ന്യൂഡൽഹി: ഋഷി കപൂറിനെ കണ്ണീരുകൊണ്ടല്ല, മറിച്ച് പുഞ്ചിരിയോടെയാകണം ഓർമിക്കേണ്ടതെന്ന് ആരാധകരോടും സുഹൃത് തുക്കളോടും അഭ്യർഥിച്ച് കുടുംബാംഗങ്ങൾ. വ്യാഴാഴ്ച രാവിലെ താരം അന്തരിച്ചതിന് പിന്നാലെ കുടുംബാംഗങ്ങൾ പുറത ്തുവിട്ട പ്രസ്താവനയിലാണ് ഇക്കാര്യം പറഞ്ഞത്. സംവിധായകനും നടനുമായിരുന്ന രാജ് കപൂറിെൻറ മകനായ ഋഷിയുടെ ഭാര ്യ നീതു കപൂർ, മകൻ രൺബീർ കപൂർ, മുതിർന്ന സഹോദരൻ രൺധീർ കപൂർ, അനന്തിരവൾമാരായ കരീന കപൂർ, കരിഷ്മ കപൂർ എന്നിവർ ഇന്ത്യൻ സിനിമ ലോകത്ത് ഒഴിച്ചുകൂടാനാകാത്ത സാന്നിധ്യമാണ്. കുടുംബത്തിെൻറ പ്രസ്താവനയുടെ പൂർണരൂപം:
‘രക്താർബുദത്തിനെതിരായ രണ്ട് വർഷം നീണ്ട പോരാട്ടത്തിനൊടുവിൽ ഞങ്ങളുടെ പ്രിയപ്പെട്ട ഋഷി കപൂർ ഇന്ന് രാവിലെ 8.45ന് ആശുപത്രിയിൽ സമാധാനപൂർവം വിടവാങ്ങി. അവസാന നിമിഷം വരെ തങ്ങളെ രസിപ്പിച്ചിട്ടാണ് അദ്ദേഹം മടങ്ങിയയെതന്ന് ഡോക്ടർമാരും മെഡിക്കൽ സ്റ്റാഫും ഓർമിക്കുന്നു.
രണ്ട് വൻകരകളിലായി രണ്ട് വർഷമായി തുടരുന്ന ചികിത്സക്കിടയിലും നിശ്ചയദാര്‍ഢ്യത്തോടും സന്തോഷവാനായും അദ്ദേഹം നിലകൊണ്ടു. കുടുംബം, സുഹൃത്തുക്കൾ, ഭക്ഷണം, സിനിമ എന്നീ കാര്യങ്ങളിലായിരുന്നു അദ്ദേഹത്തിെൻറ ശ്രദ്ധ. ആ സമയത്ത് കണ്ടുമുട്ടിയ എല്ലാവരും അസുഖം അദ്ദേഹത്തിെൻറ ശീലങ്ങളെ ബാധിച്ചിെല്ലന്ന കാര്യം കണ്ട് അതിശയം കൂറി. ലോകത്താകമാനമുള്ള ആരാധകരുടെ സ്നേഹത്തിൽ അദ്ദേഹം നന്ദിയുള്ളവനായിരുന്നു. വിടവാങ്ങിയ വേളയിൽ കണ്ണീരോടെയല്ല, പുഞ്ചിരിയോടെ ഓർക്കുന്നതാണ് അദ്ദേഹത്തിനിഷ്ടമെന്നത് അവർക്കറിയാം.
വ്യക്തിപരമായ നഷ്ടത്തിെൻറ ഈ വേളയിൽ ലോകം വളരെ ദുഷ്കരവും അപകടകരവുമായ ഒരു അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നറിയാം. സഞ്ചാരത്തിനും പൊതുഒത്തുകൂടലുകൾക്കും നിരവധി നിയന്ത്രണങ്ങളുണ്ട്. അതുകൊണ്ട് എല്ലാ ആരാധകരോടും സുഹൃത്തുക്കളോടും നിയമത്തെ മാനിക്കണമെന്ന് അഭ്യർഥിക്കുന്നു. മറിച്ചൊന്ന് അദ്ദേഹം ആഗ്രഹിക്കുന്നില്ല’.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.