമായ ജിന്‍സിയാണ്. നിപ്പ ബാധിച്ച് ലിനി ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നപ്പോള്‍ അവര്‍ക്ക് സ്‌നേഹ പരിചരണം നല്‍കിയ നഴ്‌സ് കൂടിയാണ് ജിന്‍സി. ചിത്രത്തിൻെറ ഭൂരിഭാഗം സീനുകളും ലിനി ജോലി ചെയ്തിരുന്ന പേരാമ്പ്ര താലൂക്ക് ആശുപത്രിയിലാണ് ഷൂട്ട് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.