കേരളത്തില്‍ സംഘ്പരിവാറിനെതിരായ ആക്രമണമെന്ന് കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: കേരളത്തില്‍ ബി.ജെ.പി- ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെ ഇടതുപക്ഷം അക്രമം നടത്തുകയാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു. ദേശീയ മാധ്യമങ്ങളടക്കം ഇക്കാര്യം വേണ്ടവിധം റിപ്പോര്‍ട്ട ്ചെയ്യാത്തതിനാല്‍ ജനങ്ങള്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകരുടെ ദുരിതങ്ങളറിയുന്നില്ളെന്നും ആവശ്യമെങ്കില്‍ ആഭ്യന്തര മന്ത്രാലയം പ്രവര്‍ത്തകര്‍ക്ക് സഹായമേകുമെന്നും റിജിജു അഭിപ്രായപ്പെട്ടു. പി. പരമേശ്വരന്‍െറ നേതൃത്വത്തിലുള്ള ‘നവോദയം’ എന്ന സംഘടന നടത്തിയ ഏകദിന സെമിനാറില്‍ സംസാരിക്കുകയായിരുന്നു ആഭ്യന്തരസഹമന്ത്രി. കേരളത്തിലെ ‘ഭീകരവാഴ്ച’ക്കെതിരെ ‘ആയുധമെടുക്കാതെ’ പൊരുതുന്ന ബി.ജെ.പി- ആര്‍.എസ്.എസ് പ്രവര്‍ത്തകരെ മന്ത്രി അഭിനന്ദിച്ചു. സംസ്ഥാനത്തെ ചില യുവാക്കള്‍ മൗലികവാദത്തിലേക്ക് തിരിയുകയാണെന്നും ഐ.എസിനെ പരാമര്‍ശിച്ച് റിജിജു പറഞ്ഞു.
‘ദേശീയതലത്തിലുള്ള ഇടതുനേതാക്കള്‍ മനുഷ്യാവകാശത്തെയും ജനാധിപത്യ സമൂഹത്തിലെ മൂല്യങ്ങളെയും കുറിച്ച് ചര്‍ച്ച ചെയ്യുന്നതില്‍ മുന്നിലുണ്ടാകാറുണ്ട്. എന്നാല്‍, കേരളത്തില്‍ സ്ഥിതി പരിതാപകരമാണ്. ഈ അവസ്ഥ രാജ്യത്തിന്‍െറ ശ്രദ്ധ നേടേണ്ടതുണ്ട്’ - മന്ത്രി പറഞ്ഞു. ആശയങ്ങളിലൂന്നിയാണ് ചില യുവാക്കള്‍ ഐ.എസ് അനുഭാവം കാട്ടുന്നത്.  
ഇടതുപാര്‍ട്ടികള്‍ക്ക് ഇരട്ടത്താപ്പാണെന്നും സ്റ്റാലിനിസ്റ്റ് കൊലകള്‍ അവസാനിപ്പിക്കണമെന്നും സി.എം.പി നേതാവ് സി.പി. ജോണ്‍ പറഞ്ഞു. ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരനും കണ്ണൂരില്‍ സംഘര്‍ഷത്തില്‍ കാല്‍ നഷ്ടമായ  ആര്‍.എസ്.എസ് നേതാവ് സദാനന്ദന്‍ മാസ്റ്ററും സെമിനാറിനത്തെിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.