തിരുവനന്തപുരം: ബോളിവുഡ് നടൻ സുശാന്ത് സിങ് രാജപുതിെൻറ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ‘പ്രളയസമയത്ത് അദ്ദേഹം മലയാളികളോട് കാണിച്ച സഹജീവി സ്നേഹം കേരളം എന്നും ഓര്‍ക്കും. ഇന്ത്യൻ സിനിമക്ക് തന്നെ വലിയ നഷ്ടമാണ് അദ്ദേഹത്തിെൻറ മരണം കൊണ്ട് സംഭവിച്ചിരിക്കുന്നത്’ -മുഖ്യമന്ത്രി പറഞ്ഞു.
കേരളം പ്രളയക്കെടുതിയിലായ സമയത്ത് സുഷാന്ത് ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. ഒരു ആരാധകന് വേണ്ടിയായിരുന്നു സുഷാന്ത് അത്രയും വലിയ തുക കേരളത്തിന് നൽകിയത്.
സുഷാന്ത് സമൂഹ മാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിന് താഴെ കേരളത്തെ സഹായിക്കണമെന്നുണ്ട് എന്ന് ആരാധകനായ ശുഭം രഞ്ജൻ കമൻറായി അറിയിക്കുകയായിരുന്നു. ‘പ്രളയദുരിതത്തില്‍ പെട്ടവരെ എനിക്ക് സഹായിക്കണമെന്നുണ്ട്. പക്ഷേ എെൻറ കൈയില്‍ പണമില്ല. ഞാൻ എങ്ങനെ സഹായിക്കും...? പറയൂ...? എന്നായിരുന്നു ആരാധകൻ ചോദിച്ചത്.
ഉടൻ തന്നെ സുശാന്തിെൻറ മറുപടിയുമെത്തി. താങ്കളുടെ പേരില്‍ ഞാൻ പണം അയക്കാം. അത് എത്തേണ്ടവരുടെ അടുത്ത് എത്തിയെന്ന് ഉറപ്പാക്കുമെന്നുമായിരുന്നു സുശാന്ത് പറഞ്ഞത്. പിന്നീട് ഓണ്‍ലൈൻ വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സുശാന്ത് ഒരു കോടി രൂപ അയച്ചു. അതിെൻറ ചിത്രം ഷെയര്‍ ചെയ്തതിനോടൊപ്പം സുഷാന്ത് ആരാധകന് നന്ദി അറിയിക്കുകയും ചെയ്‍തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.