സതാറ: മഹാരാഷ്ട്രയില്‍ ആറുപേരെ കൊലപ്പെടുത്തി ഫാം ഹൗസിനുള്ളില്‍ കുഴിച്ചിട്ട ഡോക്ടര്‍ അറസ്റ്റില്‍. സന്തോഷ് പോള്‍ എന്ന ഡോക്ടറാണ് കൊലപാതക പരമ്പര നടത്തിയത്.
കാണാതായ യുവതിയെ തേടിയുള്ള അന്വേഷണത്തിനിടയിലാണ് പൊലീസ് ഡോ. സന്തോഷ് പോളിന്‍്റെ ഫാം ഹൗസില്‍ എത്തിയത്. ചോദ്യം ചെയ്യലില്‍ കാണാതായ സ്ത്രീ ഉള്‍പ്പെടെ ആറുപേരെ കൊലപ്പെടുത്തി ഫാം ഹൗസിനുള്ളില്‍ തന്നെ സംസ്കരിച്ചിട്ടുണ്ടെന്ന് സന്തോഷ് പോള്‍ വെളിപ്പെടുത്തി. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ കുഴിച്ചിട്ട നാലു മൃതദേഹങ്ങള്‍ പൊലീസ് വീണ്ടെടുത്തു. കൊല്ലപ്പെട്ടവരില്‍ അഞ്ചുപേരും സ്ത്രീകളാണ്.
പുനെയിലെ മകളെ സന്ദര്‍ശിക്കുന്നതിനായി യാത്രതിരിച്ച മംഗള്‍ ജിദ്ധെ എന്ന 49 കാരിയെ കാണാനില്ളെന്ന പരാതിയിലുള്ള അന്വേഷണമാണ് ഡോ. സന്തോഷിലത്തെിയത്. മംഗള്‍ ജിദ്ധെയുടെ ഫോണില്‍ നിന്നുള്ള അവസാന കാള്‍ സന്തോഷിന്‍്റെ നമ്പറിലേക്കായിരുന്നു. തുടര്‍ന്ന് പൊലീസ് ഇയാളെ കണ്ടത്തെി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മംഗള്‍ ജിദ്ധെയെ തട്ടികൊണ്ടുവന്ന് അമിതഡോസില്‍ മരുന്നു നല്‍കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഡോക്ടറുടെ സഹായിയും നഴ്സുമായ ജ്യോതി മണ്‍ട്രേ പൊലീസിന് മൊഴി നല്‍കി.
2003 മുതല്‍ കാണാതായവരുടെ മൃതദേഹങ്ങളാണ് പൊലീസ് കണ്ടത്തെിയിരിക്കുന്നത്. എന്നാല്‍ ഇയാള്‍ ഇതുവരെ ആറുപേരെ മാത്രമാണോ കൊലപ്പെടുത്തിയതെന്ന് ഉറപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. അവയവ കച്ചവട റാക്കറ്റുമായി സന്തോഷിന് ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.