എെൻറ പെരുന്നാൾ ഓർമകൾ നിറഞ്ഞുനിൽക്കുന്നത് ഗുജറാത്തിലെ അഹ്മദാബാദിലാണ്. അച്ഛന് സാബിർ പംപ്സ് എന്ന കമ്പനിയിലായിരുന്നു ജോലി. നഴ്സറി മുതൽ പ്ലസ് ടു വരെ ഞാൻ ഗുജറാത്തിലാണ്. 22 കൊല്ലത്തോളം ഞങ്ങളുടെ കുടുംബം അവിടെയായിരുന്നു. ഒരുപാട് മുസ്ലിം സഹപാഠികൾ ഉണ്ടായിരുന്നു എനിക്കവിടെ. നവാബ്, ഇർഫാൻ, മുസ്തഫ, അലി അക്ബർ... അങ്ങനെ ഒരുപാട് സുഹൃത്തുക്കൾ.
അച്ഛെൻറ കമ്പനിയുടമ മുസ്ലിമായിരുന്നു. പെരുന്നാളിന് ഒരു പെട്ടിയിൽ മധുരപലഹാരങ്ങൾ കൊടുത്തയക്കുക പതിവാണ്. ആ ബോക്സിലാണ് ഞാൻ സ്കൂളിലേക്ക് ഭക്ഷണം കൊണ്ടുപോയിരുന്നത്. മധുര പലഹാരത്തേക്കാൾ വർഷാവർഷം അങ്ങനെയൊരു പെട്ടി കിട്ടുമല്ലോ എന്ന സന്തോഷമായിരുന്നു എനിക്ക്. ഉച്ചക്ക് ശേഷമുള്ള ഷിഫ്റ്റിലായിരുന്നു എനിക്ക് ക്ലാസ്. നോമ്പുള്ള സഹപാഠികൾ ഇവിടത്തെ തരിക്കഞ്ഞി പോലുള്ള കേഓയ് എന്ന് പേരുള്ള പായസം കൊണ്ടുവരും. എനിക്കും തരും. എന്തൊരു രുചിയായിരുന്നു അതിനൊക്കെ.
ഗുജറാത്തിൽ വർഗീയ ലഹളകളുണ്ടായിട്ടുണ്ടെങ്കിലും അതൊക്കെ രാഷ്ട്രീയ മുതലെടുപ്പിെൻറ ഭാഗമാണ്. സാധാരണക്കാർക്കിടയിൽ മതത്തിെൻറ വേർതിരിവൊന്നുമില്ല. എന്നെ സംബന്ധിച്ചിടത്തോളം കേരളത്തിൽ വന്നതിൽ പിന്നെയാണ് ഹിന്ദു, മുസ്ലിം എന്നൊക്കെയുള്ള വേർതിരിവ് കേട്ടിട്ടുള്ളത്. കേരളത്തിൽ എെൻറ കുടുംബസുഹൃത്താണ് ജയ്സൽ. അവൻ പെരുന്നാൾ ദിനത്തിൽ ക്ഷണിക്കാറുണ്ടെങ്കിലും തിരക്കുകൾ കാരണം പോകാനായിട്ടില്ല.
ഞാൻ ഈ നോമ്പുകാലത്ത് വായിക്കുന്നത് ഖുർആൻ ആയത് യാദൃച്ഛികമാകാം. മഹാഭാരതവും രാമായണവുമൊക്കെ പലവട്ടം വായിച്ചിട്ടുണ്ട്. ഇംഗ്ലീഷിലുള്ള ബൈബിളും വായിച്ചിട്ടുണ്ട്. എന്നാൽ, ആഗോളതലത്തിൽ പ്രശ്നങ്ങളുണ്ടാകുന്നത് ഖുർആൻ കാരണമാണെന്ന് പ്രചരിക്കപ്പെടുേമ്പാൾ എനിക്കത് വിശ്വസിക്കാനാകുന്നില്ല. അതാണ് ഖുർആൻ സ്വതന്ത്രമായി വായിക്കാൻ എന്നെ പ്രേരിപ്പിച്ചത്. ദിവസവും ഒന്നുരണ്ട് പേജ് വീതം ഞാനത് വായിക്കുന്നുണ്ട്. എന്നാൽ, ഇതുവരെ എനിക്കതിൽ അങ്ങനെയൊന്നും കണ്ടെത്താനായിട്ടില്ല.
നോമ്പുകാലത്തെ പട്ടിണിയുടെ ത്യാഗത്തെ കുറിച്ച് എനിക്ക് കുറച്ചൊക്കെയറിയാം. കാരണം പഠനമൊക്കെ കഴിഞ്ഞ് ജോലിയില്ലാതിരുന്ന സമയത്ത് കൈയിലുള്ള പൈസകൊണ്ട് ഒതുങ്ങി ജീവിക്കുകയെന്ന ലക്ഷ്യത്തോടെ ഉച്ചക്ക് ഭക്ഷണം കഴിക്കാതെ കുറെ നാൾ കഴിഞ്ഞിട്ടുണ്ട്. രാവിലെ കഴിക്കും. ഉച്ചക്കില്ല. പിന്നെ രാത്രി കഴിക്കും. അങ്ങനെ വിശപ്പിെൻറ വിഷമതകൾ ഞാനനുഭവിച്ചിട്ടുണ്ട്. വ്രതം ഒരു ത്യാഗമാണ്. സമർപ്പണമാണ്. ആ ത്യാഗത്തിെൻറ കരുത്തിൽ ജാതിമതഭേദമില്ലാതെ സമൂഹത്തെ ഒന്നായിക്കാണാൻ കഴിയട്ടെയെന്ന് ഈ പെരുന്നാൾ ദിനത്തിൽ ആശംസിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.