വമ്പന്‍ ഹിറ്റുകള്‍ സമ്മാനിച്ച വര്‍ഷം

2015ലേത് പോലെ ബോക്‌സ് ഓഫീസ് ഹിറ്റുകള്‍ സമ്മാനിച്ച വര്‍ഷം തന്നെയായിരുന്നു കഴിഞ്ഞ വർഷവും. 115 ചിത്രങ്ങള്‍ പുറത്തിറങ്ങിയവയില്‍ ഇരുപതിനടുത്ത് ചിത്രങ്ങള്‍ വാണിജ്യ വിജയം കൊയ്തു. ഒഴിവുദിവസത്തെ കളി, അമീബ, ജലം, ലെൻസ് എന്നീ ചിത്രങ്ങള്‍ നിരൂപക പ്രശംസയും നിരവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹത നേടുകയും ചെയ്തു. എന്നു നിന്റെ മൊയ്തീന്‍, പ്രേമം എന്നിവയായിരുന്നു 2015ലെ ഹിറ്റുകള്‍. പുലിമരുകന്‍, ആനന്ദം, തോപ്പില്‍ ജോപ്പന്‍, ഒപ്പം, മഹേഷിന്‍റെ പ്രതികാരം, ആക്ഷന്‍ ഹീറോ ബിജു, കമ്മട്ടിപ്പാടം, കലി എന്നിങ്ങനെ പോകുന്നു 2016ലെ ഹിറ്റ് ചിത്രങ്ങള്‍. മോഹൻലാലാണ് ഈ വർഷത്തെ ഭാഗ്യതാരം. പുലിമുരുകൻ, ഒപ്പം എന്നീ മലയാള ചിത്രങ്ങളും വിസ്മയം, ജനതാ ഗാരേജ് എന്നീ തെലുങ്ക് ചിത്രങ്ങളിലൂടെയും ലാൽ മറ്റ് നടന്മാരേക്കാൾ മുന്നിലെത്തി. 

പുലിമുരുകന്‍
100 കോടി രൂപ കളക്ഷന്‍ നേടുന്ന ആദ്യ മലയാള ചലച്ചിത്രം എന്ന നേട്ടം സ്വന്തമാക്കിയ ചിത്രമാണ് മോഹന്‍ലാല്‍ നായകനായെത്തിയ 'പുലിമുരുകന്'‍. കേരളത്തില്‍ നിന്നു മാത്രം 50 കോടി വരുമാനം ലഭിച്ച ആദ്യ മലയാള ചിത്രമെന്ന റെക്കോര്‍ഡും പുലിമുരുകന്‍ സ്വന്തമാക്കി. ഉദയകൃഷ്ണയുടെ തിരക്കഥയിൽ വൈശാഖ് ആണ് ചിത്രം സംവിധാനം ചെയ്തത്. ഷാജി കുമാർ ഛായാഗ്രഹണവും ഗോപി സുന്ദര്‍ സംഗിത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ഹോളിവുഡ് ഫൈറ്റ് മാസ്റ്റര്‍ പീറ്റര്‍ ഹെയിന്‍ ആണ് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയത്. പ്രദര്‍ശനത്തിനെത്തി ആദ്യ 30 ദിവസത്തിനുള്ളില്‍ 105 കോടിയോളം രൂപയാണ് ചിത്രം നേടിയത്.

ഒപ്പം
മോഹന്‍ലാലും പ്രിയദര്‍ശനും ഒന്നിച്ച ചിത്രമായിരുന്നു 'ഒപ്പം'. ഓണം റിലീസായാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. ഗീതാഞ്ജലിക്ക് ശേഷം പ്രിയനും മോഹന്‍ലാലും ഒന്നിച്ചുവെന്ന പ്രത്യേകതയും വിജയത്തിന് കാരണമായി. കഥ ഗോവിന്ദ് വിജയനും തിരക്കഥ പ്രിയദര്‍ശനും ആണ് എഴുതിയത്. മോഹന്‍ലാലിന് പുറമേ വിമല രാമന്‍, അനുശ്രീ, നെടുമുടി വേണു, മാമുക്കോയ, സമുദ്രക്കനി തുടങ്ങിയവരും ചിത്രത്തിലുണ്ട്. ക്യാമറ എന്‍.കെ എകാംബരനും എഡിറ്റിങ് എം.എസ് അയ്യപ്പന്‍ നായരും നിര്‍വഹിച്ചു. ഈ ചിത്രം 2016ലെ മികച്ച പ്രദര്‍ശന വിജയം നേടി. കേരളത്തിൽ നിന്ന് മാത്രം 40 കോടി രൂപ കളക്ഷന്‍ നേടിയെന്നാണ് റിപ്പോര്‍ട്ട്.

മഹേഷിന്‍റെ പ്രതികാരം
ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ഫഹദ് ഫാസില്‍ ചിത്രം 'മഹേഷിന്‍റെ പ്രതികാരം' മികച്ച പ്രദര്‍ശന വിജയം നേടി. അനുശ്രീ, അപര്‍ണ ബാലമുരളി എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. സൗബിന്‍ ഷാഹിര്‍, അലന്‍സിയര്‍ കെ.എല്‍ ആന്‍റണി തുടങ്ങിയവര്‍ വേഷമിട്ടിരിക്കുന്ന ചിത്രം നിർമിച്ചിരിക്കുന്നത് സംവിധായകന്‍ ആഷിഖ് അബു ആണ്. 2016 ഫെബ്രുവരി 5ന് പ്രദര്‍ശനത്തിനെത്തിയ മഹേഷിന്‍റെ പ്രതികാരം 18 കോടി കളക്ഷന്‍ നേടി.

ആക്ഷന്‍ ഹീറോ ബിജു
എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത നിവിന്‍പോളി ചിത്രമാണ് 'ആക്ഷന്‍ ഹീറോ ബിജു'. നിര്‍മാതാവ് എന്ന നിലയില്‍ നിവിന്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രവുമാണിത്. 2016 ഫെബ്രുവരി 4ന് പ്രദര്‍ശനത്തിനെത്തിയ ചിത്രം 17 കോടി കളക്ഷന്‍ നേടിയെന്നാണ് റിപ്പോര്‍ട്ട്. അനു ഇമ്മാനുവല്‍, മേജര്‍ രവി, ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട് എന്നിവരും ചിത്രത്തിലുണ്ട്.

കിങ് ലയര്‍
വര്‍ഷങ്ങള്‍ക്ക് ശേഷം സിദ്ദീഖ് -ലാല്‍ കൂട്ടുകെട്ടില്‍ വന്ന ചിത്രമായ 'കിങ് ലയറാ'ണ് ദിലീപിന്‍റെ 2016ലെ ഹിറ്റ്. സിദ്ദിഖ്‌ലാലിന്‍റെ തിരക്കഥയില്‍ ലാല്‍ തന്നെയാണ് ചിത്രം സംവിധാനം ചെയ്തത്. മഡോണ സെബാസ്റ്റ്യനാണ് നായിക. ലാല്‍, ആശ ശരത് തുടങ്ങിയവരും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തു. 20 കോടി രൂപ ചിത്രം ബോക്‌സോഫീസില്‍ നേടിയെന്നാണ് റിപ്പോര്‍ട്ട്‍.

ജേക്കബിന്‍റെ സ്വര്‍ഗരാജ്യം
വിനീത്-നിവിന്‍ പോളി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രമാണ് 'ജേക്കബിന്‍റെ സ്വര്‍ഗരാജ്യം'. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ നിവിന്‍ പോളി, രൺജി പണിക്കര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ലക്ഷ്മി രാമകൃഷ്ണന്‍, ശ്രീനാഥ് ഭാസി, റബേക്ക ജോണ്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തത്. ദുബൈയിലാണ് ചിത്രത്തിന്‍റെ ഭൂരിഭാഗവും ചിത്രീകരിച്ചത്. 2016 ഏപ്രിലില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം 20 കോടി കളക്ഷന്‍ നേടി.

കമ്മട്ടിപ്പാടം
രാജീവ് രവി ദുൽഖർ സൽമാനെ നാകനാക്കി ഒരുക്കിയ ചിത്രം 'കമ്മട്ടിപ്പാടം' ഏറെ ശ്രദ്ധിക്കപ്പെടുകയും ചർച്ചയാവുകയും ചെയ്തു. വിനായകൻ, മണികണ്ഠൻ, വിനയ് ഫോർട്ട്, ഷൈൻ ടോം ചാക്കോ എന്നിവരും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്തു. 14 കോടിയോളം രൂപ കളക്ഷൻ നേടിയെന്നാണ് കണക്കുകൾ.

കലി
സമീർ താഹിർ സംവിധാനം ചെയ്ത ദുൽഖർ ചിത്രമാണ് 'കലി'. സായി പല്ലവിയാണ് നായിക, ചെമ്പൻ വിനോദ് ജോസ്‌, വിനായകൻ, സൗബിൻ ഷാഹിർ എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്ത ഈ ചിത്രം നിർമിച്ചിരിക്കുന്നത് സമീർ താഹിർ, ഷൈജു ഖാലിദ്, ആഷിക് ഉസ്മാൻ എന്നിവർ ചേർന്നാണ്. കൊച്ചി, വാഗമൺ, ഗൂഡല്ലൂർ, മസിനഗുഡി, അതിരപ്പിള്ളി എന്നിവിടങ്ങളിലാണ് ചിത്രീകരണം നടന്നത്. മാർച്ചിൽ തിയറ്ററുകളിലെത്തിയ ചിത്രം 13 കോടി കളക്ഷൻ ഉണ്ടാക്കി.

തോപ്പിൽ ജോപ്പൻ
ജോണി ആന്റണി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം 'തോപ്പിൽ ജോപ്പൻ' വാണിജ്യ വിജയം നേടി.  മംത മോഹൻദാസ് , ആൻഡ്രിയ ജെർമിയ, സലിം കുമാർ, അലൻസിയർ ലേ എന്നിവരും ചിത്രത്തിലുണ്ട്. 2016 ഒക്ടോബറിൽ തിയറ്ററുകളിലെത്തിയ തോപ്പിൽ ജോപ്പൻ 13 കോടിയോളം കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ട്.

കസബ
നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രം 'കസബ' മമ്മൂട്ടിയുടെ 2016ലെ ഹിറ്റുകളിലൊന്നാണ്. വരലക്ഷ്മി, അലൻസിയർ, സിദ്ദീഖ് എന്നിവരാണ് ചിത്രത്തിലുള്ളത്. ചിത്രം ബോക്സ് ഒാഫീസിൽ 14 കോടി കളക്ഷൻ നേടി.

അനുരാഗ കരിക്കിന്‍വെള്ളം
ബിജു മേനോനും ആസിഫ് അലിയും ഒന്നിച്ച ചിത്രമാണ് 'അനുരാഗ കരിക്കിന്‍വെള്ളം' എന്ന ചിത്രം. ഖാലിദ് റഹ്മാനാണ് സംവിധാനം ചെയ്തത്. റഹ്മാന്‍, ആശാ ശരത്, സുദി കൊപ്പ, ശ്രീനാഥ് ഭാസി, സൗബിന്‍ ഷാഹിർ എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ചെറിയ ബജറ്റിലൊരുക്കിയ ചിത്രം 10 കോടിയലധികം രൂപ കളക്ഷൻ നേടി.

ഹാപ്പി വെഡിങ്
'പ്രേമം' ടീമിലെ ഷറഫുദ്ദീന്‍, ഷിജു വില്‍സണ്‍, സൗബിന്‍ സാഹിര്‍, ജസ്റ്റിന്‍ ജോണ്‍ എന്നിവർ ഒന്നിച്ച ചിത്രമായിരുന്നു 'ഹാപ്പി വെഡിങ്'. വലിയ താരമില്ലാത്ത ചിത്രം ഹിറ്റ് ചാർട്ടിൽ ഇടംപിടിച്ചു. നവാഗതനായ ഒമര്‍ ആണ് ചിത്രത്തിന്‍റെ സംവിധായകന്‍. അനു സിത്താരയാണ് നായിക. ചെറിയ ബജറ്റിലൊരുക്കിയ ചിത്രം എട്ട് കോടി നേടി.

പ്രേതം
ജയസൂര്യ ചിത്രമായ 'പ്രേതം' പ്രേക്ഷക ശ്രദ്ധ നേടി. രഞ്ജിത്ത് ശങ്കറാണ് സംവിധാനം. ജയസൂര്യവും രഞ്ജിത്തും ചേര്‍ന്ന് ഡ്രീം ആന്‍ഡ് ബിയോണ്ടിന്‍റെ ലേബലിലാണ് ചിത്രം നിര്‍മിച്ചത്. കളക്ഷൻ 14 കോടി.

ആനന്ദം
നവാഗതനായ ഗണേശ് രാജ് സംവിധാനം ചെയ്ത 'ആനന്ദം' വിനീത് ശ്രീനിവാസൻ ആണ് നിർമ്മിച്ചത്. ഗണേശ് രാജ് തന്നെയാണ് തിരക്കഥ. വിശാഖ് നായർ, അനു ആന്‍റണി, തോമസ് മാത്യു, അരുൺ കുര്യൻ, സിദ്ധി, റോഷൻ മാത്യു, അനാർക്കലി മരിക്കാർ എന്നീ പുതുമുഖങ്ങളാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. റിലീസ് ചെയ്ത രണ്ടാഴ്ച കൊണ്ട് ചിത്രം ഒരു കോടി കളക്ഷൻ നേടി.

കട്ടപ്പനയിലെ ഋത്വിക് റോഷന്‍
അമര്‍ അക്ബര്‍ അന്തോണി എന്ന വിജയ ചിത്രത്തിന് ശേഷം നാദിര്‍ഷ സംവിധാനം ചെയ്ത ചിത്രമാണ് 'കട്ടപ്പനയിലെ ഋത്വിക് റോഷന്‍' നടൻ ദിലീപും ഡോ: സക്കറിയ തോമസും ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചത്. വിഷ്ണു ഉണ്ണികൃഷ്ണനാണ് നായകൻ. നവംബര്‍ 18ന് റിലീസ് ചെയ്ത ചിത്രം  14 ദിവസങ്ങള്‍ പിന്നിട്ടപ്പോൾ തന്നെ കേരളത്തിലെ തിയേറ്ററുകളില്‍ നിന്ന് 11.40 കോടിയാണ് നേടിയെന്നാണ് റിപ്പോർട്ട്.

 

നിരൂപക പ്രശംസ നേടിയ ചിത്രങ്ങൾ:

കിസ്മത്ത്

ലെൻസ്

ഒഴിവു ദിവസത്തെ കളി

അമീബ

ജലം

പേരറിയാത്തവർ


തമിഴ് ഹിറ്റ്സ്

കബാലി

 

തെരി
 

24

റെമോ

ജിൽ ജങ്ക് ജക്

സേതുപതി

ഇരുതിസുട്ര്

കഥകളി

കാതലും കടന്ത് പോകും
 

മിരുതൻ
 

 
വിസാരണൈ

 

ബോളിവുഡ് ഹിറ്റ്സ്

എയർ ലിഫ്റ്റ്

നീർജ
 

സുൽത്താൻ

റസ്തം


പിങ്ക്

യേ ദിൽ ഹേ മുഷ്കിൽ
 

ധോനി

 

ഹോളിവുഡ് ഹിറ്റ്സ്

ക്യാപ്റ്റൻ അമേരിക്ക; സിവിൽ വാർ
 

ഫൈൻഡിങ് ഡോറി

സുടോപിയ

ദ ജംഗിൾ ബുക്ക്

ദ സീക്രട്ട് ലൈഫ് ഒാഫ് പെറ്റ്സ്
 

ബാറ്റ്മാൻ vs സൂപ്പർമാൻ
 

ഡെഡ്പൂൾ
 

 

ഡികാപ്രിയോക്ക് മികച്ച നടനുള്ള ഒാസ്കാർ (ചിത്രം-ദ റവനെന്‍റ്)

 

 

വിയോഗങ്ങൾ

കലാഭവൻ മണി (1 ജനുവരി 1971 – 6 മാർച്ച് 2016)

 കൽപ്പന (13 ഒക്ടോബർ 1965 – 25 ജനുവരി 2016)

രാജേഷ് പിള്ള (10 ജൂലൈ 1974 – 27 ഫെബ്രുവരി 2016)

 

 ജിഷ്ണു (23 ഏപ്രിൽ 1979 -25 മാർച്ച് 2016)

 ടി.എ. റസാഖ്  (25  ഏപ്രിൽ 1958  15 ഓഗസ്റ്റ് 2016)

തയാറാക്കിയത്: കെ. ഷെബിൻ മുഹമ്മദ്

Tags:    
News Summary - year ender 2016-movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.