‘ഗോഡ്ഫാദര്‍’ ബിയര്‍ മതവികാരം വ്രണപ്പെടുത്തുന്നെന്ന് ഹരജി

ന്യൂഡല്‍ഹി: ഗോഡ്ഫാദര്‍ എന്ന ബിയര്‍ മതവികാരം വ്രണപ്പെടുത്തുന്നെന്നും ഡല്‍ഹിയില്‍ അത് നിരോധിക്കണമെന്നുമാവശ്യപ്പെട്ട് പൊതുതാല്‍പര്യഹരജി. തലസ്ഥാനത്ത് ‘ഗോഡ്ഫാദറി’ന്‍െറ ഉല്‍പാദനവും വിതരണവും വില്‍പനയും നിരോധിക്കണമെന്നാവശ്യപ്പെട്ടാണ് ജന്‍ ചേത്ന മഞ്ച് എന്ന സംഘടന ഡല്‍ഹി ഹൈകോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. ദൈവത്തെ സൂചിപ്പിക്കാനായി ഉപയോഗിക്കുന്ന ‘ഗോഡ്’ എന്ന വാക്ക് ബിയറുമായി ചേര്‍ത്തുപറയുന്നത് എല്ലാ മതവിഭാഗങ്ങളുടെയും വികാരങ്ങള്‍ വ്രണപ്പെടുത്തുമെന്നാണ് ജന്‍ ചേത്ന മഞ്ച് പ്രസിഡന്‍റ് ദേവീന്ദര്‍ സിങ് ഹരജിയില്‍ ആരോപിക്കുന്നത്. ‘ഗോഡ്’ എന്ന വാക്കിനും ‘ഫാദര്‍’ എന്ന വാക്കിനും മതപരമായ പ്രാധാന്യമുണ്ട്. ബിയര്‍ നിര്‍മാതാക്കള്‍ മന$പൂര്‍വം മതവികാരം വ്രണപ്പെടുത്തുകയാണ്. ഡല്‍ഹി സര്‍ക്കാര്‍ നഗരത്തിലെ അംഗീകൃത ഷോപ്പുകളിലെല്ലാം ഗോഡ്ഫാദര്‍ നിരോധിക്കണമെന്നും ഹരജിക്കാരന്‍  ആവശ്യപ്പെടുന്നു. ഗോഡ്ഫാദര്‍ നിര്‍മാതാക്കള്‍ രണ്ട് ഇംഗ്ളീഷ്, ഹിന്ദി ദേശീയ ദിനപത്രങ്ങളിലൂടെ ജനങ്ങളോട് ക്ഷമാപണം അറിയിക്കണമെന്നും ആവശ്യമുണ്ട്. ഹരജിയില്‍ അടുത്തയാഴ്ച വാദം കേട്ടേക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.